ധനുഷും ഐശ്വര്യയും പിരിയാന്‍ കാരണം ചിമ്പു? 'അവിഹിതം' ആരോപിക്കുന്നവര്‍ക്കെതിരെ ഷക്കീല

ധനുഷും ഐശ്വര്യയും പിരിയാന്‍ കാരണം ചിമ്പു? 'അവിഹിതം' ആരോപിക്കുന്നവര്‍ക്കെതിരെ ഷക്കീല
Jan 20, 2022 08:41 PM | By Susmitha Surendran

ധനുഷിന്റേയും ഐശ്വര്യയുടേയും വിവാഹ മോചന തീരുമാനം ആരാധകരെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനാണ് ധനുഷും ഐശ്വര്യയും ഇതോടെ വിരാമമിട്ടിരിക്കുന്നത്. എന്തുകൊണ്ടാണ് തങ്ങള്‍ പിരിയാന്‍ തീരുമാനിച്ചതെന്ന് ധനുഷും ഐശ്വര്യയും വ്യക്തമാക്കിയിട്ടില്ല.

തങ്ങളുടെ സ്വകാര്യതയായി അതിനെ നിലനിര്‍ത്താനാണ് ഇരുവരും ആഗ്രഹിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പക്ഷെ കാരണം കണ്ടെത്തിയേ അടങ്ങൂവെന്ന മട്ടിലാണ്. ഇതിന്റെ ഭാഗമായി വിവാഹ മോചനത്തിന്റെ കാരണമെന്ന നിലയില്‍ പല തരത്തിലുള്ള പ്രചരണങ്ങളും നടക്കുന്നുണ്ട്.

ഐശ്വര്യയുടേയും ധനുഷിന്റേയും തീരുമാനത്തിന് പിന്തുണ അറിയിച്ചും, മുന്നോട്ടുളള ജീവിതത്തിന് ആശംസകള്‍ നേര്‍ന്നും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി ഷക്കീല. ഐശ്വര്യയുടേയും ധനുഷിന്റേയും വ്യക്തിപരമായ തീരുമാനത്തിനിടയിലേക്ക് നടന്‍ ചിമ്പുവിനെ വലിച്ചിടുന്നതിനെതിരെയാണ് ഷക്കീല രംഗത്ത് എത്തിയിരിക്കുന്നത്. 

തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഷക്കീലയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ചിമ്പുവും ഐശ്വര്യയും തമ്മില്‍ പ്രണയത്തിലാണെന്നും ഇതാണ് വിവാഹ മോചനത്തിന്റെ കാരണമെന്നും പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ഷക്കീല ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം റിപ്പോര്‍ട്ടുകള്‍ ഐശ്വര്യയുടെ അച്ഛന്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടെന്നുമാണ് ഷക്കീല പറയുന്നത്.

മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ഗോസിപ്പുകള്‍ പ്രചരിപ്പിക്കരുതെന്നും ഇല്ലാത്ത വാര്‍ത്തകള്‍ സൃഷ്ടിക്കരുതെന്നും ഷക്കീല സോഷ്യല്‍ മീഡിയയോടായി ആവശ്യപ്പെടുകയാണ്. ചിമ്പുവിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കരുതെന്നും ധനുഷിന്റേയും ഐശ്വര്യയുടേയും സ്വകാര്യതയിലേക്ക് ചിമ്പുവിനെ കൊണ്ട് വരേണ്ടതില്ലെന്നും ഷക്കീല പറയുന്നു.


Now, actress Shakeela has come out against the propaganda on social media.

Next TV

Related Stories
പ്രകാശ് രാജും വിജയും വീണ്ടും ഒന്നിക്കുന്നു

May 23, 2022 04:34 PM

പ്രകാശ് രാജും വിജയും വീണ്ടും ഒന്നിക്കുന്നു

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ദളപതി 66ലൂടെ പ്രകാശ് രാജും വിജയിയും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്....

Read More >>
'എത്ര തവണ കിടപ്പറ രംഗത്തില്‍ അഭിനയിച്ചുവെന്ന് ചോദ്യം' - കിടിലൻ മറുപടി നൽകി താരം

May 22, 2022 10:23 PM

'എത്ര തവണ കിടപ്പറ രംഗത്തില്‍ അഭിനയിച്ചുവെന്ന് ചോദ്യം' - കിടിലൻ മറുപടി നൽകി താരം

'എത്ര തവണ കിടപ്പറ രംഗത്തില്‍ അഭിനയിച്ചുവെന്ന് ചോദ്യം' - കിടിലൻ മറുപടി നൽകി താരം...

Read More >>
മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് നടന്‍ ധനുഷ്

May 21, 2022 11:11 PM

മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് നടന്‍ ധനുഷ്

മാതാപിതാക്കളെന്ന് അവകാശവാദമുന്നയിച്ചെത്തിയ ദമ്പതികള്‍ക്ക് നോട്ടിസ് അയച്ച് നടന്‍...

Read More >>
പിതൃത്വ അവകാശ കേസ്: 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ  ധനുഷ്

May 21, 2022 07:44 PM

പിതൃത്വ അവകാശ കേസ്: 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടൻ ധനുഷ്

തന്റെ മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ മധുര സ്വദേശികളായ ദമ്പതികളോട് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ച് നടന്‍...

Read More >>
 വീണ്ടും വിക്രം എത്തുന്നു; കോബ്ര റിലീസ് തീയതി പ്രഖ്യാപിച്ചു

May 20, 2022 09:09 PM

വീണ്ടും വിക്രം എത്തുന്നു; കോബ്ര റിലീസ് തീയതി പ്രഖ്യാപിച്ചു

വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന...

Read More >>
ചുണ്ടിൻ്റെ ഭംഗിയ്ക്ക് വേണ്ടി സർജറിയ്ക്ക് വിധേയയായി നടി

May 20, 2022 08:51 PM

ചുണ്ടിൻ്റെ ഭംഗിയ്ക്ക് വേണ്ടി സർജറിയ്ക്ക് വിധേയയായി നടി

ചുണ്ടിൻ്റെ ഭംഗിയ്ക്ക് വേണ്ടി സർജറിയ്ക്ക് വിധേയയായി...

Read More >>
Top Stories