(moviemax.in)മലയാളത്തിലെ നായിക നടിമാരിൽ അഭിനയ മികവ് പുലർത്തിയ മിക്കവർക്കും മികച്ച അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. എൺപതുകളിലും തൊണ്ണൂറുകളിലും ശ്രദ്ധേയമായ നിരവധി സ്ത്രീ കഥാപാത്രങ്ങൾ മലയാളത്തിൽ വന്നു.
എന്നാൽ 2000 ത്തിന്റെ തുടക്കത്തോടെ ഈ രീതി മാറി. സൂപ്പർതാര ചിത്രങ്ങൾക്ക് മാത്രം സ്വീകാര്യത ലഭിച്ചതോടെ നായികമാർക്ക് പ്രാധാന്യമില്ലാതായി. എന്നാൽ അക്കാലഘട്ടത്തിലും മികച്ച സിനിമകളുമായി മുന്നേറാൻ നടി മീര ജാസ്മിന് സാധിച്ചു. 2003 ൽ അഭിനയ രംഗത്തേക്ക് കടന്ന് വന്ന മീര വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു.
മഞ്ജു വാര്യർ സിനിമാ രംഗം വിട്ട ശേഷം ആ വിടവ് ഒരു പരിധി വരെ നികത്താനായത് മീര ജാസ്മിനാണ്. തനിക്ക് പ്രാധാന്യമില്ലാത്ത സിനിമകൾ ചെയ്യാൻ മീര തയ്യാറായില്ല. ലോഹിതദാസ്, സത്യൻ അന്തിക്കാട്, കമൽ തുടങ്ങിയവരുടെ സിനിമകളിൽ മീര തിളങ്ങി. നായകനെ പോലും പിന്നിലാക്കുന്ന കഥാപാത്രങ്ങൾ മീരയ്ക്ക് ലഭിച്ചു.
അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ മീര അന്ന് പലപ്പോഴും വിവാദങ്ങളിൽ അകപ്പെട്ടു. മീരയുടെ കരിയർ ഗ്രാഫിലും അഭിപ്രായങ്ങളിലും മതിപ്പ് തോന്നിയ നടിയാണ് ശോഭന. ഒരിക്കൽ മീര ജാസ്മിനെ പ്രശംസിച്ച് ശോഭന സംസാരിച്ചിട്ടുമുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഇന്ത്യാവിഷന് നൽകിയ അഭിമുഖത്തിലാണ് ശോഭന മീരയെക്കുറിച്ച് സംസാരിച്ചത്.
ഏറ്റവും ഇഷ്‌ടപ്പെട്ട നടിയെക്കുറിച്ച് ചോദിച്ചപ്പോൾ ശോഭന അന്ന് നൽകിയ മറുപടി മീര ജാസ്മിൻ എന്നാണ്. ഏത് സിനിമയെന്ന് ചോദിച്ചപ്പോൾ മീരയുടെ ആറ്റിറ്റ്യൂഡ് ആണ് ഇഷ്‌ടമെന്ന് മറുപടി നൽകി.ഇതിന് കാരണവും അന്ന് ശോഭന വിശദീകരിച്ചു.
ജീവിതത്തെക്കുറിച്ചായാലും സാധാരണ മലയാള നടിമാരിൽ കാണാത്ത, വളരെ സ്വതന്ത്ര്യമായി ചിന്തിക്കുകയും അത് എക്സ്പ്രസ് ചെയ്യുകയും ചെയ്യുന്ന നടിയാണ് മീരയെന്ന് അന്ന് ശോഭന വ്യക്തമാക്കി. അടുത്തിടെ നടി മഞ്ജു വാര്യരെക്കുറിച്ചും ശോഭന സംസാരിക്കുകയുണ്ടായി.മഞ്ജുവിനെ കാണുമ്പോഴെല്ലാം തനിക്കൊരു ഫാൻ മൊമന്റാണെന്നും ശോഭന അന്ന് വ്യക്തമാക്കി. എനിക്ക് മഞ്ജു ജിയെ കാണുമ്പോൾ ഫാൻ മാെമന്റാണ് തോന്നാറ്. പല തവണ മഞ്ജുവിനെ കണ്ടിട്ടുണ്ട്.
ഇങ്ങനെ ഇരുന്ന് സംസാരിക്കാൻ ഒരുപാട് സമയമൊന്നും ആർക്കുമില്ല. എല്ലാവർക്കും അവരവരുടെ ജോലിയുണ്ട്. മഞ്ജു വളരെ ഒറിജിനലാണ്. വളരെ ജെനുവിൻ പേഴ്സണാണ്.ബഹുമുഖ പ്രതിഭയായ മഞ്ജുവിനോട് തനിക്ക് ആരാധനയുണ്ടെന്നും ശോഭന അന്ന് വ്യക്തമാക്കി.
മലയാളത്തിലെ മികച്ച അഭിനേത്രിമാരെ അഭിനയിക്കാൻ ശോഭന ഒരിക്കലും മടിച്ചിട്ടില്ല. തന്റെ കാലഘട്ടത്തിലേത് പോലെ മികച്ച നടിമാർ ഇപ്പോഴുമുണ്ടെങ്കിലും മികച്ച തിരക്കഥകളാണ് ഇല്ലാത്തതെന്ന് ഒരിക്കൽ ശോഭന പറഞ്ഞിട്ടുണ്ട്.
അഭിനയ രംഗത്ത് നിന്നും ഏറെക്കാലം വിട്ട് നിന്ന ശോഭന കൽക്കി 2898 എഡി എന്ന തെലുങ്ക് ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. മലയാളത്തിൽ തരുൺ മൂർത്തിയുടെ ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്. മോഹൻലാലാണ് ചിത്രത്തിലെ നായകൻ. ശോഭനയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
#Meera #attitude #about #life #seen #ordinary #Malayalam #actresses #Shobhana #Manju