#Kanakarajyam | നേരിന്‍റെ തിളക്കമുള്ള 'കനകരാജ്യം'; റിവ്യൂ

#Kanakarajyam  |    നേരിന്‍റെ തിളക്കമുള്ള 'കനകരാജ്യം'; റിവ്യൂ
2024-07-06T19:19:00 | By Sreenandana. MT

(moviemax.in)വലിയ ഏച്ചുകെട്ടലുകളൊന്നുമില്ലാതെ, ലളിതമായ അഖ്യാനത്തിലൂടെ കാമ്പുള്ള കഥ പറയുന്ന ചില ചിത്രങ്ങളുണ്ട്. അത്തരത്തിലൊരു സിനിമയാണ് സാഗര്‍ ഹരിയുടെ രചനയിലും സംവിധാനത്തിലും ഇന്ദ്രന്‍സ്, മുരളി ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കനകരാജ്യം.

സെക്യൂരിറ്റി ജീവനക്കാരന്‍ രാമേട്ടന്‍ എന്ന് എല്ലാവരും വിളിക്കുന്ന രാമനാഥനായി ഇന്ദ്രന്‍സും വേണു എന്ന, പല ബിസിനസുകള്‍ നടത്തി കടം കയറി നില്‍ക്കുന്ന ആളായി മുരളി ഗോപിയും സ്ക്രീനില്‍ എത്തുന്നു.വര്‍ഷങ്ങളോളം സൈന്യത്തില്‍ പാചകക്കാരന്‍റെ ജോലി ചെയ്തിരുന്ന ആളാണ് രാമനാഥന്‍.


പട്ടാളത്തില്‍ പണിയെടുത്തതിന്‍റെ അച്ചടക്കം ജീവിതത്തില്‍ ഉടനീളം കൊണ്ടുനടക്കുന്ന അദ്ദേഹം സെക്യൂരിറ്റി ജോലി ഏറെ ഇഷ്ടത്തോടെ ചെയ്യുന്ന ഒന്നുമാണ്. ജ്വല്ലറിയുടെ രാത്രി പൂട്ടിയിടുന്ന ഷട്ടറിന് മുന്നില്‍ ഒരു രാജ്യാതിര്‍ത്തി കാക്കുന്ന അഭിമാനത്തോടെയാണ് താന്‍ നില്‍ക്കുന്നതെന്ന് അയാള്‍ പറയുന്നുമുണ്ട്.

അങ്ങനെയിരിക്കെ ഈ ജോലിക്കിടെ ആദ്യമായി അയാള്‍ ഒരു സാഹചര്യത്തെ നേരിടുകയാണ്. അയാളുടെ ജീവിതത്തിന്‍റെ നൈരന്തര്യത്തെ മുറിക്കുന്ന ആ സംഭവത്തിന് പിന്നിലെ കാരണക്കാരെ അന്വേഷിച്ച് രാമേട്ടന്‍ നടത്തുന്ന അന്വേഷണമാണ് കനകരാജ്യം.അപ്പുറത്തെ തലയ്ക്കല്‍ ജീവിതത്തില്‍ പരാജയപ്പെട്ട മനുഷ്യനാണ് മുരളി ഗോപിയുടെ വേണു.

പല ബിസിനസുകള്‍ നടത്തി പരാജയം ഏറ്റുവാങ്ങിയ വേണുവിന് സ്ഥിരമായി ഉള്ളത് സാമ്പത്തികമായ സമ്മര്‍ദ്ദമാണ്. ഉറ്റവര്‍ക്കുപോലും മനസിലാവാത്ത തന്‍റെ പ്രയാസങ്ങള്‍ക്കൊടുവില്‍ അയാളും എത്തിപ്പെടുന്നത് വേറിട്ട ഒരു സാഹചര്യത്തിലാണ്.


ഏത് സാധാരണനും ഉണ്ടാവുന്ന അഭിമാനബോധത്തെക്കുറിച്ചും നീതിബോധത്തെക്കുറിച്ചും പറയുന്നുണ്ട് കനകരാജ്യം. ചിത്രത്തിന്‍റെ ടൈറ്റിലിന് പിന്നിലെ തിളക്കവും ആ നീതിയുടേതാണ്.

യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇന്ദ്രന്‍സും മുരളി ഗോപിയും രാമനാഥനെയും വേണുവിനെയും അത്രയും ജീവസ്സുറ്റതാക്കിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ ഉള്ള് സംഭാഷണങ്ങളൊന്നും ഇല്ലാതെതന്നെ പ്രേക്ഷകര്‍ക്ക് സംശയലേശമന്യെ മനസിലാക്കിക്കൊടുക്കുന്നുണ്ട് ഇരുവരും.

വേണുവിന്‍റെ സുഹൃത്തായി എത്തിയ രാജേഷ് ശര്‍മ്മ, സിഐ ആയി എത്തിയ ദിനേശ് പ്രഭാകര്‍ തുടങ്ങിയവരുടെയൊക്കെ കാസ്റ്റിംഗ് നന്നായി. അഭിലാഷ് ശങ്കര്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ലളിത ആഖ്യാനമുള്ള ചിത്രത്തിന്‍റെ നരേഷനെ ഒരു തരത്തിലും തടസ്സപ്പെടുത്താതെയുള്ള ഛായാഗ്രഹണമാണ് അഭിലാഷിന്‍റേത്.

സെക്യൂരിറ്റിയുടെ ജീവിതം പറയുന്ന ചിത്രമായതിനാല്‍ത്തന്നെ നിരവധി നൈറ്റ് സീക്വന്‍സുകളുണ്ട് ചിത്രത്തില്‍. നൈരന്ത്യര്യത്തോടെ കടന്നുവരുന്ന പകല്‍- രാത്രി ദൃശ്യങ്ങള്‍ കണ്ണിന് ആയാസം പകരാത്ത രീതിയില്‍ പകര്‍ത്തിയിട്ടുണ്ട് അദ്ദേഹം. എഡിറ്റര്‍ അജീഷ് ആനന്ദും ഈ ദൃശ്യ നൈരന്തര്യത്തിന് സംവിധായകനെ സഹായിച്ചിട്ടുണ്ട്.

അരുണ്‍ മുരളീധരനാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. കഥപറച്ചിലിനെ തടസ്സപ്പെടുത്താത്ത രീതിയിലാണ് ചിത്രത്തിലെ ഗാനങ്ങളൊക്കെ എത്തുന്നത്. ഒറ്റ കാഴ്ചയില്‍ വിശ്വസനീയമാവുന്ന കഥയും കഥാപാത്രങ്ങളുമാണ് ചിത്രത്തിലേത്.


സിനിമാറ്റിക് ആയ ഏച്ചുകെട്ടലുകളൊന്നുമില്ലാതെ യഥാര്‍ഥ ജീവിതം കണ്ടിരിക്കുന്ന പ്രതീതിയാണ് കനകരാജ്യം നല്‍കുന്നത്. അതിനാടകീയതകളില്ലാതെ മനുഷ്യന്‍റെ അഭിമാനബോധത്തെക്കുറിച്ചും നീതിയെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന ചിത്രം മികച്ച അനുഭവമാണ്.

Content Highlight: #bright #Kanaka #Rajya #Nere #Review

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup