(moviemax.in)സോഷ്യൽ മീഡിയയിലൂടെ പോപ്പുലറായ ദമ്പതികളാണ് സൂസൻ- മാര്‍ക് ആന്റണി എന്നിവർ. ഇങ്ങനെ പറഞ്ഞാൽ പലർക്കും മനസിലാവില്ല.
സൂസമ്മയും താടിക്കാരനും എന്ന് പറയുന്നതാവും കൂടുതൽ ഉചിതം. വ്യത്യസ്ഥങ്ങളായ രണ്ട് രീതിയിലുള്ള കണ്ടന്റുകളാണ് ഇരുവരും കൊടുക്കുന്നത്.
ഈയിടെയാണ് സൂസമ്മ ഗർഭിണിയാണെന്ന വിവരം സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടത്. അപ്പോൾ തൊട്ട് നിരവധി ചോദ്യങ്ങളാണ് ഇരുവരും നേരിടുന്നത്.
ഇതിന്റെ വിശദീകരണങ്ങളുമായി ഒറിജിനൽസ് എന്ന ചാനലിലൂടെ സംസാരിക്കുകയാണ് ഇരുവരും."ഗർഭിണി ആയതിനു ശേഷം പലതരത്തിലുള്ള ഡിപ്രഷൻ ഉണ്ടാവുന്നുണ്ട്.
ചെറിയ കാര്യങ്ങളിൽ പോലും അമിതമായി ദേഷ്യപ്പെടുകയും പെട്ടെന്ന് തന്നെ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ചിലപ്പോൾ ഭർത്താവിനെ കാണുമ്പോൾ തല്ലിക്കൊല്ലാൻ തോന്നും.
പിന്നെ ഇപ്പോൾ ചേട്ടൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം രാത്രിയിലെ എന്റെ കൂർക്കം വലിയാണ്. ഈ സമയങ്ങളിൽ ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട്.
" സൂസമ്മ പറഞ്ഞു.പലരും ഇവരുടെ വീഡിയോക്ക് താഴെ ചോദിക്കാറുള്ള കമന്റായിരുന്നു കുട്ടികളെ കുറിച്ച്. എന്നാൽ ഇപ്പോൾ ഗർഭിണി ആയപ്പോൾ ചോദിക്കുന്നത് എന്തെങ്കിലും ചികിത്സ ചെയ്തിട്ടാണോ പ്രഗനന്റ് ആയതെന്നാണ്.
"സത്യത്തിൽ ഞങ്ങൾ ഒരു ചികിത്സയും ചെയ്തിട്ടല്ല ആയത്. എനിക്ക് കിഡ്നി സ്റ്റോൺ ഉണ്ടായിരുന്നു. കിഡ്നി സ്റ്റോൺ എന്നാൽ ചെറുതൊന്നുമല്ല.
27എം എം ആയിരുന്നു. അതിനാൽ പ്രഗ്നൻസി തൽക്കാലം വേണ്ട എന്ന് വച്ചതായിരുന്നു. ഇത് പൂർണമായും നാഷ്വറൽ പ്രഗ്നൻസി തന്നെയാണ്." സൂസമ്മ പറഞ്ഞു.
"കല്യാണം കഴിഞ്ഞ് ഒരു മാസം ആയപ്പോഴേക്കും സുഖമില്ലാതെ ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോഴാണ് അറിയുന്നത് കിഡ്നി സ്റ്റോൺ ആണെന്ന്. ആ കിഡ്നി എടുത്ത് കളയേണ്ടി വരുമെന്നായിരുന്നു അന്ന് ആ ഡോക്ടർ പറഞ്ഞത്.
എന്നാൽ മറ്റൊരു ഡോക്ടറെ കാണിച്ച് കൃത്യമായ ചികിത്സ തേടി. പൂർണമായും സ്റ്റോൺ കളഞ്ഞു. അതിന്റെ അടുത്തമാസം പ്രഗ്നന്റ് ആയി." ഇതായിരുന്നു ശരിക്കും നടന്നതെന്ന് താടിക്കാരൻ കൂട്ടിച്ചേർത്തു."എല്ലാവരും എന്റെയും ചേട്ടന്റെയും വീഡിയോ കാണാറുള്ളതാണ്.
പക്ഷേ ചേട്ടനും ഞാനും കല്യാണം കഴിച്ചതാണെന്ന് ഇപ്പോഴും പലർക്കും അറിയില്ല. നിങ്ങൾ ഭാര്യയും ഭർത്താവും ആയിരുന്നോ എന്ന് പലരും എന്റെ വീഡിയോക്ക് താഴെ വന്ന് ചോദിച്ചിട്ടുണ്ട്.
"സോഷ്യല്‍മീഡിയയില്‍ അത്ര ആക്ടീവായിരുന്ന ആളായിരുന്നില്ല സൂസൻ. ഭര്‍ത്താവായ മാര്‍ക് ആന്റണിക്ക് പാചകത്തോടായിരുന്നു താത്പര്യം.
തന്റെ പാചക പരീക്ഷണങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്താനായിരുന്നു താടിക്കാരന്‍ ആഗ്രഹിച്ചത്. അങ്ങനെയാണ് താടിക്കാരൻ യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
താടിക്കാരന്റെ ബക്കറ്റ് ചിക്കൻ ലോക്ക്ഡൗൺ കാലത്ത് വലിയ രീതിയിൽ വൈറലായിരുന്നു. അതിനു ശേഷം ചെയ്യുന്ന പാചക വീഡിയോകൾ എല്ലാം ഹിറ്റായി. പിന്നീടായിരുന്നു സൂസൻ യൂട്യൂബിലേക്ക് വരുന്നത്.
അതും ഭർത്താവ് മാർക്ക് ആന്റണിയുടെ നിർദ്ദേശ പ്രകാരമായിരുന്നു. എന്നാൽ തുടക്കത്തിൽ ഒട്ടും വ്യൂസ് ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ഘട്ടത്തിൽ ഇത്തരം വീഡിയോസ് ചെയ്യുന്നത് നിർത്താൻ തീരുമാനിച്ചിരുന്നു.
എന്നാൽ വീഡിയോ ചെയ്യുന്നതിലെ രീതി മാറ്റിയപ്പോഴാണ് ആളുകൾ സൂസമ്മയെ ഇഷ്ടപ്പെടാൻ തുടങ്ങിയത്. ഇതുവരെ ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട് ഇത്രയും വെറൈറ്റിയായി കണ്ടന്റ് കൊടുക്കുന്ന വേറൊരാൾ ഇല്ല.
നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന നിസ്സാര വാക്കുകൾക്ക് പോലും സൂസമ്മയുടെ പക്കൽ അതിന്റെ ഇംഗ്ലീഷ ഉണ്ട്.
#susamma #talks #influencer #open #about #experiences #with #depression #mental #health #strug