#divyapillai | നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെ വിവാഹ മോചനം നേടും? ഗോസിപ്പുകള്‍ക്ക് ദിവ്യയുടെ മറുപടി

#divyapillai  |   നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെ വിവാഹ മോചനം നേടും? ഗോസിപ്പുകള്‍ക്ക് ദിവ്യയുടെ മറുപടി
Jul 7, 2024 11:44 AM | By Sreenandana. MT

(moviemax.in)അയാള്‍ ഞാനല്ല എന്ന സിനിമയിലൂടെ അരങ്ങേറിയ നടിയാണ് ദിവ്യ പിള്ള. പിന്നീട് നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി എത്തി. കളയിലെ പ്രകടനത്തിലൂടെ കയ്യടി നേടിയ ദിവ്യയുടെ അഭിനയ ജീവിതം മമ്മൂട്ടി ചിത്രം ബസൂക്കയിലെത്തി നില്‍ക്കുകയാണ്.

ഇതിനിടെ ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ദിവ്യ പിള്ള. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.മഴയില്‍ നനയാത്ത ചില ഇലകളില്ലേ? അതുപോലെയാണ് ഞാനും.

ഫേക്ക് ഐഡിയുടെ പിന്നില്‍ ഇരുന്ന് ആര്‍ക്കും എന്തും പറയാം. എന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്റെ സ്വകാര്യതയല്ലേ? എന്തിനാണ് മറ്റുള്ളവര്‍ അവിടേക്ക് എത്തി നോക്കുന്നത്? ഞാന്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും എന്റെ തീരുമാനങ്ങളാണ്. എന്നെ മാത്രം ബാധിക്കുന്ന കാര്യങ്ങള്‍.

അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ടതുണ്ട് എന്നും തോന്നുന്നില്ലെന്നാണ് ദിവ്യ പറയുന്നത്. ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും പല കഥകളും പ്രചരിക്കുന്നുണ്ട്. അതിനുള്ള മറുപടി ഇപ്പോള്‍ പറയാം.

ഞങ്ങള്‍ പ്രണയത്തിലായിരുന്നു. മൂകാംബിക ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. അദ്ദേഹം വിദേശി ആയതിനാല്‍ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. അതിന്റെ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയില്‍ ഞങ്ങള്‍ തമ്മില്‍ ചില അസ്വാരസ്യങ്ങളുണ്ടായി.

നല്ല സൗഹൃദം നശിപ്പിക്കേണ്ടല്ലോ എന്നു കരുതി സ്‌നേഹത്തോടെ പിരിഞ്ഞുവെന്നാണ് ദിവ്യ പറയുന്നത്. ''നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണ് വിവാഹ മോചനം നേടുക? ഇതൊക്കെ നടന്നു വര്‍ഷങ്ങള്‍ കഴിഞ്ഞു.

ഇപ്പോള്‍ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിക്കുന്നു'' ദിവ്യ പറയുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം മാവേലിക്കരയിലാണ് ഇപ്പോള്‍ ദിവ്യ താമസിക്കുന്നത്. ദുബായ് ജീവിതം അവസാനിപ്പിച്ച് അച്ഛനും അമ്മയും നാട്ടിലേക്ക് വരികയായിരുന്നു.

ചേച്ചിയും കുടുംബവും ചെന്നൈയിലാണ് താമസം. തന്നെ താനായി കാണുന്ന ഈ മനുഷ്യരാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നും തന്റെ ലോകമെന്നും ദിവ്യ പറയുന്നു. 

#get #divorce #legally #married #Divya's #response #gossip

Next TV

Related Stories
#AishwaryaLakshmi | 'ഫഹദ് ഫാസിലാണ് ഇപ്പോൾ മലയാള സിനിമയുടെ മുഖം, പുറത്തുള്ളവർക്കെല്ലാം അദ്ദേഹത്തെ അറിയാം'-ഐശ്വര്യ ലക്ഷ്മി

Nov 29, 2024 03:18 PM

#AishwaryaLakshmi | 'ഫഹദ് ഫാസിലാണ് ഇപ്പോൾ മലയാള സിനിമയുടെ മുഖം, പുറത്തുള്ളവർക്കെല്ലാം അദ്ദേഹത്തെ അറിയാം'-ഐശ്വര്യ ലക്ഷ്മി

മലയാളത്തിന് പുറമെ തമിഴ് തെലുഗ് സിനിമകളിലെല്ലാം ഫഹദ് ഫാസിൽ ഭാഗമാകാറുണ്ട്. പുഷ്പ, വിക്രം, വേട്ടയ്യൻ, സൂപ്പർ ഡെല്യൂക്സ്, എന്നിവയെല്ലാം ഫഹദ് ഫാസിലിന്...

Read More >>
#mareenamichael | 'മെറീനയാണ് ​ഗസ്റ്റെങ്കിൽ ആങ്കറിങ് ചെയ്യില്ല'; അന്ന് നടിയോട് മോശമായി പെരുമാറിയത് പേളിയോ?, മെറീന പറയുന്നു!

Nov 29, 2024 10:22 AM

#mareenamichael | 'മെറീനയാണ് ​ഗസ്റ്റെങ്കിൽ ആങ്കറിങ് ചെയ്യില്ല'; അന്ന് നടിയോട് മോശമായി പെരുമാറിയത് പേളിയോ?, മെറീന പറയുന്നു!

വായ്മൂടി പേസുവോം എന്ന തമിഴ് സിനിമയിലൂടെയാണ് മെറീന അഭിനയിച്ച് തുടങ്ങിയത്....

Read More >>
#Ahanakrishna | വാട്സാപ് വഴി പണം തട്ടാൻ ശ്രമം; ബുദ്ധിപൂർവം നേരിട്ട് സിന്ധു കൃഷ്ണയും അഹാനയും

Nov 29, 2024 10:08 AM

#Ahanakrishna | വാട്സാപ് വഴി പണം തട്ടാൻ ശ്രമം; ബുദ്ധിപൂർവം നേരിട്ട് സിന്ധു കൃഷ്ണയും അഹാനയും

നടൻ കൃഷ്ണകുമാറിന്റെ ഭാര്യയും വ്ലോഗറുമായ സിന്ധു കൃഷ്ണയുടെ വാട്സാപ് വഴി പണം തട്ടാൻ...

Read More >>
#SoubinShahir | സൗബിന്‍ ഷാഹിറിന് കുരുക്ക് മുറുകുന്നു, രാത്രി വരെ നീണ്ട പരിശോധന; നടനെ ചോദ്യം ചെയ്തേക്കും

Nov 29, 2024 07:06 AM

#SoubinShahir | സൗബിന്‍ ഷാഹിറിന് കുരുക്ക് മുറുകുന്നു, രാത്രി വരെ നീണ്ട പരിശോധന; നടനെ ചോദ്യം ചെയ്തേക്കും

ഡ്രീം ബിഗ് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന...

Read More >>
#turkishtharkkam | 'കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല', 'യാതൊരു ഭീഷണിയും ഇല്ല': 'ടര്‍ക്കിഷ് തര്‍ക്കം' വിവാദത്തില്‍ തുറന്ന് പറഞ്ഞ് സണ്ണി വെയ്ന്‍

Nov 28, 2024 10:07 PM

#turkishtharkkam | 'കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല', 'യാതൊരു ഭീഷണിയും ഇല്ല': 'ടര്‍ക്കിഷ് തര്‍ക്കം' വിവാദത്തില്‍ തുറന്ന് പറഞ്ഞ് സണ്ണി വെയ്ന്‍

തീയറ്ററില്‍ ആളുകയറാത്ത സിനിമയെ രക്ഷിച്ചെടുക്കാന്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ ഈ വിവാദമെന്ന വാദമാണ് സമൂഹമാധ്യമങ്ങളില്‍...

Read More >>
Top Stories










News Roundup