#anusree | സണ്ണിയാണോ അനുശ്രീയുടെ ബോയ്ഫ്രണ്ട്! നല്ല ചേര്‍ച്ചയുണ്ട്, കല്യാണം കഴിച്ചൂടേ; അനുശ്രീയുടെ പോസ്റ്റ് കണ്ട് ആരാധകര്‍

#anusree | സണ്ണിയാണോ അനുശ്രീയുടെ ബോയ്ഫ്രണ്ട്! നല്ല ചേര്‍ച്ചയുണ്ട്, കല്യാണം കഴിച്ചൂടേ; അനുശ്രീയുടെ പോസ്റ്റ് കണ്ട് ആരാധകര്‍
Jul 7, 2024 12:04 PM | By ADITHYA. NP

(moviemax.in)റിയാലിറ്റി ഷോ യില്‍ മത്സരിച്ച് പിന്നീട് ലാല്‍ ജോസിന്റെ നായികയായി വെള്ളിത്തിരയിലെത്തിയ നടിയാണ് അനുശ്രീ. ഫഹദ് ഫാസിലിനൊപ്പം ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലായിരുന്നു അനുശ്രീ ആദ്യമായി അഭിനയിക്കുന്നത്.

ആദ്യ സിനിമയിലെ നായിക വേഷം തരംഗമായി മാറിയതോടെ കൈനിറയെ അവസരങ്ങള്‍ നടിയെ തേടി എത്തി.ഇപ്പോള്‍ സിനിമയില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.


ഇതിനിടയില്‍ അനുശ്രീ പ്രണയത്തിലാണെന്നും വിവാഹിതയാവാന്‍ പോവുകയാണെന്നും ഇടയ്ക്കിടെ ഗോസിപ്പുകള്‍ വരാറുണ്ട്. പ്രമുഖ നടന്റെ പേരിനൊപ്പം പോലും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ സമാനമായ രീതിയില്‍ നടിയുടെ പേരിനൊപ്പം വീണ്ടും കഥകള്‍ വന്നിരിക്കുകയാണ്.ഇന്‍സ്റ്റാഗ്രാം പേജിലൂടെ അനുശ്രീ പങ്കുവെച്ച ഫോട്ടോയാണ് പുതിയ കിംവദന്തികള്‍ക്ക് കാരണമായിരിക്കുന്നത്.

പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ വൈകി പോയതിന് ക്ഷമ ചോദിച്ച് കൊണ്ടും ആശംസ നേര്‍ന്നുമാണ് ഒരാള്‍ക്കൊപ്പം നില്‍ക്കുന്ന ചില ചിത്രങ്ങള്‍ നടി പോസ്റ്റ് ചെയ്തത്.

ഒത്തിരി സ്‌നേഹമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. കൂടെയുള്ളത് സണ്ണി എന്ന വ്യക്തിയാണെന്നും സുഹൃത്തും കുടുംബവുമൊക്കെയാണെന്നും ഹാഷ് ടാഗിലൂടെ അനുശ്രീ സൂചിപ്പിച്ചിട്ടുണ്ട്.

എങ്കിലും ഇതേത് സുഹൃത്താണെന്നും ബോയ്ഫ്രണ്ട് അല്ലേ, നിങ്ങള്‍ക്ക് കല്യാണം കഴിച്ചൂടേ, നിങ്ങള്‍ നല്ല കപ്പിള്‍സായിരിക്കും. ഞങ്ങളോട് പറയാതെ കല്യാണം കഴിച്ചോ, നിനക്ക് പറ്റിയവന്‍ തന്നെയാണ്, എന്നിങ്ങനെ നിരവധി കമന്റുകള്‍ നടിയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുകയാണ്.

ഏറെ കാലമായി അനുശ്രീയെ വിവാഹം കഴിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ക്കിടയിലേക്കാണ് പുതിയ ഫോട്ടോയുമായി നടി എത്തിയത്.

കുറഞ്ഞ സമയത്തിനുള്ില്‍ ഇത് വൈറലാവുകയും ചെയ്തു. മാത്രമല്ല പല വാര്‍ത്തകളിലും അനുശ്രീയുടെ വിവാഹത്തെ പറ്റിയും പ്രണയത്തെ കുറിച്ചുമൊക്കെ പുതിയ കഥകള്‍ക്കും തുടക്കം കുറിച്ചിരിക്കുകയാണ്.

മുന്‍പ് നടന്‍ ഉണ്ണി മുകുന്ദന്‍ അടക്കമുള്ളവരുടെ പേരിനൊപ്പം അനുശ്രീയുടെ പേര് നിരന്തരം ഗോസിപ്പുകളില്‍ നിറഞ്ഞ് നിന്നിരുന്നു. ഇരുവരും തമ്മിലുള്ള ഫോട്ടോസ് പ്രചരിച്ചതോടെയാണ് അങ്ങനൊരു കഥ വന്നത്.

എന്നാല്‍ അങ്ങനൊരു റിലേഷനോ കാര്യമായ സൗഹൃദമോ ഇവര്‍ക്കിടയില്‍ ഇല്ലെന്ന് പിന്നീട് താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.

#anusrees #birthday #wishes #friend #sunny #netizens #comments #goes #viral

Next TV

Related Stories
#AishwaryaLakshmi | 'ഫഹദ് ഫാസിലാണ് ഇപ്പോൾ മലയാള സിനിമയുടെ മുഖം, പുറത്തുള്ളവർക്കെല്ലാം അദ്ദേഹത്തെ അറിയാം'-ഐശ്വര്യ ലക്ഷ്മി

Nov 29, 2024 03:18 PM

#AishwaryaLakshmi | 'ഫഹദ് ഫാസിലാണ് ഇപ്പോൾ മലയാള സിനിമയുടെ മുഖം, പുറത്തുള്ളവർക്കെല്ലാം അദ്ദേഹത്തെ അറിയാം'-ഐശ്വര്യ ലക്ഷ്മി

മലയാളത്തിന് പുറമെ തമിഴ് തെലുഗ് സിനിമകളിലെല്ലാം ഫഹദ് ഫാസിൽ ഭാഗമാകാറുണ്ട്. പുഷ്പ, വിക്രം, വേട്ടയ്യൻ, സൂപ്പർ ഡെല്യൂക്സ്, എന്നിവയെല്ലാം ഫഹദ് ഫാസിലിന്...

Read More >>
#mareenamichael | 'മെറീനയാണ് ​ഗസ്റ്റെങ്കിൽ ആങ്കറിങ് ചെയ്യില്ല'; അന്ന് നടിയോട് മോശമായി പെരുമാറിയത് പേളിയോ?, മെറീന പറയുന്നു!

Nov 29, 2024 10:22 AM

#mareenamichael | 'മെറീനയാണ് ​ഗസ്റ്റെങ്കിൽ ആങ്കറിങ് ചെയ്യില്ല'; അന്ന് നടിയോട് മോശമായി പെരുമാറിയത് പേളിയോ?, മെറീന പറയുന്നു!

വായ്മൂടി പേസുവോം എന്ന തമിഴ് സിനിമയിലൂടെയാണ് മെറീന അഭിനയിച്ച് തുടങ്ങിയത്....

Read More >>
#Ahanakrishna | വാട്സാപ് വഴി പണം തട്ടാൻ ശ്രമം; ബുദ്ധിപൂർവം നേരിട്ട് സിന്ധു കൃഷ്ണയും അഹാനയും

Nov 29, 2024 10:08 AM

#Ahanakrishna | വാട്സാപ് വഴി പണം തട്ടാൻ ശ്രമം; ബുദ്ധിപൂർവം നേരിട്ട് സിന്ധു കൃഷ്ണയും അഹാനയും

നടൻ കൃഷ്ണകുമാറിന്റെ ഭാര്യയും വ്ലോഗറുമായ സിന്ധു കൃഷ്ണയുടെ വാട്സാപ് വഴി പണം തട്ടാൻ...

Read More >>
#SoubinShahir | സൗബിന്‍ ഷാഹിറിന് കുരുക്ക് മുറുകുന്നു, രാത്രി വരെ നീണ്ട പരിശോധന; നടനെ ചോദ്യം ചെയ്തേക്കും

Nov 29, 2024 07:06 AM

#SoubinShahir | സൗബിന്‍ ഷാഹിറിന് കുരുക്ക് മുറുകുന്നു, രാത്രി വരെ നീണ്ട പരിശോധന; നടനെ ചോദ്യം ചെയ്തേക്കും

ഡ്രീം ബിഗ് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും അന്വേഷണ സംഘം പരിശോധന...

Read More >>
#turkishtharkkam | 'കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല', 'യാതൊരു ഭീഷണിയും ഇല്ല': 'ടര്‍ക്കിഷ് തര്‍ക്കം' വിവാദത്തില്‍ തുറന്ന് പറഞ്ഞ് സണ്ണി വെയ്ന്‍

Nov 28, 2024 10:07 PM

#turkishtharkkam | 'കൃത്യമായ ഒരുത്തരം എനിക്ക് ലഭിച്ചിരുന്നില്ല', 'യാതൊരു ഭീഷണിയും ഇല്ല': 'ടര്‍ക്കിഷ് തര്‍ക്കം' വിവാദത്തില്‍ തുറന്ന് പറഞ്ഞ് സണ്ണി വെയ്ന്‍

തീയറ്ററില്‍ ആളുകയറാത്ത സിനിമയെ രക്ഷിച്ചെടുക്കാന്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചെടുത്തതാണോ ഈ വിവാദമെന്ന വാദമാണ് സമൂഹമാധ്യമങ്ങളില്‍...

Read More >>
Top Stories










News Roundup