(moviemax.in)മലയാള സിനിമാ രംഗത്തെ സമകാലിക സംഭവങ്ങളിൽ ശക്തമായി പ്രതികരിക്കുന്ന സംവിധായകനാണ് ശാന്തിവിള ദിനേശ്. സൂപ്പർ താരങ്ങളെ പോലും രൂക്ഷ ഭാഷയിൽ വിമർശിക്കാൻ ശാന്തിവിള ദിനേശ് മടിക്കാറില്ല. അടുത്ത കാലത്ത് മലയാള സിനിമാ രംഗത്തുണ്ടായ നിരവധി വിവാദങ്ങളിൽ ശാന്തിവിള ദിനേശ് അഭിപ്രായം പങ്കുവെച്ചു.
ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവർക്കെതിരെ വന്ന വിലക്ക്, സിനിമാ രംഗത്തെ ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ സംവിധായകൻ തുറന്നടിച്ചു. ചില പ്രമുഖ താരങ്ങൾക്കെതിരെ നടത്തിയ പരാമർശം വിവാദമായെങ്കിലും ശാന്തിവിള ദിനേശ് ഇതൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകുന്നു.
ഇപ്പോഴിതാ ഓൺലൈൻ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടതിൽ തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് ശാന്തിവിള ദിനേഷ്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.യുവനടിയുമായുള്ള അഭിമുഖത്തിൽ അവരെ അപമാനിക്കുന്ന തരത്തിൽ ചോദ്യങ്ങൾ ചോദിച്ചു എന്നാണ് നീക്കത്തിന് കാരണമായി പറയുന്നത്.
ചോദിച്ചാൽ അടി കിട്ടില്ലെന്ന് ഉറപ്പുള്ളവരോട് മാത്രമേ അങ്ങനെ അപമാനിക്കുന്ന തരത്തിൽ ചോദ്യം ചോദിക്കൂ. കനി കുസൃതിയോട് ചോദിക്കുമോ. ചെപ്പക്കുറ്റി നോക്കി അടിക്കും. പാർവതി തിരുവോത്തിനോട് ചോദിക്കുമോ. ചവിട്ടിക്കൂട്ടും. നമ്മൾ ചോദിച്ചാൽ കുഴഞ്ഞ് കൊണ്ടിരിക്കുന്നവരോട് മാത്രമേ അപമാനകരമായ ചോദ്യം ചോദിക്കൂ എന്നാണ് എന്റെ വിശ്വാസം.
നേരെ മറിച്ച് ചങ്കൂറ്റമുള്ള ഒരു പെണ്ണിനോടും ഒരുത്തനും ചോദിക്കില്ല. സിനിമയിൽ കൂടെ കിടക്കാൻ പാവങ്ങളെയേ വിളിക്കൂ. കനി കുസൃതി അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു. കനി കുസൃതി അഭിനയിക്കുന്ന ഏതെങ്കിലും സിനിമയുടെ സെറ്റിൽ വെച്ച് കൂടെ പോകാമോ എന്ന് ചോദിച്ചാൽ വിവരമറിയും. അങ്ങനെയുള്ളവരും ഉണ്ടിവിടെ.
പെൺപിള്ളേരായാൽ ആ ചങ്കൂറ്റം വേണമെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് ഒരു നടി ഒമർ ലുലുവിനെതിരെ പരാതിപ്പെട്ടത് നാണക്കേടാണെന്നും സംവിധായകൻ പറയുന്നു. മാന്യമായി ജീവിക്കുന്ന എത്രയോ പേരുണ്ട്.
ബിരിയാണി പോലുള്ള സിനിമയിൽ നഗ്നയായി അഭിനയിക്കാൻ തയ്യാറായ കനി കുസൃതിയോട് ബഹുമാനമുള്ള ആളാണ് ഞാൻ. കനി കുസൃതിയെ ഇഷ്ടമാണ്. ഒന്നുമില്ലെങ്കിലും നല്ല അച്ഛന്റെയും അമ്മയുടെയും മകളല്ലേ. നല്ല ബ്രില്യന്റായ കുട്ടിയാണ്.സബ്ജക്ടും പ്രൊഡ്യൂസറെയും കിട്ടിയാൽ താൻ കനിയെ വെച്ച് പടം ചെയ്യുമെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഓൺലൈൻ മീഡിയകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ നിർമാതാക്കളുടെ സംഘടന ഫെഫ്കയ്ക്ക് കത്തയച്ചത്. ഓൺലൈൻ മീഡിയകളുടെ പെരുമാറ്റം അതിര് വിടുന്നെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നൽകുന്ന അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്നുമാണ് ഇവർ ഉന്നയിച്ച ആവശ്യം.
അടുത്തിടെ നടി ഹന്ന റെജി കോശിയോട് ആങ്കർ അപമര്യാദയോടെ ചോദ്യങ്ങൾ ചോദിച്ചത്. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചായിരുന്നു ചോദ്യം. മോശമായ സംസാരിച്ച ആങ്കറിനോട് ദേഷ്യപ്പെട്ട നടി ഇന്റർവ്യൂവിനിടെ ഇറങ്ങിപ്പോവുകയും ചെയ്തു. ആങ്കർക്ക് നേരെ വ്യാപക വിമർശനവും വന്നു.
#ask #Kani #Kushi #parvati #trample #Respect #Kani #Shantivila #Dinesh