---
title: "സൂര്യ 44 ആദ്യ ഷെഡ്യൂൾ ഉടൻ പൂർത്തിയാകും; രണ്ടാം ഷെഡ്യൂൾ ഊട്ടിയിൽ"
english_title: "#Surya #44 #first #schedule #complete #soon; #2nd #Schedule #Ooty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/215858/surya-44-first-schedule-complete-soon-2nd-schedule-ooty"
published_at: "2024-06-29T08:56:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667f7efc4ead6_surya.jpg"
keywords: []
---

# സൂര്യ 44 ആദ്യ ഷെഡ്യൂൾ ഉടൻ പൂർത്തിയാകും; രണ്ടാം ഷെഡ്യൂൾ ഊട്ടിയിൽ

> **Lead Summary:** ******)സൂ**ര്യയും കാർത്തിക് സുബ്ബരാജും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന വാർത്തകൾ തമിഴകത്ത് ഏറെ ചർച്ചയായിരുന്നു. സൂര്യ 44 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡിൽ പുരോഗമിക്കുകയാണ്.

## Article Content

******)സൂ**ര്യയും കാർത്തിക് സുബ്ബരാജും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന വാർത്തകൾ തമിഴകത്ത് ഏറെ ചർച്ചയായിരുന്നു. സൂര്യ 44 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂൾ ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡിൽ പുരോഗമിക്കുകയാണ്.

രണ്ടു ഗാനങ്ങൾ ഉൾപ്പെടുന്ന ഈ ഷെഡ്യൂൾ ജൂലൈ ആദ്യവാരം പൂർത്തിയാകുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഊട്ടിയിലായിരിക്കും നടക്കുക എന്നാണ് റിപ്പോർട്ട്. സൂര്യയുടെ പിറന്നാൾ ദിനമായ ജൂലൈ 23 ന് ശേഷമായിരിക്കും ഈ ഷെഡ്യൂൾ ആരംഭിക്കുക എന്നാണ് സൂചന.

സിനിമയുടെ ടൈറ്റിലും സൂര്യയുടെ പിറന്നാൾ ദിനത്തിൽ പുറത്തുവിടുമെന്ന റിപ്പോർട്ടുകളുണ്ട്.ചിത്രത്തിൽ ജയറാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൊന്നിയില്‍ സെല്‍വന് ശേഷം ജയറാം ചെയ്യുന്ന തമിഴ് ചിത്രമാണിത്. പൂജ ഹെഗ്ഡെ നായികയാവുന്ന സിനിമയിൽ കരുണാകരനും മറ്റൊരു പ്രധാന കഥാപാത്രമാണ്. '

ലവ് ലാഫ്റ്റര്‍ വാര്‍' എന്നാണ് സൂര്യ 44ന്റെ ടാഗ് ലൈന്‍.സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മലയാളത്തിൽ നിന്ന് ജോജു ജോർജും സിനിമയിൽ സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നേരത്തെ കാർത്തിക് സുബ്ബരാജിന്റെ 'ജഗമേ തന്തിരം' എന്ന സിനിമയിലും ജോജു ഭാഗമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/215858/surya-44-first-schedule-complete-soon-2nd-schedule-ooty)