#viral | ആകാശത്ത് നിന്നും മഞ്ഞ നിറത്തിലുള്ള 'പുകചുരുൾ' ഭൂമിയിലേക്ക്, ഭയന്ന് നാട്ടുകാർ; വൈറൽ വീഡിയോ കാണാം

#viral | ആകാശത്ത് നിന്നും മഞ്ഞ നിറത്തിലുള്ള 'പുകചുരുൾ' ഭൂമിയിലേക്ക്, ഭയന്ന് നാട്ടുകാർ; വൈറൽ വീഡിയോ കാണാം
Jun 25, 2024 08:28 AM | By Susmitha Surendran

(moviemax.in)  ചൈനയിലെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ കഴിഞ്ഞ ദിവസം എക്സ് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കാഴ്ചക്കാര്‍ അമ്പരന്നു.

ആകാശത്ത് നിന്നും മഞ്ഞ നിറത്തിലുള്ള ഒരു പുകച്ചുരുള്‍ ഭൂമിയിലേക്ക് വീഴുന്നതായിരുന്നു വീഡിയോയില്‍. ചെറിയ സ്പ്രേപെയിന്‍റ് ടിന്‍ പോലുള്ള ഒരു വസ്തുവില്‍ നിന്നുമാണ് പുക ചുരുള്‍ ഉയരുന്നത്.

അപ്രതീക്ഷിതമായി ആകാശത്ത് നിന്നും ഒരു വസ്തു വീഴുന്നത് കണ്ട് പ്രദേശവാസികളായ സ്ത്രീകളും കുട്ടികളും ഓടുന്നതും വീഡിയോയില്‍ കാണാം.

ചൈന എന്‍ ഏഷ്യ സ്പേസ് ഫ്ലൈറ്റ് എന്ന എക്സ് ഹാന്‍റില്‍ നിന്നും എസ്വിഒഎം ലോഞ്ചിന്‍റെ പിന്നാമ്പുറ കാഴ്ച എന്ന കുറിപ്പോടെ വീഡിയോ പങ്കുവച്ചതോടൊയാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ആശങ്ക മാറിയത്.

വൈറല്‍ വീഡിയോയ്ക്കൊപ്പം മറ്റൊരു വീഡിയോയും അവര്‍ പങ്കുവച്ചു. അതില്‍ 'ജൂൺ 22 ന് സിചാങ്ങിൽ നിന്ന് ലോംഗ് മാർച്ച് 2 സി എന്ന സ്പേസ് വേരിയബിൾ ഒബ്ജക്റ്റ്സ് മോണിറ്റർ (എസ്വിഒഎം) എക്സ്-റേ ദൂരദർശിനി വിക്ഷേപിച്ചു.'

https://twitter.com/i/status/1804542638034661522

എന്ന കുറിപ്പോടെ ഒരു ലോഞ്ചിംഗ് പാഡില്‍ നിന്നുള്ള ഒരു മിസൈല്‍ വിക്ഷേപണ ദൃശ്യങ്ങള്‍ കാണിച്ചു. വിക്ഷേപണം വിജയകരമാണെന്ന് ചൈന എയ്റോസ്പേസ് സയൻസ് ആൻഡ് ടെക്നോളജി കോർപ്പറേഷൻ (സിഎഎസ്സി) അറിയിച്ചു.

ബഹിരാകാശത്തെ ഗാമാ-റേ പൊട്ടിത്തെറിയില്‍ നിന്നുള്ള ഉയര്‍ന്ന ഊര്‍ജ്ജ വൈദ്യുത കാന്തിക വികിരണം കണ്ടെത്താന്‍ പുതിയ ഉപകരണത്തിന്‍റെ വിക്ഷേപണമായിരുന്നു അത്.

ചൈനയുടെ നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷനും (സിഎൻഎസ്എ) ഫ്രാൻസിലെ സിഎൻഇഎസും തമ്മിലുള്ള സഹകരണ പദ്ധതിയുടെ ഭാഗമായുള്ള വിക്ഷേപണം.

ഇരുവീഡിയോകളും സമൂഹ മാധ്യമ ഉപയോക്താക്കളില്‍ വിരുദ്ധ പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. സാധാരണക്കാരുടെ സ്വത്തിനും ജീവനും ഭീഷണി ഉയര്‍ത്തിയാണോ ഇത്തരം വിക്ഷേപണങ്ങള്‍ എന്ന് ചിലര്‍ ചോദിച്ചു.

മറ്റ് ചിലര്‍ രാജ്യങ്ങളുടെ ബഹിരാകാശ മാത്സരത്തെ കുറിച്ചും ഭൂമിയില്‍ വളര്‍ച്ച ശക്തമാകുന്നതിനെ കുറിച്ചും ആകുലപ്പെട്ടു. ചിലര്‍ ആഗോണ മുന്‍ഗണനാ വിഷയങ്ങളില്‍ ഒരിക്കലും സാധാരണക്കാരുടെ ജീവനും സ്വത്തും ഉള്‍പ്പെട്ടിരുന്നില്ലെന്ന് ഓര്‍മ്മപ്പെട്ടുത്തി.

#Yellow #smoke #from #sky #ground #natives #fear

Next TV

Related Stories
എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി;  വൈറലായി രക്ഷാപ്രവർത്തന വീഡിയോ

Jul 22, 2025 03:13 PM

എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി; വൈറലായി രക്ഷാപ്രവർത്തന വീഡിയോ

ചോങ്‌ക്വിങ്ങിൽ എസ്‌കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി...

Read More >>
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










https://moviemax.in/- //Truevisionall