#viral | എല്ലായിടത്തും പ്രേതസാന്നിധ്യം, സ്ത്രീ നടക്കുന്നതായി അനുഭവപ്പെട്ടു; വീഡിയോയുമായി പ്രേതവേട്ടക്കാരൻ

#viral |  എല്ലായിടത്തും പ്രേതസാന്നിധ്യം, സ്ത്രീ നടക്കുന്നതായി അനുഭവപ്പെട്ടു; വീഡിയോയുമായി പ്രേതവേട്ടക്കാരൻ
Jun 23, 2024 03:50 PM | By Athira V

പല ആളുകളും ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്ന പല സ്ഥലങ്ങളും സന്ദർശിക്കാറും അവിടുത്തെ അനുഭവങ്ങൾ ഓൺലൈനിൽ പങ്കുവയ്ക്കാറുമുണ്ട്. അതുപോലെ ചിലരാവട്ടെ പ്രേതങ്ങളുണ്ട് എന്ന് പറയുന്ന കെട്ടിടങ്ങളും സന്ദർശിക്കാറുണ്ട്. അതുപോലെ ഒരാളാണ് പ്രേത വേട്ട നടത്തുന്ന മോക്‌സ്‌ലി.

മോക്‌സ്‌ലി പങ്കുവച്ചിരിക്കുന്ന ഈ വീഡിയോയിൽ അദ്ദേഹം ഇംഗ്ലണ്ടിലെ ലീഡ്‌സിലെ മീൻവുഡ് പാർക്ക് ഹോസ്പിറ്റൽ എന്ന പഴയൊരു ആശുപത്രി സന്ദർശിക്കുന്നത് കാണാം. തൻ്റെ യൂട്യൂബ് ചാനലായ 'മോക്‌സ്‌ലിസ് പാരനോർമൽ വേൾഡി'ലൂടെയാണ് ഈ വീഡിയോ മോക്സ്‍ലി പങ്കുവച്ചിരിക്കുന്നത്. അതിൽ, ഇത് പൊലീസുകാർ പോലും കയറാൻ സമ്മതിക്കാത്തത്രയും ഭീകരൻ കെട്ടിടമാണ് എന്നും ഇയാൾ പറയുന്നുണ്ട്.

ഇവിടെ എല്ലായിടത്തും പ്രേതമുണ്ട് എന്നാണ് മോക്സ്‍ലി കയ്യിലുള്ള ഉപകരണത്തിന്റെ സഹായത്തോടെ സൂചിപ്പിക്കുന്നത്. വീഡിയോ ആരംഭിക്കുന്നത് തന്നെ അങ്ങനെയാണ്. പിന്നീട്, ഭയപ്പെടുത്തുന്ന തരത്തിലുള്ള ഗോവണിപ്പടികളും ഫർണിച്ചറുകളും കാണിക്കുന്നുണ്ട്.

https://youtu.be/Lg1SlHXsVHY

ആശുപത്രിക്കുള്ളിലെ ഭിത്തികൾ തകർന്ന് വിവിധ സാധനങ്ങൾ ചിതറിക്കിടക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ, താൻ പുറത്തുനിന്നും ഡ്രോൺ ഉപയോഗിച്ച് ആശുപത്രിയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ പൊലീസ് എത്തിയതായും മോക്‌സ്‌ലി പറയുന്നു. എന്നാൽ, അവർ തന്റെ അടുത്തെത്തുകയോ ചോദ്യം ചെയ്യുകയോ ഒന്നും ചെയ്തില്ല എന്നും നിരീക്ഷിച്ച ശേഷം പോയി എന്നും മോക്സ്‍ലി പറയുന്നുണ്ട്.

1760 -കളിലാണ് മീൻവുഡ് പാർക്ക് ഹോസ്പിറ്റൽ നിർമ്മിച്ചത്. 1919 -ൽ പഠന വൈകല്യമുള്ളവർക്കു വേണ്ടിയുള്ള ഒരു വസതിയായി ഇത് മാറുകയായിരുന്നു. ഇവിടുത്തെ ജീവിതം വളരെ കഠിനമായിരുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും വലിയ ശിക്ഷ തന്നെ നൽകുകയും അന്തേവാസികളെ പീഡിപ്പിക്കുകയും ചെയ്തിരുന്നു എന്നും പറയുന്നു. പിന്നീട്, ആശുപത്രിയിൽ ഒരു സ്ത്രീ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കണ്ടെന്നും പല ശബ്ദങ്ങളും മറ്റും ഇവിടെ കേൾക്കാറുണ്ട് എന്നും പറയുന്നു.

അവിടെ താൻ പല കാല്പാടുകളും കണ്ടു എന്നും സ്ത്രീ നടക്കുന്നതായി തോന്നിയെന്നും മോക്സ്‍ലി പറയുന്നു. വളരെ പെട്ടെന്നാണ് വീഡിയോ ആളുകൾ ശ്രദ്ധിച്ചത്. അതില്‍ നിരവധിപ്പേര്‍ കമന്‍റും നല്‍കി. ചിലര്‍ ഭയപ്പെടുത്തുന്നു എന്ന് പറഞ്ഞപ്പോള്‍ യുക്തിപൂര്‍വം ഇതൊക്കെ ഉള്ളതാണോ എന്ന് സംശയം പ്രകടിപ്പിച്ചവരും ഉണ്ട്.

#ghost #hunter #moxley #shares #video #abandoned #hospital #meanwood #park #hospital #leeds #england

Next TV

Related Stories
എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി;  വൈറലായി രക്ഷാപ്രവർത്തന വീഡിയോ

Jul 22, 2025 03:13 PM

എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി; വൈറലായി രക്ഷാപ്രവർത്തന വീഡിയോ

ചോങ്‌ക്വിങ്ങിൽ എസ്‌കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി...

Read More >>
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall