---
title: "#viral | ഒന്നിനുമീതെ ഒന്നായി ​ഗ്യാസ് സിലിണ്ടർ തലയിൽ വച്ച് യുവതിയുടെ പ്രകടനം, കണ്ണുതള്ളി സോഷ്യൽ മീഡിയ "
english_title: "#woman's #performance #head #gas #cylinder #social #media #turned #blind #eye"
publisher: "moviemax.in"
canonical_url: "https://moviemax.in/news/214269/womans-performance-head-gas-cylinder-social-media-turned-blind-eye"
published_at: "2024-06-23T13:22:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6677d44fb1583_viral.jpg"
keywords: []
---

# #viral | ഒന്നിനുമീതെ ഒന്നായി ​ഗ്യാസ് സിലിണ്ടർ തലയിൽ വച്ച് യുവതിയുടെ പ്രകടനം, കണ്ണുതള്ളി സോഷ്യൽ മീഡിയ 

> **Lead Summary:** ** **പലതരത്തിലുള്ള വീഡിയോകളും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അതിൽ തന്നെ തങ്ങളുടെ കഴിവുകളും കരുത്തും കൊണ്ട് സോഷ്യൽ മീഡിയയെ ആകെത്തന്നെ അമ്പരപ്പിക്കുന്ന അനേകം പേരുണ്ട്.

## Article Content

** **പലതരത്തിലുള്ള വീഡിയോകളും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. അതിൽ തന്നെ തങ്ങളുടെ കഴിവുകളും കരുത്തും കൊണ്ട് സോഷ്യൽ മീഡിയയെ ആകെത്തന്നെ അമ്പരപ്പിക്കുന്ന അനേകം പേരുണ്ട്.

പലപ്പോഴും പുരുഷന്മാർ പറയുന്നതാണ്, സ്ത്രീകളെക്കൊണ്ട് എന്തിന് കൊള്ളും, ഒരു ​ഗ്യാസ് സിലിണ്ടർ പോലും ചുമക്കാൻ പറ്റില്ലെന്ന്. എന്നാൽ, ഈ യുവതിയുടെ വീഡിയോ കാണുമ്പോൾ ശരിക്കും നമ്മൾ അമ്പരന്ന് പോകും.

ഹരിയാനയിൽ നിന്നുള്ള ഒരു സ്ത്രീയാണ് വീഡിയോയിലുള്ളത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് neetu_5650 എന്ന യൂസറാണ്.

വീഡിയോയിൽ കാണുന്നത് ഇവർ രണ്ട് ഒഴിഞ്ഞ ​ഗ്യാസ് സിലിണ്ടറുകൾ ഒന്നിന് മുകളിൽ ഒന്നായി വച്ചുകൊണ്ട് നൃത്തം ചെയ്യുന്നതാണ്. ആര് കണ്ടാലും അമ്പരന്ന് പോകുന്നതാണ് വീഡിയോ എന്നതിൽ സംശയമില്ല.

എന്നാൽ, നീതുവിന്റെ ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബ് ചാനലിലും ഇതുപോലെയുള്ള അനേകം വീഡിയോകൾ കാണാം. ​ഗ്യാസ് സിലിണ്ടർ തലയിൽ വച്ച് നൃത്തം ചെയ്യുന്നതിന്റെയും ​ഗ്യാസ് സിലിണ്ടർ തലയിൽ കുപ്പിയും ​ഗ്ലാസുമെല്ലാം വച്ച് അതിനുമേൽ വച്ച് നൃത്തം ചെയ്യുന്നതും എല്ലാം ഇതിൽ പെടുന്നു.

സ്റ്റീൽ ​ഗ്ലാസിന് മുകളിൽ മൺകുടം വച്ച് ചുവടുകൾ വയ്ക്കുന്ന വീഡിയോയും ഇതിലുണ്ട്. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ Saun Di Jhadi എന്ന പഞ്ചാബി ​ഗാനത്തിനാണ് നീതു ചുവടുകൾ വയ്ക്കുന്നത്.

എന്തായാലും, മൂന്ന് മില്ല്യണിലധികം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. നീതുവിന്റെ കഴിവിനെ പുകഴ്ത്തുകയായിരുന്നു മിക്കവരും.

അതേസമയം, ഇതിലെ അപകടം ചൂണ്ടിക്കാണിച്ചവരും കുറവല്ല, അതിൽ അപകടമില്ല എന്ന് പറയാനും സാധിക്കില്ല.‌ എന്തായാലും, നീതുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/214269/womans-performance-head-gas-cylinder-social-media-turned-blind-eye)