#mohanlal | 'ഇന്ന് പോകുവാണോ', 'ഞങ്ങളെ പറഞ്ഞയക്കാൻ ധൃതിയായോ?'; ആരാധികയെ ചേർത്തുപിടിച്ച് മോഹൻലാൽ

#mohanlal | 'ഇന്ന് പോകുവാണോ', 'ഞങ്ങളെ പറഞ്ഞയക്കാൻ ധൃതിയായോ?'; ആരാധികയെ ചേർത്തുപിടിച്ച് മോഹൻലാൽ
Jun 22, 2024 12:11 PM | By Susmitha Surendran

(moviemax.in)  കൊച്ചു കുട്ടികൾക്ക് മുതൽ പ്രായമായവർക്ക് വരെ മോഹൻലാൽ ലാലേട്ടനാണ്. തന്റെ ആരാധകരെ അദ്ദേഹം എന്നും ചേർത്തുപിടിക്കാറുമുണ്ട്.

അത്തരത്തിൽ ഒരു വയോധികയായ അമ്മയെ ചേർത്തുപിടിച്ച് മോഹൻലാൽ കുശലാന്വേഷണം നടത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ 360 യുടെ ചിത്രീകരണ വേളയിൽ നിന്നുള്ളതാണ് വീഡിയോ. ഷൂട്ടിംഗ് കഴിഞ്ഞുവെന്ന് മോഹൻലാൽ പറയുമ്പോൾ 'ഇന്ന് പോകുവാണോ..' എന്ന് ആരാധിക തിരികെ ചോദിക്കുന്നു.

ഉടൻ 'എന്താ ഞങ്ങളെ പറഞ്ഞയക്കാൻ ധൃതിയായോ?' എന്ന് മോഹൻലാൽ തമാശ രൂപേണ തിരികെ ചോദിക്കുന്നുമുണ്ട്.

ശേഷം തന്നെ വീട്ടിലേക്ക് ക്ഷണിച്ച ആരാധിക, താറാവ് കറി ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞുവെന്നും മോഹൻലാൽ പറയുന്നുണ്ട്.

https://twitter.com/i/status/1804219254457106693

വീണ്ടും കാണാം എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ പ്രിയ ആരാധികയോട് മോഹൻലാൽ യാത്ര ചോദിക്കുന്നത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി വൈറലായ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.


#video #Mohanlal #his #elderly #mother #now #gaining #attention #social #media.

Next TV

Related Stories
'പ്രതിനായകൻ' വിളയാട്ടം....! കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര കോടിയിലേക്ക്

Dec 3, 2025 05:40 PM

'പ്രതിനായകൻ' വിളയാട്ടം....! കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര കോടിയിലേക്ക്

മമ്മൂട്ടി, കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര...

Read More >>
മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

Dec 3, 2025 07:28 AM

മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു, യുവനടിയുടെ പരാതി, കേസെടുത്ത് പൊലീസ്...

Read More >>
Top Stories