#jayamravi | ജയം രവിയും ഭാര്യയും വേര്‍പിരിഞ്ഞു? അഭ്യൂഹങ്ങള്‍ക്കിടയില്‍ സത്യമെന്താണെന്ന് വെളിപ്പെടുത്തി നടന്റെ ഭാര്യ ആരതി

#jayamravi | ജയം രവിയും ഭാര്യയും വേര്‍പിരിഞ്ഞു? അഭ്യൂഹങ്ങള്‍ക്കിടയില്‍ സത്യമെന്താണെന്ന് വെളിപ്പെടുത്തി നടന്റെ ഭാര്യ ആരതി
Jun 21, 2024 08:57 PM | By Athira V

തമിഴ് സിനിമയിലെ സൂപ്പര്‍താരം നടന്‍ ജയം രവിയും ഭാര്യ ആരതി രവിയും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ട ദമ്പതിമാരാണ്. ഇരുവരുടെയും കുടുംബവിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലായി മാറാറുമുണ്ട്. എന്നാലിപ്പോള്‍ താരദമ്പതിമാര്‍ വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. 

തമിഴ് സിനിമയിലെ പല പ്രമുഖ താരദമ്പതിമാരും ഒന്നിനു പുറകെ ഒന്നായി വിവാഹമോചനം നേടുകയാണ്. ധനുഷ്-ഐശ്വര്യ ദമ്പതിമാരുടെ വേര്‍പിരിയല്‍ വലിയ രീതിയിലാണ് വാര്‍ത്തയായത്. ഇതിന് പിന്നാലെ ജയം രവിയെ കുറിച്ചും വാര്‍ത്തകള്‍ വന്നതോടെ ആരാധകരും ഞെട്ടി. എന്നാല്‍ സത്യത്തില്‍ എന്താണ് എന്നത് വ്യക്തമാക്കി ജയം രവിയുടെ ഭാര്യ ആരതി രംഗത്ത് വന്നിരിക്കുകയാണ്. 

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് യുവതാരദമ്പതിമാരാണ് വിവാഹബന്ധം അവസാനിപ്പിച്ച് കൊണ്ടിരിക്കുന്നത്. സാമന്തയും നാഗ ചൈതന്യയും വിവാഹമോചനം നേടി വേര്‍പിരിഞ്ഞു. പിന്നാലെ ധനുഷും ഐശ്വര്യ രജനികാന്ത്, ജിവി പ്രകാശ്- സൈന്ദവി തുടങ്ങി നിരവധി പേരാണ് കഴിഞ്ഞ നാളുകളില്‍ ബന്ധം ഉപേക്ഷിച്ച് എല്ലാവരെയും ഞെട്ടിച്ചത്.


ഇത്തരത്തില്‍ തമിഴ് സിനിമയിലെ താരങ്ങളുടെ വിവാഹമോചന വാര്‍ത്തകള്‍ വലിയ ചര്‍ച്ചായാവുകയാണ്. ഇതിനിടയിലാണ് ജയം രവിയും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളിലാണെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. മുന്‍പ് പലപ്പോഴും സമാനമായ രീതിയില്‍ വാര്‍ത്തകള്‍ വന്നതോടെ ഇത് സത്യമാണെന്നും ചിലര്‍ സ്ഥാപിച്ചു.

അതേ സമയം വിവാഹമോചനത്തെ പറ്റി പരക്കെ അഭ്യൂഹങ്ങള്‍ പ്രവചരിക്കുന്നതിനിടയില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു പോസ്റ്റുമായി ആരതി എത്തിയിരിക്കുകയാണ്. ജയം രവി നായകനായി അഭിനയിച്ച ജയം എന്ന ചിത്രം പുറത്തിറങ്ങി 21 വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഈ സന്തോഷം പങ്കുവെച്ച് കൊണ്ടാണ് ആരതി രവി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവിട്ടു. 

'സ്‌നേഹം ഒരു വാക്കല്ല, ഒരു ജീവിതമാണ്' എന്ന ക്യാപ്ഷന്‍ കൂടി താരപത്‌നി ഇതിന് നല്‍കിയിരിക്കുകയാണ്. വളരെ ലളിതമായി കേട്ടതൊന്നും സത്യമല്ലെന്നും ഭര്‍ത്താവുമായി കുഴപ്പമില്ലെന്നും ആരതി വ്യക്തമാക്കിയിരിക്കുകയാണ്. ഭര്‍ത്താവിന്റെ ആദ്യ സിനിമയുടെ സന്തോഷം ഇങ്ങനൊരു പോസ്റ്റിലൂടെ പരാമര്‍ശിച്ച സ്ഥിതിയ്ക്ക് ഇരുവരും തമ്മില്‍ യാതൊരു കുഴപ്പങ്ങളുമില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാവുമെന്നാണ് ആരാധകര്‍ പറയുന്നത്. 

സിനിമയില്‍ നായകനായി അഭിനയിക്കുന്നു എന്നതിനൊപ്പം ഭാര്യയ്ക്കും മക്കള്‍ക്കും തുല്യ പ്രധാന്യം നല്‍കുന്ന ആളാണ് ജയം രവി. 2009 ല്‍ വിവാഹിതരായ താരങ്ങള്‍ അവരുടെ ദാമ്പത്യ ജീവിതം പതിനഞ്ച് വര്‍ഷത്തോളം വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ മുന്‍പും നടനെതിരെ ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ഇടയ്ക്ക സിനിമകള്‍ പരാജയപ്പെടുമ്പോഴാണ് നടനെ വ്യക്തിപരമായി ആക്രമിക്കാന്‍ ചിലര്‍ ശ്രമിക്കാറുള്ളത്.

മാസങ്ങള്‍ക്ക് മുന്‍പ് കൂടെ അഭിനയിച്ച നടിയുമായി പ്രണയത്തിലാണെന്നും ഇക്കാരണത്താല്‍ ജയം രവി ഭാര്യയുമായി വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്നുമൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം ഗോസിപ്പുകളോടൊന്നും നടന്‍ കൂടുതലായി പ്രതികരിക്കാറില്ല. ആയതിനാല്‍ വീണ്ടും ഇതുപോലെയുള്ള പ്രചരണങ്ങള്‍ വരികയാണ്.

2009 ലാണ് നടന്‍ ജയം രവി ആരതിയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ നടന് രണ്ട് മക്കളും ജനിച്ചു. ഇടയ്ക്് ആരതിയുടെ അമ്മ ഹോം മൂവി മേക്കേഴ്സ് എന്ന പേരില്‍ ഒരു നിര്‍മ്മാണ കമ്പനി നടത്തി വരികയും ഇവര്‍ നിര്‍മ്മിച്ച 'സൈറന്‍ 108' എന്ന സിനിമയില്‍ ജയം രവി നായകനായി അഭിനയിക്കുകും ചെയ്തിരുന്നു. 

#jayamravi #wife #aarati #clarification #about #their #separation #news

Next TV

Related Stories
 #Oscar |  ഓസ്കറിൽ പത്തിലേറെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് അക്കാദമി അംഗത്വം

Jun 27, 2024 10:20 AM

#Oscar | ഓസ്കറിൽ പത്തിലേറെ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് അക്കാദമി അംഗത്വം

57 രാജ്യങ്ങളിൽ നിന്നുള്ള 487 പുതിയ അംഗങ്ങളും 71 ഓസ്കാർ നോമിനികളും...

Read More >>
 #Cooliemovie |  'കൂലി'യില്‍ രജനി എത്തുന്നത് ഈ ലുക്കില്‍? ചിത്രീകരണം ജൂലൈയിലെന്ന് ലോകേഷ് കനകരാജ്

Jun 26, 2024 07:26 PM

#Cooliemovie | 'കൂലി'യില്‍ രജനി എത്തുന്നത് ഈ ലുക്കില്‍? ചിത്രീകരണം ജൂലൈയിലെന്ന് ലോകേഷ് കനകരാജ്

38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ച് സ്ക്രീനില്‍ എത്തുന്ന ചിത്രം കൂടിയാണ്...

Read More >>
#vijay | 20 കൊല്ലം പഴക്കമുള്ള 'ഗോസിപ്പ് ഭൂതത്തെ' തുറന്ന് വിട്ട് തൃഷയുടെ പോസ്റ്റ്; ദളപതി തൃഷ ബന്ധം വീണ്ടും ചര്‍ച്ച

Jun 26, 2024 11:07 AM

#vijay | 20 കൊല്ലം പഴക്കമുള്ള 'ഗോസിപ്പ് ഭൂതത്തെ' തുറന്ന് വിട്ട് തൃഷയുടെ പോസ്റ്റ്; ദളപതി തൃഷ ബന്ധം വീണ്ടും ചര്‍ച്ച

ദളപതി വിജയ് രാഷ്ട്രീയ പാർട്ടി ആരംഭിച്ച് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്നു എന്നതിനാല്‍ ഈ അഭ്യൂഹം ഒരു പ്രശ്നമാകുമെന്ന്...

Read More >>
 #Oviya | പ്രണയിക്കാന്‍ വന്നവര്‍ ചതിച്ചിട്ടുണ്ട്! പലരും പൈസയുടെ കാര്യത്തില്‍ പറ്റിച്ചു; വിവാഹത്തെ കുറിച്ച് നടി ഓവിയ

Jun 24, 2024 10:38 PM

#Oviya | പ്രണയിക്കാന്‍ വന്നവര്‍ ചതിച്ചിട്ടുണ്ട്! പലരും പൈസയുടെ കാര്യത്തില്‍ പറ്റിച്ചു; വിവാഹത്തെ കുറിച്ച് നടി ഓവിയ

വിമല്‍ നായകനായ ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടി. ചിത്രത്തിലെ ഓവിയയുടെ അഭിനയം ഏറെ നിരൂപക പ്രശംസ നേടുകയും...

Read More >>
#vijay |  നാല് വര്‍ഷമായിട്ട് വിവാഹമോചനക്കാര്യം രഹസ്യമാക്കി! വിജയും തൃഷയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തണമെന്ന് ആരാധകര്‍

Jun 24, 2024 04:51 PM

#vijay | നാല് വര്‍ഷമായിട്ട് വിവാഹമോചനക്കാര്യം രഹസ്യമാക്കി! വിജയും തൃഷയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തണമെന്ന് ആരാധകര്‍

ആശംസ അറിയിക്കാന്‍ താമസിച്ച് പോയെന്നൊക്കെ നടി സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത് താരങ്ങളുടെ വെറും അഭിനയം മാത്രമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ...

Read More >>
Top Stories










News Roundup