#viral | നൂറ്റാണ്ട് പഴക്കമുള്ള കുട്ടിയുടെ അസ്ഥികള്‍ ഉപയോഗിച്ച് റീല്‍സിന് വേണ്ടി തമാശ; അയര്‍ലന്‍ഡില്‍ വിവാദം

#viral | നൂറ്റാണ്ട് പഴക്കമുള്ള കുട്ടിയുടെ അസ്ഥികള്‍ ഉപയോഗിച്ച് റീല്‍സിന് വേണ്ടി തമാശ; അയര്‍ലന്‍ഡില്‍ വിവാദം
Jun 19, 2024 02:48 PM | By Athira V

മനുഷ്യന്‍റെ ആദിമ ചരിത്രം തേടി ലോകമെങ്ങും ഇന്ന് ഉത്ഖനനങ്ങള്‍ നടക്കുകയാണ്. ഓരോ പുതിയ ഉത്ഖനനവും മനുഷ്യന്‍റെയും ഭൂമിയുടെയും ചരിത്രത്തെ കുടുതല്‍ തെളിമയോടെ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. അതിനാല്‍ തന്നെ ഇത്തരം ഉത്ഖനന സ്ഥലങ്ങളില്‍ പ്രത്യേക സുരക്ഷ നല്‍ക്കുന്നു.

കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിന്‍റെ തലസ്ഥാനമായ ഡബ്ലിനിലെ ഒരു ഖനന പ്രദേശത്ത് നിന്നും പകര്‍ത്തിയ ഒരു വീഡിയോ വലിയ വിവാദമാണ് ഉയര്‍ത്തിയത്.

സ്വകാര്യ നിര്‍മ്മാണത്തിനായി കുഴിയെടുത്തപ്പോഴാണ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മരിച്ച് പോയ ഒരു കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്. ഇത് ഇവിടെ തന്നെ സൂക്ഷിക്കുകയായിരുന്നു. ഈ അസ്ഥികൂടം ഉപയോഗിച്ച് ഒരാള്‍ കളിക്കുന്നതിന്‍റെ വീഡിയോയായിരുന്നു അത്.

ഡബ്ലിന് സമീപ നഗരമായ ബാലിഫെർമോട്ടിലെ ഒരു ഉത്ഖനന പ്രദേശത്ത് നിന്നുമാണ് ഈ വീഡിയോ പകര്‍ത്തിയത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതിന് പിന്നലെയാണ് വിവാദമായത്. കുട്ടിയുടെ അസ്ഥികള്‍ ഉപയോഗിച്ച് കളിക്കുകയും തലയോട്ടിയില്‍ നിന്ന് പല്ലുകള്‍ പറിക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്.

https://www.instagram.com/p/C8MxVXhoMzy/?utm_source=ig_web_copy_link

ഡബ്ലിന്‍റെ സമീപ പ്രദേശത്തെ മുൻ ഡി ലാ സല്ലെ ആശ്രമത്തിന്‍റെ കൈവശമുള്ള ഭൂമിയില്‍ നടത്തിയ പുരാവസ്തു ഖനനത്തിനിടെയാണ് 600 എഡിയില്‍ അടക്കം ചെയ്ത ഒരു കുട്ടിയുടെ ഭൌതികാവശിഷ്ടം കണ്ടെത്തിയത്. ഒരു സ്വകാര്യ വികസന പദ്ധതിക്ക് വേണ്ടി കുഴിയെടുക്കുന്നതിനിടെയാണ് ഇത് കണ്ടെത്തിയത്.

വീഡിയോ വൈറലായതിന് പിന്നാലെ അയര്‍ലന്‍ഡിലെ നാഷണല്‍ മ്യൂസിയവും പ്രാദേശിക ഭരണകൂടവും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ നിന്നും വീഡിയോ പിന്‍വലിക്കപ്പെട്ടു. ഇതോടെ പുരാവസ്തുഖനന കേന്ദ്രങ്ങളില്‍ പോലീസ് സുരക്ഷ നല്‍കാന്‍ അയര്‍ലന്‍ഡ് തീരുമാനിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബാലിഫെർമോട്ടിലെ പുരാവസ്തു കണ്ടെത്തിയ സ്ഥലം 1,000 വർഷത്തിലേറെ പഴക്കമുള്ള ഒരു ശ്മശാന ഭൂമിയാണെന്ന് കരുതുന്നു. കഴിഞ്ഞ വർഷം ഡബ്ലിൻ സിറ്റി സെന്‍ററില്‍ ഒരു പുതിയ ഹോട്ടലിനായി കുഴിയെടുക്കുന്നതിനിടെയാണ് ഇത് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവിടെ നിന്നും ലഭിച്ച ചില അവശിഷ്ടങ്ങള്‍ക്ക് പതിനൊന്നാം നൂറ്റാണ്ടോളം പ്രായമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രദേശത്തിന്‍റെ ഭൂതകാലത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം.

#controversy #erupts #ireland #after #reels #using #childs #skeleton #archaeological #site

Next TV

Related Stories
എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി;  വൈറലായി രക്ഷാപ്രവർത്തന വീഡിയോ

Jul 22, 2025 03:13 PM

എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി; വൈറലായി രക്ഷാപ്രവർത്തന വീഡിയോ

ചോങ്‌ക്വിങ്ങിൽ എസ്‌കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി...

Read More >>
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall