#babuantony | 'ഹായ് ബാബു ആന്റണി!' പ്രിയ നടനെ നേരിൽ കണ്ട ത്രില്ലിൽ ആരാധിക! വീഡിയോ വൈറൽ

#babuantony | 'ഹായ് ബാബു ആന്റണി!' പ്രിയ നടനെ നേരിൽ കണ്ട ത്രില്ലിൽ ആരാധിക! വീഡിയോ വൈറൽ
Jun 18, 2024 11:26 AM | By Athira V

ഒരു തലമുറയെ ഹരം കൊള്ളിച്ച ആക്ഷന്‍ സ്റ്റാറാണ് മലയാളത്തിന്റെ സ്വന്തം ബാബു ആന്റണി. ഇപ്പോഴിതാ ഡിഎന്‍എ എന്ന ടി.എസ് സുരേഷ് ബാബു ചിത്രത്തിലൂടെ ഒരിക്കൽ കൂടി മാസ് ആക്ഷനുമായി മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. എറണാകുളത്തെ തീയറ്റര്‍ വിസിറ്റിനിടെ ബാബു ആന്റണിയെ കണ്ട ആരാധികയുടെ പ്രതികരണം ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.

സിനിമ കാണാന്‍ വന്ന മദ്ധ്യവയസ്കയായ ഒരു സ്ത്രീയാണ് ബാബു ആന്റണിയെ കണ്ട് ആശ്ചര്യപ്പെട്ടത്. തുടര്‍ന്ന് "ഹായ് ബാബു ആന്റണി!" എന്നു വിളിച്ച് താരത്തിനടുത്തേക്ക് ചെന്ന ആരാധിക കൂടെ ഫോട്ടോ എടുക്കാന്‍ സമ്മതം ചോദിക്കുകയും തുടര്‍ന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. തന്റെ ഇഷ്ട താരത്തെ സ്ക്രീനിലും നേരിട്ടും കാണാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലായിരുന്നു ആരാധിക.

https://www.facebook.com/watch/?v=1640401606762172

അഷ്കര്‍ സൗദാന്‍ നായകവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഡിസിപി രാജാ മുഹമ്മദ്‌ എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിക്കുന്നത്. വെള്ളിയാഴ്ച റിലീസ് ചെയ്ത് ചിത്രം നല്ല കളക്ഷൻ വാരി മുന്നേറുകയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായി ഡിഎൻഎ മാറുമെന്നാണ് അഭിപ്രായം.

കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡിഎൻഎ. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ഡിഎന്‍എ നിർമിച്ചിരിക്കുന്നത്.

എ.കെ. സന്തോഷിൻ്റെ തിരക്കഥയിൽ പൂർണ്ണമായും, ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ-മൂഡിലുള്ള ഈ ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍സും അണിനിരക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷകമായ ഒരു ഘടകമാണ്.

റായ് ലക്ഷ്മി, റിയാസ് ഖാന്‍, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ (ബിഗ്‌ ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം: രവിചന്ദ്രന്‍, എഡിറ്റർ: ജോൺ കുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്, ആർട്ട് ഡയറക്ടർ: ശ്യാം കാർത്തികേയൻ, പ്രൊഡക്ഷൻ ഇൻചാർജ്: റിനി അനിൽ കുമാർ, വിതരണം: സെഞ്ച്വറി, ഗാനരചന: സുകന്യ (സിനിമാ താരം), സംഗീതം: ശരത്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിൽ മേടയിൽ, സൗണ്ട് ഫൈനൽ മിക്സ്: എം.ആർ.രാജാകൃഷ്ണൻ , പശ്ചാത്തലസംഗീതം: പ്രകാശ് അലക്‌സ്, സംഘട്ടനം: സ്റ്റണ്ട് സിൽവ, കനൽ കണ്ണൻ, പഴനി രാജ്, റൺ രവി, നൃത്തസംവിധാനം: രാകേഷ് പട്ടേൽ (മുംബൈ), വസ്ത്രാലങ്കാരം: നാഗരാജൻ വേളി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ജസ്റ്റിന്‍ കൊല്ലം, അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് നന്ദിലത്തില്‍, അസിസ്റ്റന്റ്‌ ഡയറക്ടര്‍മാര്‍: സ്വപ്ന മോഹൻ, ഷംനാദ് കലഞ്ഞൂർ, വിമൽ കുമാർ എം.വി, സജാദ് കൊടുങ്ങല്ലൂർ, ടോജി ഫ്രാൻസിസ്, സൗണ്ട് എഫക്റ്റ്സ്: രാജേഷ്‌ പി എം, വിഎഫ്എക്സ്: മഹേഷ്‌ കേശവ് (മൂവി ലാന്‍ഡ്‌), സ്റ്റിൽസ്: ശാലു പേയാട്, പിആര്‍ഒ: വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈൻ: അനന്തു എസ് കുമാർ, യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ്‌ സുന്ദരൻ

#fan #thrilled #seeing #babuantony #viral #video

Next TV

Related Stories
#gokulsuresh | തിയറ്റര്‍ കൗണ്ടറില്‍ ടിക്കറ്റ് വില്‍ക്കാന്‍ നായകന്‍; പ്രേക്ഷകർക്ക് സര്‍പ്രൈസുമായി ഗോകുല്‍ സുരേഷ്

Jun 26, 2024 10:20 PM

#gokulsuresh | തിയറ്റര്‍ കൗണ്ടറില്‍ ടിക്കറ്റ് വില്‍ക്കാന്‍ നായകന്‍; പ്രേക്ഷകർക്ക് സര്‍പ്രൈസുമായി ഗോകുല്‍ സുരേഷ്

തങ്ങളുടെ പ്രിയ താരത്തില്‍ നിന്ന് വാങ്ങിയ ടിക്കറ്റുമായി സിനിമ കണ്ട സന്തോഷത്തിലാണ്...

Read More >>
#parvathythiruvothu | എനിക്കൊന്ന് പ്രണയിക്കണം, അതുപോലും ചെയ്യാൻ പറ്റുന്നില്ല - പാർവതി

Jun 26, 2024 08:13 PM

#parvathythiruvothu | എനിക്കൊന്ന് പ്രണയിക്കണം, അതുപോലും ചെയ്യാൻ പറ്റുന്നില്ല - പാർവതി

എനിക്കിപ്പോൾ റൊമാൻസ് പോലും കിട്ടുന്നില്ല. എനിക്കൊന്ന് പ്രണയിക്കണം ഹേ. അതുപോലും ചെയ്യാൻ...

Read More >>
#DarshanaRajendran  |'സ്ക്രിപ്റ്റിൽ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്, അപ്പോൾ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല';  ദർശന രാജേന്ദ്രൻ

Jun 26, 2024 04:16 PM

#DarshanaRajendran |'സ്ക്രിപ്റ്റിൽ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്, അപ്പോൾ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല'; ദർശന രാജേന്ദ്രൻ

ആ സിനിമയിലെ ബാക്കി സീനുകൾക്ക് വേണ്ടി എടുത്ത തയ്യാറെടുപ്പുകൾ തന്നെയാണ് ഇന്റിമേറ്റ് സീനിന് വേണ്ടിയും താൻ എടുത്താതെന്നും ദർശന പറയുന്നു....

Read More >>
#SupriyaMenon |'ആദ്യമായി ആർത്തവമുണ്ടായപ്പോൾ രോ​ഗമാണെന്നാണ് കരുതിയത്, മകൾക്ക് ആ അവസ്ഥ ഉണ്ടാകരുതെന്നുണ്ട്'; സുപ്രിയ

Jun 26, 2024 01:16 PM

#SupriyaMenon |'ആദ്യമായി ആർത്തവമുണ്ടായപ്പോൾ രോ​ഗമാണെന്നാണ് കരുതിയത്, മകൾക്ക് ആ അവസ്ഥ ഉണ്ടാകരുതെന്നുണ്ട്'; സുപ്രിയ

'മെൻസ്ട്രുപീഡിയ' എന്ന പുസ്തകത്തിന്റെ സഹായത്തോടെ മകൾക്ക് ആർത്തവം എന്താണെന്ന് പറഞ്ഞുകൊടുത്തിനേക്കുറിച്ചാണ് സുപ്രിയ കുറിച്ചിരിക്കുന്നത്....

Read More >>
Top Stories