#viral | ഭർത്താവിന് അത് ചെയ്യാൻ വേണ്ടി നാല് മണിക്കുണരുമെന്ന് യുവതി; വിമർശിച്ചും അഭിനന്ദിച്ചും കമന്റുകൾ

#viral |  ഭർത്താവിന് അത് ചെയ്യാൻ വേണ്ടി നാല് മണിക്കുണരുമെന്ന് യുവതി; വിമർശിച്ചും അഭിനന്ദിച്ചും കമന്റുകൾ
Jun 18, 2024 07:28 AM | By Athira V

സോഷ്യൽ മീഡിയയിൽ ഇന്ന് ആളുകൾ അവരുടെ ദിനചര്യകൾ പങ്കുവയ്ക്കുന്നത് പതിവാണ്. അവർ രാവിലെ എന്ത് ചെയ്യുന്നു, എന്ത് ഭക്ഷണമുണ്ടാക്കുന്നു തുടങ്ങി പല കാര്യങ്ങളും ഇതിൽ പെടുന്നു. അതുപോലെ ഒരു യുവതി ടിക്ടോക്കിൽ പങ്കുവച്ചിരിക്കുന്ന അവരുടെ ദിനചര്യ വലിയ വൈറലായി മാറി. രാവിലെ നാല് മണി മുതൽ ഏഴ് മണി വരെ എന്ത് ചെയ്യുന്നു എന്നാണ് യുവതി പറയുന്നത്.

അതിൽ യുവതി പറയുന്നത് എല്ലാ ദിവസവും താൻ രാവിലെ നാല് മണിക്ക് ഉണരും എന്നാണ്. മറ്റുള്ളവർക്ക് തന്റെ ദിനചര്യ ചിലപ്പോൾ അലോസരമായി തോന്നുന്നുണ്ടാവാം എന്നും 37 -കാരിയായ യുവതി പറയുന്നു.

എന്നാൽ, തനിക്ക് അത് ഒരു പ്രശ്നമല്ല താനിത് ആസ്വദിക്കുന്നു എന്നും അവർ പറയുന്നുണ്ട്. ക്രിസ്റ്റിൻ ലീറ്റ് എന്ന യുവതിയാണ് വീഡിയോ ടിക് ടോക്കിൽ പങ്കിട്ടിരിക്കുന്നത്. അതിന്റെ പേരിൽ പലരും തന്നെ വിമർശിക്കുന്നുണ്ട് എന്നും യുവതി ന്യൂസ് വീക്കിനോട് പറഞ്ഞു.

എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ആറ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ക്രിസ്റ്റീൻ പറയുന്നത് താൻ രാവിലെ നാല് മണിക്ക് ഉണരും എന്നാണ്. പിന്നീട്, തൻ്റെ ഭർത്താവിന് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കാൻ തുടങ്ങുന്നു എന്നും അവൾ പറയുന്നു.

“​ഗുഡ് മോർണിം​ഗ്, സമയം 4:26 AM. ഞാൻ എൻ്റെ ഭർത്താവിന് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഉണ്ടാക്കുകയാണ്. അദ്ദേഹത്തിന് വളരെ നേരത്തെ ജോലിസ്ഥലത്ത് എത്തണം. അതിനാൽ ഞങ്ങൾ നേരത്തെ തന്നെ എഴുന്നേറ്റു. ഞാൻ അദ്ദേഹത്തിന് വേണ്ടി ഉണ്ടാക്കുന്നത് എന്താണെന്ന് ഞാൻ കാണിച്ചുതരാം“ എന്നും അവൾ പറയുന്നു.

ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും തയ്യാറാക്കിയ ശേഷം, ഭർത്താവിനും തനിക്കും വേണ്ടി കോഫി തയ്യാറാക്കുമെന്നും ക്രിസ്റ്റിൻ പറയുന്നു. വിവാഹിതയായ നാൾ മുതൽ താൻ ഇത് ചെയ്യുന്നുണ്ട്. ഇതുവരെ തനിക്ക് ഒരു പ്രശ്‌നവും അതിൽ തോന്നിയിട്ടില്ലെന്നും 13 വർഷത്തെ സന്തോഷകരമായ ദാമ്പത്യജീവിതം താൻ പൂർത്തിയാക്കിയെന്നും അവർ പറഞ്ഞു.

ഭർത്താവ് കൊമേഷ്യൽ ഡൈവറായിട്ടാണ് ജോലി ചെയ്യുന്നത്. നീണ്ട മണിക്കൂറുകൾ ജോലി ചെയ്യുന്നു. മാസങ്ങളോളം ചിലപ്പോൾ ദൂരത്തായിരിക്കും അദ്ദേഹം താമസിക്കുന്നത്. അതിനാൽ ഒരുമിച്ചുള്ളപ്പോൾ സന്തോഷത്തോടെ അയാൾക്ക് വേണ്ടി താനിതെല്ലാം ചെയ്യും എന്നും ക്രിസ്റ്റീൻ പറഞ്ഞു. ഇതിനെ വിമർശിച്ചും അഭിനന്ദിച്ചും ഒരുപാട് പേരാണ് കമന്റ് നൽകിയിരിക്കുന്നത്.

#woman #morning #routine #4am #7am #netizens #reacts

Next TV

Related Stories
എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി;  വൈറലായി രക്ഷാപ്രവർത്തന വീഡിയോ

Jul 22, 2025 03:13 PM

എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി; വൈറലായി രക്ഷാപ്രവർത്തന വീഡിയോ

ചോങ്‌ക്വിങ്ങിൽ എസ്‌കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി...

Read More >>
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall