#amalapaul | നടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു

#amalapaul | നടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു
2024-06-17T19:56:00 | By Athira V

നടി അമല പോളിന് ആണ്‍ കുഞ്ഞ് പിറന്നു. അമലയുടെ ഭര്‍ത്താവ് ജഗത് ദേശായിയാണ് ഇന്‍സ്റ്റ റീലിലൂടെ ഈക്കാര്യം അറിയിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് അമല തന്നെയാണ് ഗർഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചതും. ഇ ഗർഭകാലത്തെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ നടി ആരാധകരോട് പങ്കുവച്ചിരുന്നു.

നിരവധി താരങ്ങളാണ് അമലയ്ക്കും കുഞ്ഞിനും ആശംസകള്‍ നേരുന്നത്. ഞങ്ങളുടെ കുഞ്ഞു വിസ്മയത്തെ കാണുക എന്ന് പറഞ്ഞാണ് അമലയും ജഗതും കുട്ടിയെ വീട്ടിലെത്തിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ പതിനൊന്നിനാണ് കുഞ്ഞ് പിറന്നതെന്നും ഇവര്‍ അറിയിക്കുന്നുണ്ട്. ഇലൈ എന്നാണ് കുട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്.

ഗുജറാത്തിലെ സൂറത്തിലായിരുന്ന അമലപോളിന്‍റെ ബേബി ഷവര്‍ നടന്നത്. ഗുജറാത്തിയായ ജഗതിന്‍റെ ആചാര പ്രകാരമായിരുന്നു ഈ ആഘോഷങ്ങള്‍ നടന്നത്. ആടു ജീവിതമാണ് അമല അഭിനയിച്ച അവസാന ചിത്രം.

ചിത്രം ബോക്സോഫീസില്‍ വലിയ വിജയമായിരുന്നു. നേരത്തെ നിറവയറുമായാണ് ആടുജീവിതത്തിന്‍റെ പ്രമോഷനും മറ്റും അമല എത്തിയിരുന്നത്. അടുത്തിടെ നിറവയറുമായി ഒരു ഫാഷന്‍ ഷോയിലും അമല പങ്കെടുത്തിരുന്നു. 2023 നവംബര്‍ ആദ്യ വാരമായിരുന്നു അമല പോളിന്‍റെ വിവാഹം.

ഗോവയില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൂറത്ത് സ്വദേശി ജഗത് ദേശായിയാണ് അമലയുടെ ഭര്‍ത്താവ്. സിനിമാ മേഖലയുടെ ബന്ധമൊന്നുമില്ലാത്തയാളാണ് ജഗത്. അമല പോളിന്‍റെ രണ്ടാം വിവാഹമാണ് ഇത്.

തമിഴ് സംവിധായകന്‍ എ എല്‍ വിജയ്‍യുമായുള്ള വിവാഹബന്ധം 2017 ല്‍ വേര്‍പെടുത്തിയിരുന്നു. സിനിമാരംഗത്തും സജീവമാണ് അമല പോള്‍ ഇപ്പോള്‍. അമല പോളിന്‍റേതായി അടുത്തതായി വരാനുള്ള ചിത്രം ലെവൽ ക്രോസ് എന്ന ചിത്രമാണ്.

ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി നായകനായ ചിത്രമാണിത്. ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമായ അർഫാസ് അയൂബാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlight: #amalapaul #gave #birth #baby #boy

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup