#ShanthivilaDinesh |ഈ വർത്തമാനം നേരിട്ട് പറയുമെന്ന് ഭയം കാണും;ശാന്തിവിള ദിനേശ്

#ShanthivilaDinesh  |ഈ വർത്തമാനം നേരിട്ട് പറയുമെന്ന് ഭയം കാണും;ശാന്തിവിള ദിനേശ്
2024-06-16T15:30:00 | By Susmitha Surendran

അടുത്തിടെയാണ് നടി ശാന്തി വില്യംസ് മോഹൻലാലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. നന്ദിയില്ലാത്ത നടനാണ് മോഹൻലാലെന്ന് ശാന്തി തുറന്ന‌ടിച്ചു.

എത്രയോ തവണ മോഹൻലാലിന് തന്റെ വീട്ടിൽ നിന്നും ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. എന്നാൽ തന്റെ ഭർത്താവ് വില്യംസ് മരിച്ചപ്പോൾ കാണാൻ പോലും വന്നില്ല. ഒരിക്കൽ എയർപോർട്ടിൽ വെച്ച് കണ്ടപ്പോൾ നടൻ മുഖം തരാതെ ഓടി.

മര്യാദയില്ലാത്ത നടനാണ്. തനിക്ക് മോഹൻലാലിനെ ഇഷ്ടമല്ലെന്നും ശാന്തി വില്യംസ് ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. 

പരാമർശം വലിയ തോതിൽ ചർച്ചയായി. മോഹൻലാലിനെതിരെ വിമർശനം വന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

മോഹൻലാലിനെ അധിക്ഷേപിച്ച് സംസാരിച്ചത് ശരിയായില്ലെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. മോഹൻലാലിന്റെ അച്ഛനും സഹോദരനും മരിച്ചപ്പോൾ ശാന്തി വില്യംസോ ഭർത്താവോ നടനെ പോയി കണ്ടിരുന്നോ എന്ന ചോദ്യവും ശാന്തിവിള ദിനേശ് ഉന്നയിച്ചു. 

കഴിച്ച ഭക്ഷണത്തിന്റെ കാര്യം പോലും എടുത്ത് പറഞ്ഞത് ശരിയായില്ലെന്ന് ശാന്തിവിള ദിനേശ് തുറന്നടിച്ചു. സിനിമാ നടനായില്ലെങ്കിലും ഒരു ലോ സെക്രട്ടറിയായിരുന്ന ആളുടെ മകനാണ് മോ​ഹൻലാൽ. സിനിമാ നടനാകും മുമ്പേ രണ്ട് നില കെട്ടിടത്തിൽ എസി റൂമിൽ അന്തസായി കിടന്ന് ഉറങ്ങിയിരുന്ന പയ്യനാണ്.

മോഹൻലാൽ സ്പെഷ്യൽ എന്ന പ്രോ​ഗ്രാം ചെയ്യാൻ പോയപ്പോൾ ബെഡ് റൂം ഷൂട്ട് ചെയ്തിട്ടുണ്ട്. നല്ല വീടാണ്. ശാന്തി വില്യംസിന്റെ വീട്ടിൽ പോയി വിശപ്പകറ്റാൻ മാത്രം പിച്ചക്കാരനായിരുന്നില്ല മോഹൻലാലെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. 

അതേസമയം വില്യംസ് മരിച്ചപ്പോൾ മോഹൻലാൽ കാണാൻ പോകാഞ്ഞത് തെറ്റായിപ്പോയെന്നും ശാന്തിവിള ദിനേശ് പറയുന്നു. പക്ഷെ വില്യംസ് മരിക്കുന്ന കാലത്ത് മോഹൻലാ‍ൽ എവിടെ ആയിരുന്നെന്ന് നമുക്കറിയില്ലെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. എയർപോർട്ടിൽ വെച്ച് ശാന്തി വില്യംസിനെ കണ്ട് മോഹൻലാൽ ഓടിയതിന് കാരണമുണ്ടെന്നും സംവിധായകൻ പറയുന്നു.

അഭിമുഖങ്ങളിൽ ഇവർ പറയുന്ന തറ വർത്തമാനം നേരിട്ട് പറയുമെന്ന് പേടിച്ചിട്ടാകാം മോഹൻലാൽ മാറിയതെന്ന് ഞാൻ പറയും. കാണുമ്പോൾ എടാ ലാലേ നിനക്ക് ഞാൻ ചോറും കപ്പയും വെച്ച് തന്നതല്ലേ, നീ എന്റെ കെട്ടിയോൻ ചത്തപ്പോൾ വരാത്തതെന്തെന്ന് സ്ഥല കാല ബോധമില്ലാതെ ചിലപ്പോൾ ചോദിച്ച് കളയും.

അങ്ങനെയാെരു രം​ഗമുണ്ടാക്കേണ്ടെന്ന് കരുതി മോഹൻലാൽ വലിഞ്ഞതാണോ എന്ന് അറിയില്ലെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. മോഹൻലാൽ കരിയറിൽ ശ്രദ്ധ നേടിയ ശേഷമാണ് വില്യംസ് നടനെ വെച്ച് സിനിമ ചെയ്തത്.

തന്റെ സിനിമകളിൽ അഭിനയിപ്പിച്ച് മോഹൻലാലിനെ വില്യംസ് സഹായിക്കുകയല്ല ചെയ്തത്. മറിച്ച് മോഹൻലാലിനെ കൊണ്ട് വില്യംസിനാണ് ​ഗുണമുണ്ടായതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ‌ഭർത്താവായ വില്യംസിനെക്കുറിച്ച് മോശം ഭാഷയിലാണ് ശാന്തി വില്യംസ് സംസാരിക്കുന്നത്. അത് ശരിയാലില്ലെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു. 

Content Highlight: #Director #ShanthivilaDinesh #now #responded #issue #mohanlal.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup