ദൃശ്യം 2 മലയാള പതിപ്പിനെ ഇരുകൈയ്യും നീട്ടിയാണ് സിനിമാലോകം വരവേറ്റത്.ദൃശ്യം 2 തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വെങ്കടേഷിനെ നായകനാക്കി ജീത്തു ജോസഫ് തന്നെയാകും തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദൃശ്യത്തിന്റെ ആദ്യ ഭാഗവും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ചിത്രം ശ്രീപ്രിയ ആണ് സംവിധാനം ചെയ്തത്. ആദ്യ ഭാഗത്തിലും വെങ്കടേഷ് തന്നെയായിരുന്നു നായകന്‍. രണ്ടാം ഭാഗത്തില്‍ മീനയും വേഷമിടും. നദിയ മൊയ്തു ആയിരുന്നു ആശ ശരത്തിന്റെ വേഷത്തില്‍ എത്തിയത്.
Scene 2 is getting ready for a Telugu remake