---
title: "#mohanlal | ‘വാക്കുകൾക്ക് വേദനയെ സുഖപ്പെടുത്താൻ കഴിയില്ല, പക്ഷേ ഞാൻ ഒപ്പമുണ്ടാകും’; കുവൈറ്റ് ദുരന്തത്തിൽ മോഹൻലാൽ"
english_title: "#actor #mohanlal #post #kuwait #fire"
publisher: "moviemax.in"
canonical_url: "https://moviemax.in/news/211959/actor-mohanlal-post-kuwait-fire"
published_at: "2024-06-13T19:46:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/666b0000cd2f9_mohanlal.jpg"
keywords: []
---

# #mohanlal | ‘വാക്കുകൾക്ക് വേദനയെ സുഖപ്പെടുത്താൻ കഴിയില്ല, പക്ഷേ ഞാൻ ഒപ്പമുണ്ടാകും’; കുവൈറ്റ് ദുരന്തത്തിൽ മോഹൻലാൽ

> **Lead Summary:** **കു**വൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാംമ്പിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായവരെ അനുശോചിച്ച് മോഹൻലാൽ. ദുരന്തത്തിൽ താനും തന്റെ പ്രാർത്ഥനയും താനും ഒപ്പമുണ്ട് എന്നും നടൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹൻലാൽ അനുശോചനം പങ്കുവെച്ചത്.

## Article Content

**കു**വൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാംമ്പിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായവരെ അനുശോചിച്ച് മോഹൻലാൽ. ദുരന്തത്തിൽ താനും തന്റെ പ്രാർത്ഥനയും താനും ഒപ്പമുണ്ട് എന്നും നടൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മോഹൻലാൽ അനുശോചനം പങ്കുവെച്ചത്.

‘കുവൈറ്റ് തീപിടുത്തത്തിൽ ദുരന്തത്തിനിരയായ എല്ലാവർക്കും എൻ്റെ നെഞ്ചുലഞ്ഞുള്ള പ്രാർത്ഥനകൾ. ഈ വലിയ ദുരന്തത്തിൽ ഞാൻ നിങ്ങളോടൊപ്പമുണ്ട്. വാക്കുകൾക്ക് വേദനയെ സുഖപ്പെടുത്താൻ കഴിയില്ല, പക്ഷേ ഞങ്ങളെല്ലാവരും ഒപ്പമുണ്ടാകും,’ താരം കുറിച്ചു.

‘കുവൈറ്റ് തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു. ഈ വിഷമഘട്ടത്തിൽ നിങ്ങൾ ധൈര്യം സംഭരിക്കാനും ആശ്വാസം കണ്ടെത്താനും ഞാൻ പ്രാർത്ഥിക്കുന്നു’- മമ്മൂട്ടി കുറിച്ചു.

ഇന്നലെ പുലർച്ചെ കുവൈറ്റിലെ മംഗഫയിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ 49 പേരാണ് മരിച്ചത്. മരിച്ചവരിൽ 45 ഇന്ത്യക്കാരാണുണ്ടായിരുന്നത്. ഇതിൽ 24 മലയാളികളുടെ മരണം നോർക്ക റൂട്ട്സ് സ്ഥിരീകരിച്ചു. ആറ് നിലകെട്ടിടത്തിന്റെ താഴെ നിലയിലാണ് തീപിടിത്തം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/211959/actor-mohanlal-post-kuwait-fire)