#viral | പാറ പൊട്ടിച്ച് സ്വര്‍ണ്ണനാണയങ്ങള്‍ ശേഖരിക്കുന്ന വീഡിയോ, സോഷ്യല്‍ മീഡിയയില്‍ വൈറല്‍

#viral |  പാറ പൊട്ടിച്ച് സ്വര്‍ണ്ണനാണയങ്ങള്‍ ശേഖരിക്കുന്ന വീഡിയോ, സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Jun 13, 2024 02:33 PM | By Athira V

ഭൂമിയിലെ ചില പ്രദേശങ്ങളില്‍ മാത്രമാണ് സ്വര്‍ണ്ണ നിക്ഷേപങ്ങളുള്ളത്. ഇത്തരം പ്രദേശങ്ങളില്‍ ഖനനം നടത്തിയാണ് സ്വര്‍ണ്ണശേഖരങ്ങള്‍ പുറത്തെടുക്കുന്നത്. എന്നാല്‍, ഒരു മനുഷ്യന്‍ പാറ പൊട്ടിച്ച് അതിനുള്ളില്‍ നിന്നും സ്വര്‍ണ്ണ നാണയങ്ങള്‍ പുറത്തെടുത്തപ്പോള്‍ ഞെട്ടിയത് സോഷ്യല്‍ മീഡിയ.

ദ ബെസ്റ്റ് ആർക്കിയോളജിസ്റ്റ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാഴ്ചയില്‍ പര്‍വ്വതപ്രദേശം പോലെ തോന്നുന്ന ഒരു പ്രദേശത്ത് യന്ത്ര സഹായത്തോടെ കുഴിയെക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.

അല്പനേരം കുഴിയെടുത്ത ശേഷം ഒരു മെറ്റല്‍ ഡിറ്റക്ടര്‍ പ്രദേശം പരിശോധിക്കുന്നു. പിന്നാലെ കുഴി വലുത്താക്കുന്നു. അല്പനേരത്തെ ശ്രമത്തിന് ശേഷം പറക്കിടയില്‍ സൃഷ്ടിച്ച ഒരു ചെറിയ കുഴിയില്‍ നിന്നും ഏതാണ്ട് ഇരുപതോളം സ്വര്‍ണ്ണ നാണയങ്ങള്‍ ഒരാള്‍ കണ്ടെത്തുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.

സ്വര്‍ണ്ണനാണയങ്ങള്‍ക്ക് തിളക്കം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അവയിലെ എഴുത്തുകളില്‍ പലതും വ്യക്തമാണ്. പാറയില്‍ സ്വര്‍ണ്ണം കണ്ടെത്തിയ നിമിഷം എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.

https://www.instagram.com/reel/C8CT_H2twrY/?utm_source=ig_web_copy_link

വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. കുറിപ്പുകളെഴുതിയ പലരും പാറയ്ക്കുള്ളില്‍ സ്വർണ്ണം സൂക്ഷിച്ച് വയ്ക്കുന്നത് അസാധ്യമാണെന്ന് എഴുതി. മറ്റ് ചിലര്‍ പറയ്ക്കുള്ളില്‍ സ്വര്‍ണ്ണമുണ്ടെന്ന് എങ്ങനെ കണ്ടെത്തിയെന്ന് ചോദ്യം ചെയ്തു.

മറ്റ് ചിലര്‍ നാണയം സ്വര്‍ണ്ണമാണോയെന്ന് സംശയം പ്രകടിപ്പിച്ചു. ചിലര്‍ വീഡിയോ ഇത്തരമൊരു കണ്ടന്‍റിന് വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണെന്ന് എഴുതി. അതേസമയം ഒരു കൂട്ടം കാഴ്ചക്കാര്‍ വീഡിയോ യഥാര്‍ത്ഥമാണെന്നും കാലപ്പഴക്കം കാരണമാണ് സ്വര്‍ണ്ണത്തിന് തിളക്കം നഷ്ടപ്പെട്ടതെന്നും കുറിച്ചു. മറ്റ് ചിലര്‍ അത് പ്രിഇസ്ലാമിക് നിധിയാണെന്ന് എഴുതി.

എന്നാല്‍ കാഴ്ചക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ദ ബെസ്റ്റ് ആര്‍ക്കിയോളജിസ്റ്റ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് തയ്യാറായില്ല. അതേസമയം കാന്തവും മെറ്റല്‍ ഡിറ്റക്ടറും ഉപയോഗിച്ച് ഇത്തരത്തില്‍ സ്വര്‍ണ്ണവും രത്നങ്ങളും കണ്ടെടുക്കുന്ന നിരവധി വീഡിയോകള്‍ ഈ പേജിലൂടെ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവ എവിടെ നിന്നുള്ള വീഡിയോ ആണെന്ന് പറയുന്നില്ല.

#video #gold #coins #being #collected #has #gone #viral #social #media

Next TV

Related Stories
#viral | മുടിക്കുത്തിന് പിടിച്ച് ലഡു കഴിപ്പിക്കാൻ വരൻ, കരണത്താഞ്ഞടിച്ച് വധു

Jun 21, 2024 09:02 PM

#viral | മുടിക്കുത്തിന് പിടിച്ച് ലഡു കഴിപ്പിക്കാൻ വരൻ, കരണത്താഞ്ഞടിച്ച് വധു

ഏതാനും ദിവസങ്ങൾ മുൻപാണ് വിവാഹ വേദിയിൽ വച്ച് ബലംപ്രയോഗിച്ച് വരൻ മധുര പലഹാരം നൽകാൻ ശ്രമിച്ചതിൽ പ്രകോപിതയായ വധു വരനെ അടിച്ച വീഡിയോ...

Read More >>
#viral |  വെറും 330 രൂപ കൊടുത്ത് വാങ്ങിയ പഴയൊരു പൂപ്പാത്രം, പ്രത്യേകത തിരിച്ചറിഞ്ഞപ്പോൾ ഞെട്ടി യുവതി

Jun 20, 2024 04:51 PM

#viral | വെറും 330 രൂപ കൊടുത്ത് വാങ്ങിയ പഴയൊരു പൂപ്പാത്രം, പ്രത്യേകത തിരിച്ചറിഞ്ഞപ്പോൾ ഞെട്ടി യുവതി

അഞ്ച് വർഷങ്ങൾക്ക് ശേഷം മെക്സിക്കോയിലേക്ക് നടത്തിയ ഒരു യാത്രയിലാണ് ആ പാത്രത്തിന്റെ പ്രത്യേകത തിരിച്ചറിയാൻ അന്നയ്ക്ക്...

Read More >>
#VIRAL |മരിച്ചെന്ന് കരുതി അടക്കാന്‍ ചെന്നപ്പോള്‍ അസാധാരണ ശബ്ദം;  74 കാരിക്ക് പുതുജീവന്‍

Jun 20, 2024 04:00 PM

#VIRAL |മരിച്ചെന്ന് കരുതി അടക്കാന്‍ ചെന്നപ്പോള്‍ അസാധാരണ ശബ്ദം; 74 കാരിക്ക് പുതുജീവന്‍

പിന്നാലെ ശവപ്പെട്ടി തുറന്ന് നോക്കിയപ്പോള്‍ കോൺസ്റ്റൻസ് ഗ്ലാൻസിന് ജീവനുള്ളതായി കണ്ടെത്തിയതെന്ന് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട്...

Read More >>
#viral | സ്വകാര്യഭാഗത്തിലൂടെ പാമ്പ് ശരീരത്തിനകത്ത് കയറിയെന്ന് യുവാവ്; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്...

Jun 20, 2024 01:54 PM

#viral | സ്വകാര്യഭാഗത്തിലൂടെ പാമ്പ് ശരീരത്തിനകത്ത് കയറിയെന്ന് യുവാവ്; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്...

ഉത്തര്‍പ്രദേശിലാണ് സംഭവം. മഹേന്ദ്ര എന്ന യുവാവ് തനിക്ക് പാമ്പ് കടിയേറ്റിരിക്കുന്നു എന്ന് പറഞ്ഞാണ് ആദ്യം...

Read More >>
#viral| ശമ്പളം മാസം 7 ലക്ഷം, ഇഷ്ടം പോലെ കാശുണ്ട്, ചെലവഴിക്കേണ്ടതെങ്ങനെ എന്നറിയില്ല, സഹായം ചോദിച്ച് ദമ്പതികൾ

Jun 19, 2024 04:18 PM

#viral| ശമ്പളം മാസം 7 ലക്ഷം, ഇഷ്ടം പോലെ കാശുണ്ട്, ചെലവഴിക്കേണ്ടതെങ്ങനെ എന്നറിയില്ല, സഹായം ചോദിച്ച് ദമ്പതികൾ

എന്തായാലും ടെക്കികളായ ദമ്പതികൾ പറയുന്നത് അവർക്ക് മാസം ഏഴുലക്ഷം രൂപ ശമ്പളമുണ്ട്....

Read More >>
#viral | നൂറ്റാണ്ട് പഴക്കമുള്ള കുട്ടിയുടെ അസ്ഥികള്‍ ഉപയോഗിച്ച് റീല്‍സിന് വേണ്ടി തമാശ; അയര്‍ലന്‍ഡില്‍ വിവാദം

Jun 19, 2024 02:48 PM

#viral | നൂറ്റാണ്ട് പഴക്കമുള്ള കുട്ടിയുടെ അസ്ഥികള്‍ ഉപയോഗിച്ച് റീല്‍സിന് വേണ്ടി തമാശ; അയര്‍ലന്‍ഡില്‍ വിവാദം

കഴിഞ്ഞ ദിവസം അയര്‍ലന്‍ഡിന്‍റെ തലസ്ഥാനമായ ഡബ്ലിനിലെ ഒരു ഖനന പ്രദേശത്ത് നിന്നും പകര്‍ത്തിയ ഒരു വീഡിയോ വലിയ വിവാദമാണ്...

Read More >>
Top Stories