#viral | സ്കൂളിലെ ചുമരിൽ കുത്തിവരച്ചു; അച്ഛൻ നൽകിയ ശിക്ഷ കണ്ടോ? തെരുവിൽ പാടി 8 വയസ്സുകാരി, ക്രൂരമെന്ന് നെറ്റിസൺസ്

#viral |  സ്കൂളിലെ ചുമരിൽ കുത്തിവരച്ചു; അച്ഛൻ നൽകിയ ശിക്ഷ കണ്ടോ? തെരുവിൽ പാടി 8 വയസ്സുകാരി, ക്രൂരമെന്ന് നെറ്റിസൺസ്
Jun 12, 2024 07:41 PM | By Athira V

വീടുകളിലെയും സ്കൂളുകളിലെയും ഒക്കെ ചുമരുകളിൽ കുട്ടികൾ ചിത്രങ്ങൾ വരയ്ക്കുന്നതും അവർക്കറിയാവുന്ന കാര്യങ്ങൾ എഴുതിവയ്ക്കുന്നതും ഒക്കെ സാധാരണമാണ്.

പലപ്പോഴും ഇനി ആവർത്തിക്കരുത് എന്ന് പറയും തോറും ചുമരുകളിൽ തങ്ങളുടെ കലാസൃഷ്ടികൾ പതിപ്പിക്കാനുള്ള അവരുടെ ആഗ്രഹം തീവ്രമാവുകയാണ് പതിവ്. അതുകൊണ്ടുതന്നെ സ്കൂളുകളിലും കുട്ടികളുള്ള വീടുകളിലും ഒക്കെ ചുമരുകളിൽ ഇത്തരത്തിലുള്ള കലാസൃഷ്ടികൾ കണ്ടാൽ ആരും അത് അത്ര കാര്യമാക്കാറില്ല.

എന്നാൽ, ഇതിൽ നിന്നും വ്യത്യസ്തമായ ഒരു സംഭവം കഴിഞ്ഞ ദിവസം ചൈനയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. സ്കൂളിലെ ചുമരിൽ ഒരു കുട്ടി ചിത്രം വരച്ചതിന് സ്കൂൾ അധികൃതരുടെ പരാതിയെ തുടർന്ന് അവൻറെ പിതാവ് അവന് നൽകിയ വിചിത്രമായ ശിക്ഷയാണ് വാർത്തയായത്. ചൈനയിലെ സാമൂഹിക മാധ്യമങ്ങളിലടക്കം ഇത് വലിയ ചർച്ചയാണ് ഇപ്പോൾ.

ചൈനയിലെ ഷാൻസി പ്രവിശ്യയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടി തൻ്റെ സ്‌കൂളിൻ്റെ ചുവരിൽ രേഖാചിത്രങ്ങൾ വരച്ചു. എന്നാൽ, ഇതിൽ അസംതൃപ്തരായ സ്കൂൾ അധികൃതർ കുട്ടിയുടെ മാതാപിതാക്കളോട് പരാതിപ്പെട്ടു. തുടർന്ന് തന്റെ മകൻ സ്കൂളിൽ ഉണ്ടാക്കിയ നാശനഷ്ടത്തിന് നഷ്ടപരിഹാരം നൽകി കൊള്ളാമെന്ന് കുട്ടിയുടെ പിതാവ് സ്കൂൾ അധികൃതർക്ക് ഉറപ്പ് നൽകി.

എന്നാൽ, ഇതിനായി അദ്ദേഹം ചെയ്ത പ്രവൃത്തി ആയിരുന്നു ഏറെ വിചിത്രം. നഷ്ടപരിഹാരത്തുക തന്റെ മകനെ കൊണ്ട് തന്നെ സമ്പാദിപ്പിക്കാൻ എട്ടു വയസ്സുകാരനെ ഗിറ്റാറുമായി തെരുവിലിരുത്തി അയാൾ പാട്ടുപാടിച്ചു. നഷ്ടപരിഹാരത്തുകയായി 300 യുവാൻ അതായത് ഏകദേശം 3686 രൂപയാണ് കുട്ടി പാട്ടുപാടി സമ്പാദിക്കേണ്ടത്.

“ഞാൻ സ്‌കൂൾ മതിലിന് കേടുപാടുകൾ വരുത്തി, നഷ്ടപരിഹാരമായി 300 യുവാൻ (ഏകദേശം 3686 രൂപ) സമ്പാദിക്കണം” എന്ന കുറിപ്പോടെയാണ് കുട്ടി തുടർച്ചയായി മൂന്ന് ദിവസം തെരുവിൽ പ്രകടനം നടത്തിയത്.

തൻറെ മകൻ താൻ ചെയ്ത പ്രവൃത്തി തെറ്റാണെന്ന് തിരിച്ചറിയുന്നതിനും പണം സമ്പാദിക്കുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു ശിക്ഷ താൻ നൽകിയത് എന്നാണ് സംഭവത്തെക്കുറിച്ച് കുട്ടിയുടെ പിതാവ് പിന്നീട് പ്രതികരിച്ചത്. പിതാവിൻറെ പ്രവൃത്തി ക്രൂരമായി പോയി എന്ന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനം തന്നെ ഉയർന്നു.

#eight #year #old #forced #sing #street #his #father #damaging #school #wall

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall