#YASH | ഷാരൂഖ് ഖാനും സൽമാനുമല്ല, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്നത് ഈ തെന്നിന്ത്യൻ താരം

#YASH | ഷാരൂഖ് ഖാനും സൽമാനുമല്ല, ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്നത് ഈ തെന്നിന്ത്യൻ താരം
Jun 9, 2024 01:58 PM | By VIPIN P V

ന്ത്യൻ സിനിമയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന ബോളുവുഡ് താരങ്ങളുടെ റെക്കോർഡ് തകർത്ത് തെന്നിന്ത്യൻ നടൻ.

പ്രതിഫലത്തിന്റെ കാര്യത്തിൽ സൽമാൻ ഖാന്റെയും ഷാരൂഖ് ഖാന്റെയും റെക്കോഡ് ഭേദിച്ച താരം മറ്റാരുമല്ല യാഷ് ആണ്. കെ.ജി.എഫ് സീരീസോടെയാണ് യാഷിന്റെ തലവര മാറിയത്.

കെ.ജി.എഫിന്റെ വൻ വിജയത്തെ തുടർന്ന് യാഷ് ഇന്ത്യയിലുടനീളമുള്ള സിനിമ പ്രേമികളുടെ ഇഷ്ടതാരമായി മാറി. യാഷിന്റെ പ്രതിഫലം കുത്തനെ വർധിക്കാനും കെ.ജി.എഫ് സീരീസുകൾ കാരണമായി.

പുതിയ റിപ്പോർട്ടുകൾ പ്രകാരം നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണയിൽ യാഷ് വാങ്ങിയത് 200 കോടിയാണ്. സിനിമയിൽ രാവണന്റെ വേഷമാണ് യാഷിന്.

ഇതോടെ ബോളിവുഡിലെ താരരാജാക്കൻമാരെയാണ് യാഷ് പിന്നിലാക്കിയത്. പത്താൻ സിനിമയിൽ 120 കോടിയായിരുന്നു ഷാരൂഖിന്റെ പ്രതിഫലം.

സൽമാന്റെ പ്രതിഫലം 100 കോടിയും അക്ഷയ് കുമാറിന്റെയ് 150 കോടിയുമാണ്. രാമായണത്തിൽ രാമന്റെ വേഷം അവതരിപ്പിക്കുന്നത് രൺബീർ കപൂർ ആണ്. സീതയായി സായ് പല്ലവിയും വേഷമിടുന്നു.

സണ്ണി ഡിയോൾ, ലാറ ദത്ത തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

#Apart #ShahRukhKhan #Salman, #SouthIndian #actor #highest #paid #India

Next TV

Related Stories
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories