#RajitKumar | തായ്ലന്റിൽ പോയി; സുന്ദരിമാർ ഇങ്ങോട്ട് വന്ന് മുട്ടിയപ്പോൾ പേടിയായി; കാണുന്നതിൽ തെറ്റില്ല; രജിത് കുമാർ

#RajitKumar  | തായ്ലന്റിൽ പോയി; സുന്ദരിമാർ ഇങ്ങോട്ട് വന്ന് മുട്ടിയപ്പോൾ പേടിയായി; കാണുന്നതിൽ തെറ്റില്ല; രജിത് കുമാർ
Jun 7, 2024 01:58 PM | By Susmitha Surendran

(moviemax.in)   ബി​ഗ് ബോസ് ഷോയിലൂടെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയവരിൽ ഒരാളാണ് രജിത് കുമാർ. അതിന് മുമ്പേ ടെലിവിഷൻ ചർച്ചകളിലും മറ്റും രജിത് കുമാർ നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു.

ഇത്തരം നിലപാടുകളാണ് ബി​ഗ് ബോസിലും ആവർത്തിച്ചതെങ്കിലും പ്രേക്ഷകർക്ക് രജിത് കുമാർ പ്രിയങ്കരനായി. ഇന്നും സോഷ്യൽ മീഡിയയിലെ പല വിഷയങ്ങളിലും രജിത് കുമാർ പ്രതികരിക്കാറുണ്ട്. 

ആത്മീയകാര്യങ്ങളാണ് ഇദ്ദേഹം പലപ്പോഴും സംസാരിക്കാറ്. സിനിമാ രം​ഗത്തും രജിത് കുമാർ അന്ന് സാന്നിധ്യം അറിയിക്കുന്നു. ഇപ്പോഴിതാ തന്റെ തായ്ലന്റ് യാത്രയിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് രജിത് കുമാർ.

പ്രലോഭിപ്പിക്കുന്ന പലതും തായ്ലന്റിലുണ്ടായിട്ടും തനിക്ക് ആത്മസംയമനം പാലിക്കാൻ കഴിഞ്ഞെന്ന് രജിത് കുമാർ പറയുന്നു.  മുമ്പ് ഞാനും സൗന്ദര്യത്തിൽ തട്ടി വീണിട്ടുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ തന്റെ ആധ്യാത്മിക അറിവുകൾ തന്നെ സഹായിച്ചെന്ന് രജിത് കുമാർ പറയുന്നു.

അടുത്തിടെ തായ്ലന്റിൽ പോയിരുന്നു. സെക്സ് ടൂറിസം ഏറ്റവും കൂടുതൽ പ്രമോട്ട് ചെയ്യുന്ന സ്ഥലമാണ്. എന്നെ അത് സ്വാധീനിച്ചില്ല. പക്ഷെ എല്ലാം കണ്ടു. മനസിലാക്കാൻ പറ്റി. ഇത്തരം മസാജുകളല്ലാത്തെ മസാജ് ചെയ്യുന്ന സെന്ററുകളുണ്ട്. മറുസൈഡിൽ ആനകളുടെയും കടുവകളുടെയും അഭ്യാസമുണ്ട്. ജുറാസിക് പാർക്ക് റിക്രിയേറ്റ് ചെയ്തി‌ട്ടുണ്ട്. 

മനസിന്റെ പവർ കൊണ്ടാണ് പ്രലോഭനങ്ങളിൽ വീഴാതിരുന്നത്. വാക്കിം​ഗ് സ്ട്രീറ്റിലൂടെ പോകുമ്പോൾ പ്രലോഭിപ്പിക്കാൻ ചില സുന്ദരികൾ വരും. അവർ‌ ചിലതൊക്കെ ഓഫർ ചെയ്യും. അങ്ങനെയൊന്നും ഞാൻ കയറിയില്ല.

പുറത്ത് നിന്ന് എല്ലാം കണ്ടു. കാര്യങ്ങൾ മനസിലാക്കി. എനിക്ക് പേടിയായിരുന്നു. ഇവർ ഇങ്ങോട്ട് വന്ന് മുട്ടുമ്പോൾ നമുക്ക് ഭാഷയും അറിയില്ല, അവർ അവരുടെ ഭാഷയിലാണ് സംസാരിക്കുന്നത്. ഭയഭക്തി ബഹുമാനത്തോടെ ഞാൻ സ്ട്രീറ്റിലൂടെ നടന്നു. 

ചിലർ പടങ്ങൾ കൊണ്ട് വന്ന് കാണിക്കും. ആയുർവേദ മരുന്നുകളുടെ പടമായിരിക്കും എന്ന് കരുതി. നോക്കിയപ്പോൾ ഞെട്ടിപ്പോയി. അശ്ലീല ചിത്രങ്ങളും ആക്ടുകളുമാെക്കെയാണ് പരസ്യമായി കാണിച്ചത്.

ഈ ഷോകൾ ലൈവായി കാണിക്കാം എന്നാണവർ പറയാം. ഷോ കാണാൻ താൽപര്യമില്ലായിരുന്നു. എന്റെ മനസിന്റെ പവറിനെ പ്രലോഭിപ്പിക്കാൻ വേണ്ടി തന്നെയായിരുന്നു. എത്രത്തോളം പ്രലോഭനങ്ങളിൽ വീഴും വീഴാതിരിക്കാം എന്ന് നോക്കാൻ. 

കാണുന്നത് കൊണ്ട് തെറ്റുണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. കാണുന്നതിൽ നിന്നും മനസിനെ തിരിച്ച് വലിക്കാനുള്ള പവർ നമ്മുടെ കുട്ടികൾക്ക് മാതാപിതാക്കൾ കൊടുക്കണമെന്നും രജിത് കുമാർ വ്യക്തമാക്കി.

ഇത്തരം ജോലികൾ ചെയ്യുന്നവരെ താൻ ബഹുമാനിക്കുന്നെന്നും അവരുടെ ജീവിതമാർ​ഗമാണതെന്നും രജിത് കുമാർ ചൂണ്ടിക്കാട്ടി. ബി​ഗ് ബോസ് രണ്ടാം സീസണിലാണ് രജിത് കുമാർ മത്സരാർത്ഥിയായെത്തിയത്.

ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ആറാം സീസണിനെക്കുറിച്ചും ഇദ്ദേഹം സംസാരിക്കാറുണ്ട്. തന്റെ സീസണിൽ ആർക്കും പിആർ വർക്ക് ഇല്ലായിരുന്നു. എന്നാൽ പിന്നീട് വന്ന സീസണുകളിൽ പിആർ വർക്ക് ശക്തമായെന്നും രജിത് കുമാർ അഭിപ്രായപ്പെട്ടു. 

#RajitKumar #now #sharing #his #experiences #his #Thailand #trip.

Next TV

Related Stories
'ദിലീപിനെ ചതിക്കാനുള്ള കെണിയാണ്, മഞ്ജുവും രമ്യയും ലാലും നടത്തിയ ​​ഗൂഢാലോചന, എല്ലാം ഇനി കാത്തിരുന്ന് കാണാം'- സായ് കൃഷ്ണ

Dec 9, 2025 10:20 AM

'ദിലീപിനെ ചതിക്കാനുള്ള കെണിയാണ്, മഞ്ജുവും രമ്യയും ലാലും നടത്തിയ ​​ഗൂഢാലോചന, എല്ലാം ഇനി കാത്തിരുന്ന് കാണാം'- സായ് കൃഷ്ണ

ബി​ഗ് ബോസ് താരം സായ് കൃഷ്ണ, നടിയെ ആക്രമിച്ച കേസ് , മഞ്ജുവും രമ്യയും ലാലും നടത്തിയ...

Read More >>
Top Stories