#viral | കോഫി കുടിക്കാന്‍ 1500 രൂപ,ബൈക്കില്‍ കറങ്ങാന്‍ 4000 രൂപ; ഡേറ്റിങ് ചാര്‍ട്ട് പങ്കുവെച്ച് യുവതി

#viral | കോഫി കുടിക്കാന്‍ 1500 രൂപ,ബൈക്കില്‍ കറങ്ങാന്‍ 4000 രൂപ; ഡേറ്റിങ് ചാര്‍ട്ട് പങ്കുവെച്ച് യുവതി
Jun 5, 2024 02:33 PM | By Athira V

ഒരു പങ്കാളിയെ വാടകയ്ക്ക് എടുക്കുക എന്നത് ജപ്പാനില്‍ സാധാരണമായ കാര്യമാണ്. അവിടെ വ്യക്തികള്‍ക്ക് ഒരു നിശ്ചിത കാലത്തേക്ക് കാമുകനേയും കാമുകിയേയും വാടകയ്‌ക്കെടുക്കാം. ഇങ്ങനെ വാടകയ്‌ക്കെടുക്കുന്നവര്‍ ഒരുമിച്ച് ഡേറ്റിന് പോകുകയു ഒരുമിച്ച് ഭക്ഷണം കഴിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും യഥാര്‍ഥ കാമുകി കാമുകന്‍മാരെപ്പോലെ പെരുമാറുകയും ചെയ്യും.

എന്നാല്‍ ഇന്ത്യയില്‍ ഇത്തരമൊരു ജീവിതരീതി സാധാരണമല്ല. ആളുകള്‍ക്ക് അതത്ര കണ്ടുപരിചയവുമില്ല. അതുകൊണ്ടുതന്നെ ദിവ്യ ഗിരി എന്ന ഡല്‍ഹി പെണ്‍കുട്ടി ഡേറ്റിങ്ങിന് വേണ്ടി ക്ഷണിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചപ്പോള്‍ എല്ലാവരുമൊന്ന് അമ്പരന്നു. ഓരോ കാര്യങ്ങളും ചെയ്യണമെങ്കില്‍ അതിന് നല്‍കേണ്ട പണം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് ദിവ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

കോഫി കുടിക്കാനാണെങ്കില്‍ 1500 രൂപ, ബൈക്കില്‍ കറങ്ങാനും കൈകോര്‍ത്ത് നടക്കാനും 4000 രൂപ, വീക്കെന്‍ഡ് ഗെറ്റ് എവേ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ 10000 രൂപ, ഡിന്നറും സിനിമയുമടങ്ങുന്ന സാധാരണ ഡേറ്റിന് 2000 രൂപ, കുടുംബവുമായുള്ള കൂടിക്കാഴ്ച്ചക്ക് 3000 രൂപ, ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ 3500 രൂപ എന്നിങ്ങനെയാണ് ഡേറ്റിങ് ചാര്‍ട്ടിലെ വിവരങ്ങള്‍.

https://www.instagram.com/reel/C7b0NwEJQZu/?utm_source=ig_web_copy_link

ഡേറ്റിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടണമെങ്കില്‍ 6000 രൂപയും ഹൈക്കിങ്, കയാക്കിങ് പോലെയുള്ള സാഹസികപ്രവര്‍ത്തനങ്ങള്‍ക്ക് കൂടെ വരണമെങ്കില്‍ 5000 രൂപയാകുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. പാചകം ചെയ്യാനും തയ്യാറുള്ള യുവതി അതിന് 3500 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ ഏതെങ്കിലും നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ നമുക്ക് കണ്ടുമുട്ടാം എന്നാണ് പോസ്റ്റിന്റെ അവസാനം യുവതി കുറിച്ചിരിക്കുന്നത്.

ഇതിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. ഇത് ഹണി ട്രാപ്പാണെന്നും സൂക്ഷിച്ചില്ലെങ്കില്‍ കൈയിലെ കാശ് പോകുമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടി താന്‍ ജപ്പാനിലാണെന്ന് കരുതിയിട്ടുണ്ടാകുമെന്നും ഓരോ ജീവിതസാഹചര്യങ്ങളും സൗകര്യങ്ങളും മനുഷ്യനെ പലവിധത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പ്രേരിപ്പിക്കുകയാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.

#indian #woman #wants #men #hire #her #rental #girlfriend

Next TV

Related Stories
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല';  മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

Jun 22, 2025 10:57 AM

'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല'; മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

ഹോംവര്‍ക്ക് ചെയ്യാത്ത മകന് വേണ്ടി ടീച്ചറോട് അപേക്ഷിക്കുന്ന അച്ഛന്‍റെ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-