#viral | ഇത്ര നല്ലൊരച്ഛനെ കിട്ടാൻ ഭാ​ഗ്യം വേണം, ബ്രേക്കപ്പിൽ വേദനിക്കുന്ന മകൾക്കയച്ച സന്ദേശം വൈറൽ

#viral | ഇത്ര നല്ലൊരച്ഛനെ കിട്ടാൻ ഭാ​ഗ്യം വേണം, ബ്രേക്കപ്പിൽ വേദനിക്കുന്ന മകൾക്കയച്ച സന്ദേശം വൈറൽ
Jun 3, 2024 06:03 PM | By Athira V

പ്രണയബന്ധങ്ങൾ പരാജയപ്പെടുന്നത് മിക്കവർക്കും വലിയ വേദനയുണ്ടാക്കുന്ന സം​ഗതി തന്നെയാണ്. എത്രയൊക്കെ തകർന്നുപോകില്ല എന്ന് പറഞ്ഞാലും പലരും തകർന്നു പോകാറുണ്ട്. ആ സമയത്ത് ചിലപ്പോൾ നമുക്ക് താങ്ങാവുന്നത് കൂട്ടുകാരായിരിക്കും. അപൂർവം സന്ദർഭങ്ങളിൽ വീട്ടുകാരും നമ്മെ ആശ്വസിപ്പിക്കാനെത്താറുണ്ട്.

എന്നാൽ, പ്രണയം തകർന്ന് വേദനയിലൂടെ കടന്നുപോകുന്ന ഒരു മകൾക്ക് അച്ഛൻ അയച്ച സന്ദേശമാണ് ഇപ്പോൾ നെറ്റിസൺസിന്റെ ഹൃദയത്തെ സ്പർശിക്കുന്നത്. 20 -കാരിയായ ഫാലൺ എന്ന പെൺകുട്ടിക്ക് അച്ഛനായ സ്കോട്ട് തോംസൺ അയക്കുന്ന സന്ദേശം 'ഹേയ്, ബേബി ​ഗേൾ' എന്നാണ് തുടങ്ങുന്നത്. ഇതോടകം തന്നെ ടിക്ടോക്കിൽ ഇത് വൈറലായിക്കഴിഞ്ഞു.

അച്ഛൻ മകളോട് പറയാൻ ശ്രമിക്കുന്നത് പ്രണയബന്ധം തകരുക എന്നാൽ ഒന്നിന്റെയും അവസാനമല്ല എന്നാണ്. ടെക്സാസിൽ നിന്നുള്ള തോംസൺ എങ്ങനെയാണ് ഫാലണിന്റെ അമ്മയെ താൻ കണ്ടുമുട്ടിയത് എന്നും പറയുന്നുണ്ട്. 'ശരിക്കും നിനക്ക് യോജിച്ച ഒരാളെ നാളെ നീ കണ്ടെത്തും അതിനുവേണ്ടി അനിവാര്യമായതാണ് ഇന്ന് സംഭവിച്ചിരിക്കുന്ന ഈ ബ്രേക്കപ്പ്' എന്നും അച്ഛൻ പറയുന്നു.

'തനിക്കും ഇതുപോലെ ഹൃദയം തകർന്ന അവസ്ഥയുണ്ടായിട്ടുണ്ട്. അതിൽ നിന്നും ഒരിക്കലും കരകയറില്ല എന്നും എപ്പോഴും തനിച്ചായിരിക്കും എന്നുമാണ് താൻ കരുതിയിരുന്നത്. എന്നാൽ, ഞാൻ നിനക്ക് പ്രോമിസ് തരാം, അതല്ല നിന്റെ ഭാവി'. 'ഒരാൾ പിരിഞ്ഞുപോവുക എന്നാൽ വേദനിപ്പിക്കുന്ന കാര്യമാണ്. എന്നാൽ, അവനവനെ തന്നെ സ്നേഹിക്കാൻ ആ സമയം വിനിയോ​ഗിക്കുക.

രാൾ നിന്നെ ഉപേക്ഷിച്ചാൽ ആ വേദനയുമായി നീ പൊരുത്തപ്പെടുക. നിന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കാര്യമാണ് നിന്റെ സമയം, അത് തിരികെ കിട്ടിയിരിക്കുന്നു എന്ന് മനസിലാക്കുക. നീ കരുത്തയായ ഒരാളാണ്. അധികം വൈകാതെ തന്നെ നീ സമാധാനം കണ്ടെത്തും' എന്നാണ് തോംസൺ മകളോട് പറഞ്ഞിരിക്കുന്നത്. ഫാലൺ തന്നെയാണ് അച്ഛന്റെ സന്ദേശം ടിക്ടോക്കിൽ പങ്കുവച്ചിരിക്കുന്നത്. ഇത്രയും നല്ലൊരച്ഛനെ കിട്ടാൻ ഭാ​ഗ്യം വേണം എന്നാണ് പലരും കമന്റ് നൽകിയിരിക്കുന്നത്.

#fathers #message #daughter #after #her #breakup #viral #tiktok

Next TV

Related Stories
#viral |  എല്ലായിടത്തും പ്രേതസാന്നിധ്യം, സ്ത്രീ നടക്കുന്നതായി അനുഭവപ്പെട്ടു; വീഡിയോയുമായി പ്രേതവേട്ടക്കാരൻ

Jun 23, 2024 03:50 PM

#viral | എല്ലായിടത്തും പ്രേതസാന്നിധ്യം, സ്ത്രീ നടക്കുന്നതായി അനുഭവപ്പെട്ടു; വീഡിയോയുമായി പ്രേതവേട്ടക്കാരൻ

ആശുപത്രിക്കുള്ളിലെ ഭിത്തികൾ തകർന്ന് വിവിധ സാധനങ്ങൾ ചിതറിക്കിടക്കുന്നതും വീഡിയോയിൽ...

Read More >>
#viral | പട്ടാപകൽ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ഓടിക്കുന്ന വീട്ടുടമസ്ഥന്‍റെ വീഡിയോ വൈറൽ

Jun 23, 2024 03:00 PM

#viral | പട്ടാപകൽ വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ ഫ്രൈയിംഗ് പാൻ ഉപയോഗിച്ച് ഓടിക്കുന്ന വീട്ടുടമസ്ഥന്‍റെ വീഡിയോ വൈറൽ

ഈ സമയം കള്ളന്‍ മുകളില്‍ നിന്ന് താഴേക്ക് വന്നു. ആ സമയത്ത് ഞാൻ യുദ്ധം ചെയ്യാൻ ആഗ്രഹിച്ചു.' ജേസണ്‍ എബിസി 7 ചിക്കാഗോയോട്...

Read More >>
#viral |  യുവതിയുടെ കാമുകനാകാൻ 5000 അപേക്ഷകൾ, ഒരാളും പോരാ എന്ന് യുവതി; കാരണം വിചിത്രം!

Jun 23, 2024 02:41 PM

#viral | യുവതിയുടെ കാമുകനാകാൻ 5000 അപേക്ഷകൾ, ഒരാളും പോരാ എന്ന് യുവതി; കാരണം വിചിത്രം!

, 5000 അപേക്ഷ കിട്ടിയിട്ടും യോജിച്ച കാമുകനെ കണ്ടെടുക്കാനായില്ല എന്നാണ് യുവതി പറയുന്നത്. താനിപ്പോഴും സിം​ഗിളാണെന്നും ഇനിയും ചിലപ്പോൾ ഇതുപോലെ അപേക്ഷ...

Read More >>
#viral | കാമുകൻ സമയത്തിന് എയർപോർട്ടിലെത്തിച്ചില്ല, വിമാനം പോയി, പിന്നാലെ യുവതി ചെയ്തത്!

Jun 23, 2024 12:08 PM

#viral | കാമുകൻ സമയത്തിന് എയർപോർട്ടിലെത്തിച്ചില്ല, വിമാനം പോയി, പിന്നാലെ യുവതി ചെയ്തത്!

ആറുവർഷമായി യുവാവുമായി താൻ പ്രണയത്തിലാണ്. ഇയാൾ തന്നെ വിമാനത്താവളത്തിൽ സമയത്തിനെത്തിക്കാം എന്ന് വാക്കാൽ സമ്മതിച്ചതാണ് എന്ന് യുവതിയുടെ പരാതിയിൽ...

Read More >>
#viral |   കുഞ്ഞേച്ചിയുടെ കരുതൽ; അമ്മയ്ക്ക് നിവൃത്തിയില്ല, അനിയത്തിയുമായി ക്ലാസിൽ, കയ്യടിച്ച് നെറ്റിസൺസ്

Jun 22, 2024 10:32 PM

#viral | കുഞ്ഞേച്ചിയുടെ കരുതൽ; അമ്മയ്ക്ക് നിവൃത്തിയില്ല, അനിയത്തിയുമായി ക്ലാസിൽ, കയ്യടിച്ച് നെറ്റിസൺസ്

മധ്യ തായ്‌ലൻഡിലെ പ്രാചിൻ ബുരി പ്രവിശ്യയിൽ നിന്നുള്ളതാണ് ഈ പെൺകുട്ടി. അവരുടെ അമ്മയ്ക്ക് ജോലിക്ക് പോയേ തീരൂ എന്നുള്ളതിനാൽ തന്നെ കുഞ്ഞിനെ നോക്കാൻ...

Read More >>
Top Stories

News Roundup