രാജസ്ഥാനിലെ പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിലൊന്നാണ് മൗണ്ട് അബു. തനതായ പാരമ്പര്യങ്ങൾ കൊണ്ട് മാധ്യമങ്ങളിൽ നിരന്തരം ഇടം പിടിക്കുന്ന ഒരു ജനവിഭാഗം ഉണ്ടവിടെ. ഇവരുടെ വിവാഹരീതികളും ഏറെ വ്യത്യസ്തവും പരമ്പരാഗതമായി കൈമാറി വരുന്നതുമാണ്. അവരവരുടേതായ കാരണങ്ങള്‍ കൊണ്ട് ഓരോ വിഭാഗത്തിനും അവരുടെ രീതികള്‍ തനിമയുള്ളതായിരിക്കുമല്ലോ.
ഗ്രാമത്തിൽ നടക്കുന്ന ഒരു വലിയ ആഘോഷച്ചടങ്ങിൽ വച്ചാണ് ഇവിടെ യുവതീയുവാക്കൾ തങ്ങളുടെ ഭാവി പങ്കാളികളെ തിരഞ്ഞെടുക്കുന്നത്. അണിഞ്ഞൊരുങ്ങി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തുന്ന ഇവർ തങ്ങൾക്ക് ഇഷ്ടപ്പെട്ട പങ്കാളികളെ മേളയിൽ തിരയുന്നു. അങ്ങനെ ഒരാളെ കണ്ടുകിട്ടിയാൽ പിന്നെ വൈകില്ല, ആ നിമിഷം അവിടെ നിന്നും ഒളിച്ചോടും. ഇങ്ങനെ ഒളിച്ചോടുന്ന ദമ്പതികളുടെ വിവരം പിന്നീട് ബന്ധുക്കളാണ് വീട്ടുകാരെ അറിയിക്കുന്നത്.
ശേഷം ഇരുവീട്ടുകാരും ചേർന്ന് വിവാഹാലോചന നടത്തുന്നു. ഇരുകൂട്ടർക്കും എതിർപ്പുകൾ ഒന്നുമില്ലെങ്കിൽ ഉടൻതന്നെ വധൂവരന്മാരെ നാട്ടിലേക്ക് വിളിച്ചുവരുത്തി വിവാഹനിശ്ചയവും തുടർന്ന് വിവാഹവും നടത്തും. വീട്ടുകാരുടെ പരസ്പര സമ്മതമില്ലാത്ത അവസരങ്ങളിൽ വിവാഹം കഴിക്കാതെ തന്നെ ഇരുവരും ഒരുമിച്ച് താമസിക്കുകയും പിന്നീട് കുട്ടികൾ ഉണ്ടായതിനു ശേഷം അവരുടെ സാന്നിധ്യത്തിൽ വിവാഹം കഴിക്കുകയും ചെയ്യും.
അതുപോലെ ഈ മേളയില്‍ വച്ച് ആരെങ്കിലും തമ്മില്‍ വഴക്കുണ്ടെങ്കില്‍ അതും പറഞ്ഞ് പരിഹരിക്കും. ഈ ആചാരങ്ങൾ കൂടാതെ, മൗണ്ട് അബുവിലെ ശ്രദ്ധാകേന്ദ്രമായ മറ്റൊരു ഘടകം നക്കി തടാകമാണ്. മൗണ്ട് അബുവിൻ്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ തടാകം പുഷ്കർ, ഗംഗ തുടങ്ങിയ ഗോത്ര സമൂഹങ്ങൾ പവിത്രമായി കണക്കാക്കുന്നു.
മരിച്ച ബന്ധുക്കളുടെ ചിതാഭസ്മം വർഷം മുഴുവൻ സൂക്ഷിച്ച് ബുദ്ധപൂർണിമയിൽ ആചാരാനുഷ്ഠാനങ്ങളോടെ നക്കി തടാകത്തിൽ നിമജ്ജനം ചെയ്യുകയും ചെയ്യുന്നു. ഈ തടാകത്തിൽ, സ്ത്രീകൾ അവരുടെ കുടുംബാംഗങ്ങളുടെ ആത്മശാന്തിക്കായി തർപ്പണവും അർപ്പിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 4000 അടി ഉയരത്തിലുള്ള കൃത്രിമ തടാകമാണിത്.
#find #life #partner #fair #marriage #mount #abu #tribal #community