#shwethamenon | എന്താണ് എനിക്ക് സംഭവിച്ചതെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു..; കുറിപ്പും ചിത്രവുമായി ശ്വേത മേനോന്‍, പ്രാര്‍ത്ഥനയോടെ ആരാധകര്‍

#shwethamenon | എന്താണ് എനിക്ക് സംഭവിച്ചതെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു..; കുറിപ്പും ചിത്രവുമായി ശ്വേത മേനോന്‍, പ്രാര്‍ത്ഥനയോടെ ആരാധകര്‍
May 30, 2024 02:17 PM | By Susmitha Surendran

അപ്രതീക്ഷിതമായി തനിക്ക് വന്ന രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി ശ്വേത മേനോന്‍. കഴുത്തിനും കൈയ്ക്കും സംഭവിച്ച ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചാണ് ശ്വേത ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പും ചിത്രവും പങ്കുവച്ച് വിശദീകരിച്ചിരിക്കുന്നത്.

താന്‍ സുഖം പ്രാപിച്ച് വരികയാണെന്ന് പറഞ്ഞു കൊണ്ടാണ് ശ്വേതയുടെ കുറിപ്പ്. 


”ഞാന്‍ ഇപ്പോള്‍ സുഖം പ്രാപിക്കുന്നു, പക്ഷേ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. കുറെ നീണ്ട യാത്രകള്‍ക്കും ശേഷം എന്റെ വലത് തോളില്‍ ഒരു വെല്ലുവിളി ഉണ്ടായി.

കഴുത്തില്‍ നിന്ന് വലതു കൈ വരെ വേദനയും ഇറുകലും അനുഭവപ്പെട്ടിരുന്നു. നടക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടായി.”

”എന്റെ മാതാപിതാക്കളുടെ ഫിസിയോതെറാപ്പിസ്റ്റുകളായിരുന്ന ജേക്കബിന്റെയും മഞ്ജുവിന്റെയും നിര്‍ദേശപ്രകാരം ഞാന്‍ മികച്ച ഫിസിയോതെറാപ്പി നേടുന്നു.

ഫോണ്‍ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും എന്റെ സുഖവിവരം അന്വേഷിച്ച എല്ലാവര്‍ക്കും നന്ദി.” ”എന്നെ കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠ എനിക്ക് എന്റെ ഹൃദയത്തില്‍ തൊട്ടു” എന്നാണ് ശ്വേത മേനോന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. വളരെ പെട്ടെന്ന് അസുഖം ഭേദമാകട്ടെ, പ്രാര്‍ത്ഥിക്കുന്നുവെന്ന് ആരാധകര്‍ കുറിച്ചിട്ടുണ്ട്.


#Actress #ShwetaMenon #opens #up #about #her #unexpected #illness.

Next TV

Related Stories
'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

Nov 14, 2025 04:51 PM

'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

ഹാൽ,ഹൈക്കോടതി, സെന്‍സര്‍ ബോര്‍ഡ്, ഷെയ്ൻ നിഗം...

Read More >>
വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ!  ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

Nov 14, 2025 02:06 PM

വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ! ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

L365 മൂവി, മോഹൻലാൽ, ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ്, പോലീസ് വേഷം...

Read More >>
Top Stories










News Roundup






https://moviemax.in/-