തെന്നിന്ത്യൻ സിനിമാ രംഗത്തെ ഒരു കാലത്തെ സൂപ്പർതാരമായിരുന്നു വിജയശാന്തി. ശ്രദ്ധേയമായ സിനിമകളിലൂടെ വൻ ജനപ്രീതി നേടിയ വിജയശാന്തിയുടെ താരറാണിയായി മാറി. തെലുങ്ക് സിനിമാ ലോകത്താണ് വിജയശാന്തി കൂടുതൽ സജീവമായത്. ലേഡി സൂപ്പർസ്റ്റാർ, ലേഡി അമിതാഭ്, ആക്ഷൻ ക്യൂൻ ഓഫ് ഇന്ത്യൻ സിനിമ എന്നെല്ലാമാണ് വിജയശാന്തിയെ ആരാധകർ വിളിച്ചത്. ശക്തയായ സ്ത്രീ കഥാപാത്രങ്ങളാണ് നടി കൂടുതലും ചെയ്തത്. പൊലീസ് വേഷങ്ങളിൽ വിജയശാന്തി പ്രത്യേക മികവ് പുലർത്തി.
40 വർഷത്തോളം നീണ്ട കരിയറിൽ 187 ലേറെ സിനിമകളിൽ വിജയശാന്തി അഭിനയിച്ചിട്ടുണ്ട്. 90 കളുടെ അവസാനത്തോടെ രാഷ്ട്രീയത്തിലേക്കും വിജയശാന്തി കടന്ന് വന്നു. സിനിമാ കരിയറിൽ നിന്നും ഒരപ ഘട്ടത്തിൽ വിജയശാന്തി മാറി നിന്നു. 13 വർഷത്തിന് ശേഷം 2020 ലാണ് താരം തിരിച്ചെത്തുന്നത്. മഹേഷ് ബാബു നായകനായ സിനിമയിൽ ശ്രദ്ധേയ വേഷമാണ് വിജയശാന്തിക്ക് ലഭിച്ചത്. 4 കോടി രൂപയാണ് സിനിമയ്ക്കായി വിജയശാന്തി വാങ്ങിയ പ്രതിഫലം.
കരിയറിനോട് എന്നും പ്രതിബന്ധത കാണിച്ച നടിയാണ് വിജയശാന്തി. കഥാപാത്രങ്ങൾക്ക് പൂർണത നൽകാൻ വിജയശാന്തി ശ്രദ്ധിച്ചു. തന്റെ വ്യക്തിപരമായുള്ള പ്രശ്നങ്ങൾ ഷൂട്ടിംഗിനെ ബാധിക്കാതിരിക്കാനും വിജയശാന്തി ശ്രദ്ധിച്ചു. ഇതേക്കുറിച്ച് നടി കസ്തൂരി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നായികയായി അഭിനയിക്കുന്ന ഒരു സിനിമയുടെ ഷൂട്ടിംഗ് സമയത്ത് വിജയശാന്തിക്ക് പിരീയഡ്സ് ആയതിനെക്കുറിച്ചാണ് കസ്തൂരി സംസാരിച്ചത്.
വയറു വേദന ഉണ്ടായിരുന്നിട്ടും ഇത് കാര്യമാക്കാതെ വിജയശാന്തി ഷൂട്ടിംഗുമായി സഹകരിച്ചെന്ന് കസ്തൂരി ഓർത്തു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞ് ആരോഗ്യം ശരിയായിട്ട് ഈ സീൻ ഷൂട്ട് ചെയ്താൽ പോരേയെന്ന് താൻ ചോദിച്ചു. വലിയ താരങ്ങൾ സിനിമയിലുണ്ട്. താൻ മാറി നിന്നാൽ പിന്നീട് അവരുടെ ഡേറ്റ് കിട്ടില്ലെന്നാണ് വിജയശാന്തി നൽകിയ മറുപടിയെന്നും കസ്തൂരി പറയുന്നു.
വയറ് വേദന കുറയ്ക്കാൻ ടാബ്ലറ്റ് കഴിച്ച് വിജയശാന്തി ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും കസ്തൂരി വ്യക്തമാക്കി. വിജയശാന്തി തന്റെ ജോലിയോട് കാണിച്ച ആത്മാർത്ഥതയും സമർപ്പണവും കസ്തൂരി ചൂണ്ടിക്കാട്ടി. നടിമാരെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടാക്കുന്ന സാഹചര്യമാണ് പീരിയഡ്സ് സമയത്തുള്ള ഷൂട്ടിംഗ്. പല നടിമാരും ഡാൻസ് രംഗങ്ങളിൽ പോലും അഭിനയിച്ചത് ഈ ദിവസങ്ങളിലാണ്.
നടി സായ് പല്ലവി ഒരു അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി. നിരവധി സിനിമകളിൽ ഈ ദിവസങ്ങളിൽ തനിക്ക് ഗാന രംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് സായ് പല്ലവി തുറന്ന് പറഞ്ഞു. പീരിയഡ്സ് ബുദ്ധിമുട്ടുള്ള ദിവസങ്ങളിൽ വർക്ക് ചെയ്യാറില്ലെന്നാണ് രാധിക ആപ്തെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ശ്രുതി ഹാസൻ ഉൾപ്പെടെയുള്ള താരങ്ങളും ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
#vijayashanti #continued #her #acting #despite #having #stomach #pain #kasthuris #words