---
title: "#ghajini | സൂര്യ- അസിൻ ​ചിത്രം ഗജിനി വീണ്ടും തിയ്യേറ്ററുകളിലേക്ക്; കേരളത്തിലും റിലീസ്"
english_title: "#ghajini #rerelease #june #7 #suriya #asin #nayantara #film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/208395/ghajini-rerelease-june-7-suriya-asin-nayantara-film"
published_at: "2024-05-29T13:10:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656ddea41640_gajani.jpg"
keywords: []
---

# #ghajini | സൂര്യ- അസിൻ ​ചിത്രം ഗജിനി വീണ്ടും തിയ്യേറ്ററുകളിലേക്ക്; കേരളത്തിലും റിലീസ്

> **Lead Summary:** സൂര്യ, അസിൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഗജനി' പുത്തൻ ഡിജിറ്റൽ റീമാസ്റ്റേഡ് വെർഷനുമായി ജൂൺ ഏഴിന് തിയേറ്ററിൽ റിലീസ് ചെയ്യുന്നു.

## Article Content

സൂര്യ, അസിൻ, നയൻതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ഗജനി' പുത്തൻ ഡിജിറ്റൽ റീമാസ്റ്റേഡ് വെർഷനുമായി ജൂൺ ഏഴിന് തിയേറ്ററിൽ റിലീസ് ചെയ്യുന്നു.

മനഃശാസ്ത്രത്തെ ഉൾകൊണ്ട് 2005-ൽ റിലീസ് ചെയത് സൂപ്പർ വിജയ തരംഗം സൃഷ്ടിച്ച ഈ തമിഴ് ചിത്രമായ 'ഗജനി' യിൽ റിയാസ് ഖാൻ, പ്രദീപ് റാവത്ത് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ശ്രീ ശരവണാ ക്രിയേഷൻസിന്റെ ബാനറിൽ സേലം ചന്ദ്രശേഖരൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രാജശേഖർ നിർവ്വഹിച്ചിരിക്കുന്നു. സംഗീതം-ഹാരിസ് ജയരാജ്, എഡിറ്റർ-ആന്റണി.

> പുത്തൻ സാങ്കേതിക മികവോടെ കേരള തമിഴ്നാട് കർണാടക എന്നിവിടങ്ങളിൽ ഒരുമിച്ച് റിലീസ് ചെയ്യുന്ന "ഗജിനി" 2k ഹൈ ക്വാളിറ്റി അറ്റ്മോസിൽ അവതരിപ്പിക്കുന്നു. കേരളത്തിൽ റോഷിക എന്റർപ്രൈസസ് റീലീസ് "ഗജിനി" പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/208395/ghajini-rerelease-june-7-suriya-asin-nayantara-film)