ലോകേഷ് കനകരാജ് -രജിനികാന്ത് ചിത്രം കൂലിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിലെ വില്ലൻ ആരാണെന്ന് സംബന്ധിച്ച അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ചിത്രത്തില്‍ വില്ലനാകുവാന്‍ ലോകേഷ് കനകരാജ് നടന്‍ സത്യരാജിനെ സമീപിച്ചുവെന്ന് നേരത്തെ വാര്‍ത്തകൾ വന്നിരുന്നു. എന്നാൽ നായകനൊപ്പം സ്ക്രീൻ സ്പേസ് കൂടുതലുള്ള റോൾ ആയിരിക്കണം എന്നും ഇപ്പോള്‍ ലഭിക്കുന്നതില്‍ കൂടിയ ശമ്പളം ഈ റോളിന് നല്‍കിയാല്‍ അഭിനയിക്കാം എന്നും സത്യരാജ് പറഞ്ഞുവെന്നായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ട്.
പുതിയ വാര്‍ത്തകള്‍ പ്രകാരം ചിത്രത്തിലെ ഈ റോളില്‍ സത്യരാജ് എത്തുമെന്നാണ് വിവരം. 38 കൊല്ലത്തിന് ശേഷം രജനിയും സത്യരാജും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാകും കൂലി.
മുന്‍പ് പല തവണ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇടക്കാലത്തുണ്ടായ അഭിപ്രായ വ്യത്യാാസങ്ങളെ തുടര്‍ന്നാണ് ഇരുതാരങ്ങളും ഒരുമിച്ച് അഭിനയിക്കുന്നതില്‍ നിന്ന് വിട്ടുനിന്നിരുന്നത്.
സത്യരാജിന്‍റെ ഏത് നിബന്ധനയാണ് ലോകേഷ് സമ്മതിച്ചത് എന്ന് വ്യക്തമല്ല. അതേ സമയം ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്നാണ് വിവരം. നടി ശ്രുതിഹാസനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തും എന്ന് വിവരമുണ്ട്.
രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ചിത്രം എൽ സി യുവിന്റെ ഭാഗമല്ല. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്. സണ്‍ പിക്ചേഴ് സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
ലിയോയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി. അതേസമയം സിനിമയ്ക്കായി രജനികാന്ത് വാങ്ങിയ പ്രതിഫലത്തെ കുറിച്ച് ചർച്ചകളുണ്ടായി. ഷാരൂഖ് ഖാനേക്കാള്‍ പ്രതിഫലം സ്വീകരിക്കുന്ന താരം രജനികാന്താകാൻ സാധ്യതയുണ്ട് എന്നും 280 കോടി വരെ ലഭിച്ചേക്കുമെന്നുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
#Ending #38-#year #feud #Rajinikanth #villain #Lokesh #film