തെന്നിന്ത്യയിൽ തന്നെ ഏറ്റവും ഹൈപ്പുള്ള സിനിമകളിൽ ഒന്നാണ് മണിരത്‌നവും കമൽ ഹാസനും ഒന്നിക്കുന്ന തഗ് ലൈഫ്. വലിയ താരനിര ഭാഗമാകുന്ന സിനിമയിൽ നിന്ന് നടൻ ജയം രവി പിന്മാറിയതായുള്ള വാർത്തകൾ ഏറെ ചർച്ചയായിരുന്നു.
പിന്നാലെ കഥാപാത്രത്തിനായി അരവിന്ദ് സ്വാമിയെ പരിഗണിക്കുന്നതാണ് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അരവിന്ദ് സ്വാമി അല്ല, അശോക് സെൽവനായിരിക്കും ജയം രവിക്ക് പകരം തഗ് ലൈഫിൽ ഭാഗമാവുക എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്.
മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ ഒന്ന്, രണ്ട് സിനിമകളിൽ അശോക് സെൽവൻ ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു. 1987ൽ പുറത്തിറങ്ങിയ നായകന് ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നതാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത.
രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും അൻപറിവ് സംഘട്ടന സംവിധാനവും നിർവ്വഹിക്കുന്നു. മലയാളത്തിൽ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്.
രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും ചേർന്നാണ് തഗ് ലൈഫ് നിർമ്മിക്കുന്നത്. സിമ്പു, തൃഷ, ഗൗതം കാർത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.
#AshokSelvan #replaces #JayamRavi #AravindSwamy #ThugLife #Update