#viral |അടിച്ച് പൂസായി റോഡരികിൽ കിടന്നു, എഴുന്നേറ്റപ്പോൾ ഡ്രൈനേജ് പൈപ്പിനുള്ളിൽ; രക്ഷാപ്രവര്‍ത്തന വീഡിയോ വൈറൽ

#viral |അടിച്ച് പൂസായി റോഡരികിൽ കിടന്നു, എഴുന്നേറ്റപ്പോൾ ഡ്രൈനേജ് പൈപ്പിനുള്ളിൽ; രക്ഷാപ്രവര്‍ത്തന വീഡിയോ വൈറൽ
May 26, 2024 01:54 PM | By Susmitha Surendran

(moviemax.in)  മദ്യപിച്ച് സ്വബോധം നഷ്ടപ്പെട്ട് റോഡരില്‍ കിടക്കുന്നവരുടെ കാഴ്ചകള്‍ കേരളത്തിന് ഒരു പുതുമയുള്ള കാര്യമല്ല. ഇത്തരത്തിലുള്ള പരാതികള്‍ കൂടുമ്പോഴാകും പോലീസ് പലപ്പോഴും ഇടപെടുക.

കഴിഞ്ഞ ദിവസം സമാനമായ സാഹചര്യത്തില്‍ മദ്യപിച്ച് ബോധം പോയി വഴിയരികില്‍ കിടന്ന് ഒരാള്‍ രാത്രിയില്‍ ഉറക്കത്തിനിടെ ഉരുണ്ട് പോയത് ഡ്രൈനേജ് പൈപ്പിനുള്ളിലേക്ക്.

സംഭവം അറിഞ്ഞ് നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ പുറത്തെടുക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. യുപി പോലീസ് തന്നെയാണ് സംഭവത്തിന്‍റെ വീഡിയോ തങ്ങളുടെ സാമൂഹിക മാധ്യമ പേജിലൂടെ പങ്കുവച്ചത്.

നിരവധി പേര്‍ നോക്കി നില്‍ക്കെ ഏതാണ്ട് രണ്ട് ആള്‍ താഴ്ചയുള്ള കുഴിയിലെ ഡ്രൈനേജ് പൈപ്പില്‍ നിന്നും ഒരാളെ രക്ഷപ്പെടുത്തുന്നതായിരുന്നു വീഡിയോ.

റോഡില്‍ നിന്നും താഴെ എന്ത് സംഭവിക്കുന്നു എന്ന് മൂക്ക് പൊത്തി നോക്കി നില്‍ക്കുന്ന നിരവധി പേരെ കാണാം. താഴെ ഡ്രൈനേജ് കുഴിയില്‍ ഒന്ന് രണ്ട് പോലീസുകാരും ചില നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏർപ്പെട്ടിരിക്കുന്നു.

ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഒരാളെ ഡ്രൈനേജ് പൈപ്പില്‍ നിന്നും വലിച്ച് പുറത്തെടുക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ പങ്കുവച്ച് കൊണ്ട് യുപി പോലീസ് ഇങ്ങനെ കുറിച്ചു. '30 അടി നീളമുള്ള ഡ്രെയിന്‍ പൈപ്പില്‍ മദ്യലഹരിയില്‍ വീണയാളെ കുറിച്ച് 112 ലേക്ക് വന്ന ഫോണ്‍ വിളിക്ക് മറുപടിയായി നോയിഡ പോലീസ് ഉടന്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ അയാളെ വിജയകരമായി രക്ഷപ്പെടുത്തി.

https://www.instagram.com/reel/C7WVyIivNmW/?utm_source=ig_embed&utm_campaign=loading

' ഡ്രൈനേജില്‍ നിന്നും സഹായ അഭ്യര്‍ത്ഥന കേട്ടതിനെ തുടര്‍ന്ന് അതുവഴി നടന്ന് പോവുകയായിരുന്ന ആരോ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമത്തില്‍ ഏറെ പേരുടെ ശ്രദ്ധ നേടി. 'കടപ്പാട് നാട്ടുകാർക്ക്.. അവർ ആളെ രക്ഷിച്ചു, പോലീസുകാർ വീഡിയോയ്ക്ക് പോസ് ചെയ്യുന്നു.

ഇന്ത്യൻ പോലീസിന് അധികാരമുണ്ട്, പക്ഷേ, അവർ ആളുകളെ രക്ഷിക്കുന്നില്ല.' ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു. മറ്റ് ചിലര്‍ സഹായ അഭ്യര്‍ത്ഥ ലഭിച്ചപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പോലീസിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. ഏതാണ്ട് ഒരുലക്ഷത്തിലധികം പേര്‍ വീഡിയോ ഇതിനകം കണ്ടു കഴിഞ്ഞു.

#video #man #trapped #inside #drainage #pipe #rescued #police #viral

Next TV

Related Stories
എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി;  വൈറലായി രക്ഷാപ്രവർത്തന വീഡിയോ

Jul 22, 2025 03:13 PM

എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി; വൈറലായി രക്ഷാപ്രവർത്തന വീഡിയോ

ചോങ്‌ക്വിങ്ങിൽ എസ്‌കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി...

Read More >>
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall