#viral | നായയായി ജീവിച്ച് മടുത്തു ഇനി അതാവണം; 12 ലക്ഷം മുടക്കി യുവാവ് ചെയ്തത് കണ്ടോ?

#viral  | നായയായി ജീവിച്ച് മടുത്തു ഇനി അതാവണം; 12 ലക്ഷം മുടക്കി യുവാവ് ചെയ്തത് കണ്ടോ?
May 25, 2024 03:20 PM | By Athira V

ടോക്കോ എന്ന യുവാവിനെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകും. ശരിക്കും ഒരു നായയെ പോലെ ജീവിക്കാൻ ഇഷ്ടപ്പെട്ട ഈ ജാപ്പനീസ് യുവാവ് അതിനുവേണ്ടി ചെയ്തത് എന്താണെന്നോ? 12 ലക്ഷം രൂപ മുടക്കി ഒരു നായ കോസ്റ്റ്യൂം അങ്ങ് ഉണ്ടാക്കിച്ചു. എന്നാൽ, ഇപ്പോൾ‌ യുവാവ് പറയുന്നത് തനിക്കൊരു പാണ്ടയോ അല്ലെങ്കിൽ ഒരു പൂച്ചയോ ആയി മാറണം എന്നാണ്.

‘I want to be an animal’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ടോക്കോ ഒരു നായയെ പോലെ താൻ എങ്ങനെയാണ് ജീവിക്കുന്നത് എന്നത് ആളുകളുമായി പങ്കുവയ്ക്കുന്നു. അതേസമയം തന്നെ നായയായി ജീവിക്കുക എന്നത് വലിയ പ്രയാസമാണ് എന്നാണ് ഇപ്പോൾ ടോക്കോ പറയുന്നത്. നാല് കാലിൽ നടക്കുക എന്നതാണ് അതിൽ ഏറ്റവും പ്രയാസകരമായി ടോക്കോ പറയുന്നത്. മാത്രമല്ല, ഈ നായയുടെ വലിയ കോസ്റ്റ്യൂം വൃത്തിയാക്കുക എന്നത് വലിയ പാടാണ് എന്നും യുവാവ് പറയുന്നു.

എന്നാൽ, തനിക്ക് നായയെ പോലെ ആകാൻ മാത്രമല്ല ആ​ഗ്രഹം. തനിക്ക് മറ്റ് മൃ​ഗങ്ങളെ പോലെ ആകാനും ആ​ഗ്രഹമുണ്ട് എന്നാണ് ടോക്കോ പറയുന്നത്. അതിൽ പാണ്ടയും പൂച്ചയും കുറുക്കനും ഒക്കെ പെടുന്നു. എന്നാൽ, പൂച്ചയൊക്കെ ചെറിയ ജീവികളാണെന്നും ഒരു മനുഷ്യന് അതുപോലെ നടക്കാൻ പ്രയാസമാണ് എന്നും ടോക്കോ പറയുന്നു.

എന്നിരുന്നാലും, പാണ്ടയും പൂച്ചയുമൊക്കെ ആയി മാറാനുള്ള തന്റെ ആ​ഗ്രഹം ടോക്കോ പാടേ ഉപേക്ഷിച്ചിട്ടില്ല. അതേസമയം, ടോക്കോ എന്ന പേരിൽ അറിയപ്പെടുന്ന ഈ ജാപ്പനീസ് യുവാവിന്റെ യഥാർത്ഥ പേരും ഐഡന്റിറ്റിയും ആർക്കും അറിയില്ല. അത് വെളിപ്പെടുത്താൻ യുവാവ് ആ​ഗ്രഹിക്കുന്നുമില്ല.

#toco #japanese #man #living #costume #dog #now #wants #be #panda

Next TV

Related Stories
#viral | മധ്യവയസ്‍കരായ ദമ്പതികള്‍, ചത്ത ഈച്ചയുമായി റെസ്റ്റോറന്റിലെത്തും, എല്ലാം സൗജന്യഭക്ഷണത്തിന് വേണ്ടി

Jun 25, 2024 07:56 PM

#viral | മധ്യവയസ്‍കരായ ദമ്പതികള്‍, ചത്ത ഈച്ചയുമായി റെസ്റ്റോറന്റിലെത്തും, എല്ലാം സൗജന്യഭക്ഷണത്തിന് വേണ്ടി

ഇവരെ കണ്ടാൽ പണത്തിന് എന്തെങ്കിലും ബുദ്ധിമുട്ടുള്ളതായി തോന്നില്ല. അതിനാൽ, ഇവർ തമാശയ്ക്ക് വേണ്ടിയാണ് ഇക്കാര്യം ചെയ്തത് എന്നാണ്...

Read More >>
#Viral | ബിരിയാണിയിൽ കോഴിക്കാല് കിട്ടിയില്ല, കല്ല്യാണവീട്ടിൽ പൊരിഞ്ഞ തല്ല്

Jun 25, 2024 05:50 PM

#Viral | ബിരിയാണിയിൽ കോഴിക്കാല് കിട്ടിയില്ല, കല്ല്യാണവീട്ടിൽ പൊരിഞ്ഞ തല്ല്

കസേരകളെടുത്ത് വരെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും തല്ലുന്നത്...

Read More >>
#viral | എന്റമ്മോ, വെണ്ടക്കയ്ക്ക് 650, പാവക്കയ്ക്ക് 1000 രൂപ; യുവതിയുടെ വീഡിയോ വൈറൽ

Jun 25, 2024 02:07 PM

#viral | എന്റമ്മോ, വെണ്ടക്കയ്ക്ക് 650, പാവക്കയ്ക്ക് 1000 രൂപ; യുവതിയുടെ വീഡിയോ വൈറൽ

കേരളത്തിലെ പച്ചക്കറി വിലയ്ക്ക് കാരണമായത് തമിഴ് നാട്ടിൽ നിന്നും പച്ചക്കറി വരുന്നത് കുറഞ്ഞതാണ് എന്നും കച്ചവടക്കാർ...

Read More >>
#viral |  ജോലിയും രാജിവച്ച് കുട്ടികളെ നോക്കി വീട്ടിലിരിക്കെന്ന് ഭർത്താവ്, പക്ഷെ യുവതിയുടെ മറുപടി; വൈറൽ

Jun 25, 2024 02:02 PM

#viral | ജോലിയും രാജിവച്ച് കുട്ടികളെ നോക്കി വീട്ടിലിരിക്കെന്ന് ഭർത്താവ്, പക്ഷെ യുവതിയുടെ മറുപടി; വൈറൽ

ജോലിയും രാജി വച്ച് കുട്ടികളെ നോക്കി വീട്ടിലിരിക്കാൻ ആവശ്യപ്പെട്ട ഭർത്താവിനോട് അയാളുടെ കമ്പനിയുടെ പകുതിയാണ് അവൾ...

Read More >>
#viral | ആകാശത്ത് നിന്നും മഞ്ഞ നിറത്തിലുള്ള 'പുകചുരുൾ' ഭൂമിയിലേക്ക്, ഭയന്ന് നാട്ടുകാർ; വൈറൽ വീഡിയോ കാണാം

Jun 25, 2024 08:28 AM

#viral | ആകാശത്ത് നിന്നും മഞ്ഞ നിറത്തിലുള്ള 'പുകചുരുൾ' ഭൂമിയിലേക്ക്, ഭയന്ന് നാട്ടുകാർ; വൈറൽ വീഡിയോ കാണാം

അപ്രതീക്ഷിതമായി ആകാശത്ത് നിന്നും ഒരു വസ്തു വീഴുന്നത് കണ്ട് പ്രദേശവാസികളായ സ്ത്രീകളും കുട്ടികളും ഓടുന്നതും വീഡിയോയില്‍...

Read More >>
#viral | വൈകാരിക ബന്ധമുള്ള സെക്സ്‍ബോട്ടുകൾ പുറത്തിറക്കാൻ കമ്പനി; സംഭവമിങ്ങനെ!

Jun 24, 2024 05:23 PM

#viral | വൈകാരിക ബന്ധമുള്ള സെക്സ്‍ബോട്ടുകൾ പുറത്തിറക്കാൻ കമ്പനി; സംഭവമിങ്ങനെ!

ചാറ്റ്ജിപിടി പോലെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദത്തിലും ശരീരഭാഷയിലും വിപുലമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സെക്സ് റോബോട്ടുകൾ...

Read More >>
Top Stories