#annie| ഞാന്‍ കുലസ്ത്രീ തന്നെയാണ്, എന്ത് കൊലച്ചിരിയാ എന്ന് ചോദിക്കുന്നവരുണ്ട്; ആനി പറയുന്നു

#annie| ഞാന്‍ കുലസ്ത്രീ തന്നെയാണ്, എന്ത് കൊലച്ചിരിയാ എന്ന് ചോദിക്കുന്നവരുണ്ട്; ആനി പറയുന്നു
May 24, 2024 03:53 PM | By Athira V

അനാര്‍ക്കലി മരിക്കാറും അല്‍ത്താഫ് സലീം നായികാ നായകന്മാര്‍ ആയി എത്തുന്ന പുതിയ ചിത്രമാണ് മന്ദാകിനി. സിനിമയുടെ ട്രെയിലര്‍ കണ്ടിട്ട് ഗുരുവായൂര്‍ അമ്പല നടയില്‍ പോലെ ഒരു വിവാഹ ചിത്രമായിരിക്കുമോ ഇത് എന്നും പ്രേക്ഷകര്‍ ആലോചിക്കുന്നുണ്ട്. ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. 

ഇപ്പോഴിതാ ആനീസ് കിച്ചണ്‍ എന്ന പരിപാടിയില്‍ അതിഥിയായി എത്തുന്നത് അനാര്‍ക്കലി മരിക്കാറും മുന്‍ ബിഗ്‌ബോസ് ഫെയിമായ അഖിലുമാണ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഖിലുമെത്തുന്നുണ്ടെന്നാണ് വിവരം. ആനീസ് കിച്ചണില്‍ പങ്കെടുത്തുകൊണ്ട് അനാര്‍ക്കലിയും അഖിലും ആനിയുമായി നടത്തുന്ന ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്. 

ഒരുകാലത്ത് സിനിമകളില്‍ സജീവമായിരുന്ന ആനി വിവാഹ ശേഷം സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ആനി പിന്നീട് തിരിച്ചെത്തുന്നത് ടെലിവിഷന്‍ പരിപാടികളിലായിരുന്നു. ഇത്തരത്തില്‍ ആനിക്ക് വലിയ ഹൈപ്പ് നല്‍കിയ പരിപാടിയാണ് ആനീസ് കിച്ചണ്‍. ഇപ്പോള്‍ ആനീസ് കിച്ചണിന്റെ രണ്ടാം സീസണാണ് നടക്കുന്നത്. 

ആദ്യത്തെ സീസണില്‍ നടി നവ്യ നായരും നടി നിമിഷാ സജയനും പങ്കെടുത്ത രണ്ട് വ്യത്യസ്ത എപിസോഡുകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ആനിക്കെതിരെ വലിയ ട്രോളുകളും വന്നിരുന്നു. നിമിഷ സജയനോട് മേക്ക് അപ്പ് ഇടാത്തതിനെക്കുറിച്ച് ചോദിച്ചതായിരുന്നു ട്രോളിന് കാരണമായത്. എന്താണ് മേക്ക് ഇടാത്തത്, ടാന്‍ അടിക്കില്ലേ എന്നാണ് ആനി ചോദിച്ചത്. എന്നാല്‍ എന്താ ചേച്ചി എന്നാണ് നിമിഷ തിരിച്ച് ചോദിച്ചത്. 

സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടും ടാന്‍ എന്താണെന്ന് അറിയില്ലേ എന്ന് ആനി ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ താന്‍ അങ്ങനെ സിനിമയ്ക്ക് വേണ്ടിയല്ലാതെ മേക്ക് അപ് ഉപയോഗിക്കുന്ന ആളല്ല അത് തന്റെ വ്യക്തിപരമായ ഇഷ്ടമാണെന്നാണ് നിമിഷ പറഞ്ഞത്. ഇത് വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ആനിക്കെതിരെ വലിയ രീതിയിലുള്ള ട്രോളുകളും വന്നു. 

സമാനമായ രീതിയില്‍ തന്നെയായിരുന്നു നവ്യ നായര്‍ വന്നപ്പോഴും. പാചകത്തെക്കുറിച്ചായിരുന്നു അവിടെ ട്രോള്‍ വരാനുണ്ടായ കാരണം. പാത്രം നിറഞ്ഞു നില്‍ക്കുന്നത് പോലെയാണ് തന്റെ അമ്മ ഭക്ഷണം ഉണ്ടാക്കാറ് എന്നും തനിക്ക് അതിനോട് താത്പര്യമില്ലെന്നുമായിരുന്നു നവ്യ പറഞ്ഞത്. എന്നാല്‍ അത് ആനിക്ക് ഉള്‍ക്കൊള്ളാന്‍ ആയിരുന്നില്ല.

ഇതാണ് വീണ്ടും ചര്‍ച്ചയ്ക്ക് വഴി വെച്ചത്. ഈ രണ്ട് സംഭവങ്ങളും വന്നതോടെ ആനിക്ക് കുലസ്ത്രീ എന്ന പേരും വീണുകിട്ടുകയായിരുന്നു. ഇപ്പോഴിതാ മന്ദാകിനിയുടെ പ്രമോഷന്റെ ഭാഗവുമായി കൂടിയാണ് ആനീസ് കിച്ചണില്‍ അഖിലും അനാര്‍ക്കലി മരിക്കാറും എത്തിയത്. സ്‌റ്റേജ് ഷോകളിലൂടെയും കോമഡി പരിപാടികളിലൂടെയുമാണ് അഖില്‍ സിനിമയിലേക്കെത്തുന്നത്.

കോമഡി പരിപാടികളിലും ടെലി സീരിയലുകളിലും സജീവമാകുന്ന സമയത്താണ് ബിഗ് ബോസിലേക്ക് എത്തുന്നതെന്നും അഖില്‍ പറഞ്ഞു. ഇപ്പോഴിതാ ആനിയുടെ മകന്‍ ജഗനുമായി നേരിട്ട് പരിചയമില്ലെങ്കിലും എഫ് ബി വഴിയും ഇന്‍സ്റ്റഗ്രാം വഴിയും സൗഹൃദമുണ്ടായിരുന്നെന്ന് പറയുകയാണ് അഖില്‍. തന്റെ മകന്‍ തന്നെ തന്നോട് പറയും അമ്മ ഓള്‍ഡ് ജനറേഷന്‍ ആണ്.

എന്താണ് ഈ ഓള്‍ഡ് ജനറേഷന്‍. തനിക്ക് മനസിലാകുന്നില്ലെന്ന് ആനി പറയുന്നുണ്ട്. ഈ സമയത്ത് അഖില്‍ പറയുന്നുണ്ട്, ഈ പരിപാടിയുടെ കമന്റ്‌സ് ഒക്കെ നോക്കുന്ന സമയത്ത് ചേച്ചി കുലസ്ത്രീ ആണോ എന്നൊക്കെ ചോദിക്കുന്ന കമന്റുകള്‍ ഉണ്ടെന്ന് അഖില്‍ പറയുന്നുണ്ട്. അതെ അങ്ങനെ കേള്‍ക്കുന്നുണ്ടെന്നാണ് ആനി പറയുന്നത്. 

അനാര്‍ക്കലിയോട് ഞാന്‍ എന്തെങ്കിലും ചോദിച്ചാല്‍ തന്നെ അനാര്‍ക്കലി ആലോചിക്കുക, ഇവളെന്താ കുലസ്ത്രീയോ ഇതൊക്കെ ചോദിക്കാന്‍ എന്നായിരിക്കുമെന്നും ആനി പറയുന്നു. ഒരാളോട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ താന്‍ ഇതൊക്കെ ഇപ്പോള്‍ ചിന്തിക്കാറുണ്ട് എന്നും എന്നാല്‍ താന്‍ കുലസ്ത്രീ തന്നെയാണെന്നും ആ ഒരു പേര് തന്നതുകൊണ്ട് ഒരു വിഷമവുമില്ല. അത് കിട്ടാന്‍ ഇത്തിരി പാടാണെന്നും ആനി പറയുന്നു.

ഈ സമയം തന്റെ അമ്മ ഒരു കുലസ്ത്രീയാണെന്ന് അഖിലും പറയുന്നുണ്ട്. പക്ഷെ താന്‍ ഒരു കുല പുരുഷനാണോ എന്ന് ചോദിച്ചാല്‍ അറിയില്ലെന്നും അഖില്‍ പറയുന്നു. താന്‍ എല്ലാം തുറന്ന് സംസാരിക്കുന്ന ആളാണെന്ന് ആനി പറയുന്നുണ്ട്. വര്‍ത്തമാനം പറയുന്നത് തെറ്റായിട്ടൊന്നും തനിക്ക് തോന്നിയിട്ടില്ലെന്നും ആനി പറയുന്നുണ്ട്.

ഇവളെന്നാ കൊലച്ചിരിയാണ് ചിരിക്കുന്നത് എന്നൊക്കെ പറയുന്നരുണ്ട്. അങ്ങനെ കമന്റ് വന്നിട്ടുണ്ടെന്നും ആനി പറയുന്നു. പക്ഷെ അതൊന്നും മൈന്‍ഡ് ചെയ്യേണ്ടെന്നും ആനിയോട് അനാര്‍ക്കലിയും പറയുന്നുണ്ട്.

#annie #opens #up #she #no #sadness #over #trolling #reply #kuttyakhil

Next TV

Related Stories
#abrahamkoshy | സ്വന്തം തെറ്റ് മറയ്ക്കാന്‍ സൂപ്പര്‍ താരം എന്നെ കുറ്റക്കാരനാക്കി, എന്നോട് ദേഷ്യപ്പെട്ടു; ആ താരം ദിലീപോ?

Jun 16, 2024 10:14 PM

#abrahamkoshy | സ്വന്തം തെറ്റ് മറയ്ക്കാന്‍ സൂപ്പര്‍ താരം എന്നെ കുറ്റക്കാരനാക്കി, എന്നോട് ദേഷ്യപ്പെട്ടു; ആ താരം ദിലീപോ?

നമ്മള്‍ എതിര്‍ പറഞ്ഞാല്‍ അയാള്‍ ഇനി വേണ്ട എന്ന് പറഞ്ഞ് നമ്മളെ കട്ട് ചെയ്തിട്ട്...

Read More >>
#ShanthivilaDinesh  |ഈ വർത്തമാനം നേരിട്ട് പറയുമെന്ന് ഭയം കാണും;ശാന്തിവിള ദിനേശ്

Jun 16, 2024 03:30 PM

#ShanthivilaDinesh |ഈ വർത്തമാനം നേരിട്ട് പറയുമെന്ന് ഭയം കാണും;ശാന്തിവിള ദിനേശ്

എത്രയോ തവണ മോഹൻലാലിന് തന്റെ വീട്ടിൽ നിന്നും ഭക്ഷണം...

Read More >>
#hannahrejikoshy | കിടന്നു കൊടുത്താല്‍ അത് ആകില്ല, അങ്ങനെ അവസരം കിട്ടിയിട്ട് എന്ത് കാര്യം? -ഹന്ന

Jun 16, 2024 02:34 PM

#hannahrejikoshy | കിടന്നു കൊടുത്താല്‍ അത് ആകില്ല, അങ്ങനെ അവസരം കിട്ടിയിട്ട് എന്ത് കാര്യം? -ഹന്ന

സിനിമയില്‍ അവസരം കിട്ടുന്നത് കിടന്നു കൊടുത്തിട്ടാണോ? എന്നായിരുന്നു അവതാരക...

Read More >>
#majorravi | ‘വന്ദേ ഭാരതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായുള്ള ആദ്യ കൂടിക്കാഴ്ച, ഒപ്പം ശൈലജ ടീച്ചറും’; കുറിപ്പുമായി മേജർ രവി

Jun 15, 2024 09:40 PM

#majorravi | ‘വന്ദേ ഭാരതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായുള്ള ആദ്യ കൂടിക്കാഴ്ച, ഒപ്പം ശൈലജ ടീച്ചറും’; കുറിപ്പുമായി മേജർ രവി

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറാണ് ചിത്രത്തില്‍ നായകവേഷത്തില്‍...

Read More >>
#kaali | അങ്ങനെയുള്ള കുട്ടികള്‍ സെക്‌സ് റാക്കറ്റിലേക്ക് എത്തും! അവിടെ നിന്നും പുറത്ത് വരാന്‍ സാധിക്കില്ലെന്ന് കാളി

Jun 15, 2024 08:11 PM

#kaali | അങ്ങനെയുള്ള കുട്ടികള്‍ സെക്‌സ് റാക്കറ്റിലേക്ക് എത്തും! അവിടെ നിന്നും പുറത്ത് വരാന്‍ സാധിക്കില്ലെന്ന് കാളി

തന്റെ ജീവിതത്തിലൂടെ പെണ്‍കുട്ടികളിലെ ഭയം ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് പറയുകയാണ്...

Read More >>
Top Stories