പലതരത്തിലും ആളുകൾ ഇന്ന് പറ്റിക്കപ്പെടുന്നുണ്ട്. അതിപ്പോൾ ഓൺലൈനിലാണ് ഏറ്റവുമധികം നടക്കുന്നത്. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ കയ്യിലുള്ള കാശ് മാത്രമല്ല, സമാധാനവും നഷ്ടപ്പെട്ടുപോകും. പലവിധം തട്ടിപ്പുകൾ നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ, ഈ യുവതിക്ക് സംഭവിച്ചതുപോലെ ഒരബദ്ധം, ശത്രുക്കൾക്ക് പോലും സംഭവിക്കരുതേ എന്ന് നമ്മൾ ആഗ്രഹിച്ച് പോകും.
സംഭവം ഇങ്ങനെയാണ്, നമ്മളെല്ലാവരും ഓൺലൈനിൽ റൂം ബുക്ക് ചെയ്യുന്നവരാകും. പലപ്പോഴും, സൈറ്റിലും മറ്റും കാണുന്ന ചിത്രങ്ങൾ നോക്കിയാകും മുറി തീരുമാനിക്കുന്നതും. യാത്രകളിൽ കടലിന്റെ വ്യൂ (Seaside View) കിട്ടുന്ന മുറിയാണെങ്കിൽ ആളുകൾക്ക് വളരെ സന്തോഷമാകും.
മിക്കവാറും ട്രിപ്പ് പോകുമ്പോൾ അങ്ങനെയുള്ള മുറികൾ കിട്ടുമോ എന്ന് അന്വേഷിക്കുന്നവരും ഉണ്ട്. കാശല്പം കൂടിയാലും സാരമില്ല, വ്യൂ അടിപൊളിയാവട്ടെ എന്നായിരിക്കും അപ്പോഴത്തെ ചിന്ത. അർജന്റീനയിൽ നിന്നുള്ള ഈ സ്ത്രീയും അത് തന്നെയാണ് ചെയ്തത്. ഇറ്റലിയില്‍ പോകുമ്പോള്‍ താമസിക്കാന്‍ ഒരു സൈറ്റ് നോക്കി മുറി ബുക്ക് ചെയ്തു.
ചിത്രം കണ്ട് ഇഷ്ടപ്പെട്ടാണ് ബുക്ക് ചെയ്തത്. മുറിയിൽ നിന്നും നേരെ നോക്കിയാൽ കാണുന്നത് പരന്നു കിടക്കുന്ന മഹാസാഗരമാണ്. പക്ഷേ, മുറിയിലെത്തിയപ്പോഴാണ് സ്ത്രീക്ക് തനിക്ക് സംഭവിച്ച അബദ്ധം മനസിലായത്. അവിടെ അങ്ങനെ ഒരു കടലുമില്ല, അങ്ങനെ ഒരു കാഴ്ചയുമില്ല. പകരം കാണുന്നത് അടുത്ത കെട്ടിടമാണ്.
ആ കെട്ടിടത്തിന് പുറത്ത് പതിച്ചിരിക്കുന്ന ഒരു വലിയ ചിത്രമുണ്ട്. അതാണ് ഈ സീസൈഡ് വ്യൂ. വാതിലിന് പുറത്ത് കാണുന്ന കെട്ടിടത്തിൽ പതിച്ചിരിക്കുന്ന ചിത്രമാണ് ആളുകളെ പറ്റിക്കുന്ന തരത്തിൽ സൈറ്റിൽ കൊടുത്തിരിക്കുന്നത്. എന്തായാലും, ഈ അബദ്ധത്തിന്റെ കഥ യുവതി സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിലാണ് പങ്കുവച്ചിരിക്കുന്നത്. 'ഇതുവരെ ആരും എന്നെ ഇങ്ങനെ ചതിച്ചിട്ടില്ല' എന്നാണ് യുവതി പറയുന്നത്.
#woman #booked #seaside #view #room #but #happened