മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ദി പ്രീസ്റ്റ്.സിനിമ പ്രേഷകരെ സങ്കടത്തിലായ്ത്തി ഏതാനും ദിവസങ്ങളായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കൊവിഡ് കേസുകളിൽ വന്നിരിക്കുന്ന വർദ്ധനയെ തുടർന്ന് ഫെബ്രുവരി ആദ്യവാരം തീയേറ്ററുകളിലെത്തുമെന്ന് പറഞ്ഞിരുന്ന സിനിമയുടെ റിലീസ് തീയ്യതി മാറ്റിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ വലിയ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് ചിത്രത്തിൻ്റെ റിലീസ് തീയ്യതി പുറത്ത് വിട്ടിരിക്കുകയാണ്. മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റ്' മാർച്ച് 4 മുതൽ തീയേറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഫെബ്രുവരി ഒന്ന് മുതൽ സിനിമ തിയേറ്ററുകളിൽ മുഴുവൻ ആളുകളേയും പ്രവേശിപ്പിക്കാം എന്ന തീരുമാനമെത്തിയതോടെയാണ് ചിത്രത്തിൻ്റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നതെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
The wait is over and The Priest's updated release date is out!