---
title: "സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്"
english_title: "Non-bailable warrant issued against director Shankar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2065/non-bailable-warrant-issued-against-director-shankar"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60164fb871aee_yanthiran.jpg"
keywords: []
---

# സംവിധായകൻ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട്

> **Lead Summary:** തമിഴ് സൂപ്പര്‍ താരം രജിനികാന്തും സംവിധായകൻ ശങ്കറും ഒന്നിച്ച യന്തിരൻ തമിഴ് സിനിമയുടെ ചരിത്രത്തിലെ മികച്ച ഹിറ്റുകളിൽ ഒന്നാണ്. ഇപ്പോഴിതാ സിനിമയൊരുക്കിയ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് ചെന്നൈ എഗ്‍മോർ മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി.

## Article Content

തമിഴ് സൂപ്പര്‍ താരം രജിനികാന്തും സംവിധായകൻ ശങ്കറും ഒന്നിച്ച യന്തിരൻ തമിഴ് സിനിമയുടെ ചരിത്രത്തിലെ മികച്ച ഹിറ്റുകളിൽ ഒന്നാണ്. ഇപ്പോഴിതാ സിനിമയൊരുക്കിയ ശങ്കറിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ് ചെന്നൈ എഗ്‍മോർ മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി.

എഴുത്തുകാരൻ അറൂർ തമിഴ് നാടനാണ് ശങ്കറിനെതിരെ എഗ്മോർ കോടതിയിൽ കേസ് ഫയൽ ചെയ്തത്. തന്‍റെ കഥയായ ജിഗൂബയാണ് ശങ്കര്‍ യന്തിരനാക്കിയതെന്നാണ് പരാതിയിൽ അറൂര്‍ പറഞ്ഞിരിക്കുന്നത്. 1996-ൽ ആണ് അറൂറിന്‍റെ കഥ പുറത്തിറങ്ങിയത്. 2010ൽ പുറത്തിറങ്ങിയതാണ് യന്തിരൻ ആദ്യഭാഗം. അന്ന് കൊടുത്ത കേസിൽ പത്തുവര്‍ഷമായിട്ടും ശങ്കര്‍ കോടതിയിൽ ഹാജരാകാതിരുന്നതോടെയാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2065/non-bailable-warrant-issued-against-director-shankar)