(moviemax.in) തെലുങ്ക് സീരിയല്‍ താരം ചന്ദ്രകാന്ത് മരിച്ച നിലയില്‍. തെലങ്കാനയിലെ അല്‍കാപൂരിലെ വസതിയിലായിരുന്നു അന്ത്യം. സുഹൃത്തും നടിയുമായ പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെയാണ് ചന്ദ്രകാന്തിന്റെ വിയോഗവും.
ആത്മഹത്യയാണെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. അസ്വാഭാവിക മരണത്തിന് പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. മെയ് 12 നാണ് പവിത്ര വാഹനാപകടത്തില്‍ മരിച്ചത്. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം.
പവിത്രയുടെ മരണത്തിന് ശേഷം ചന്ദ്രകാന്ത് അതീവ ദുഖിതനായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. വിവാഹിതരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
#Telugu #serial #star #Chandrakant #dead