പ്രണയത്തിന് അതിർത്തികളും അതിർ വരമ്പുകളുമില്ല. പ്രണയിനിക്കായി എന്ത് ത്യാഗം സഹിക്കാനും തയ്യാറാക്കുന്നവരാണ് പലരും. 'പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്ന' പഴമൊഴിയുണ്ടാകുന്നതും ഈ ത്യാഗത്തില്‍ നിന്നാണ്.
പ്രണയിനിക്കായി ത്യാഗം ചെയ്ത നിരവധി കഥകള്‍ ഇതിന് മുമ്പും സാമൂഹിക മാധ്യമങ്ങളില്‍ ഏറെപേരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ, ചൈനയിൽ നിന്നുള്ള ഈ കാമുകൻ തന്‍റെ കാമുകിക്കായി ചെയ്യുന്നത് ചില്ലറ ത്യാഗം ഒന്നുമല്ല.
500 കിലോമീറ്റർ ദൂരെ താമസിക്കുന്ന കാമുകിയെ എല്ലാ ആഴ്ചയും കാണാൻ പോവുകയെന്നത് 35 കാരനായ കാമുകൻ ഹുവാങിനെ സംബന്ധിച്ച് വലിയ ചെലവുള്ള കാര്യമാണ്. അതിന് എങ്ങനെ പണം കണ്ടെത്തും എന്ന അന്വേഷണം ഹുവാങിനെ ചില വിചിത്ര നടപടികള്‍ക്ക് പ്രേരിപ്പിച്ചു. അദ്ദേഹം ആദ്യം തന്നെ തന്‍റെ വീട് ഉപേക്ഷിച്ച് താമസം കാറിലേക്ക് മാറ്റി.
വാടക വീടിനായി വലിയ തുക ചെലവഴിക്കേണ്ടി വരും എന്നതിനാലാണ് ഇദ്ദേഹം ഇത്തരമൊരു തീരുമാനം എടുത്തത്. ബെയ്ജിംഗിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ഹുവാങിന് വാടക വീടും യാത്ര ചെലവുകളും ഒരുമിച്ച് താങ്ങാന്‍ കഴിയില്ല.
ബെയ്ജിംഗില്‍ നിന്ന്, വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയില്‍ താമസിക്കുന്ന കാമുകിയെ കാണാന്‍ പോകണമെങ്കില്‍ 500 കിലോമീറ്റര്‍ യാത്ര ചെയ്യണം. പക്ഷേ എല്ലാ ആഴ്ചയവസാനവും ഹുവാങിന് കാമുകിയെ കാണാതിരിക്കാന്‍ പറ്റില്ല.
പിന്നെ താമസിച്ചില്ല. വാടക വീട് ഉപേക്ഷിച്ച് വളര്‍ത്ത് പട്ടിയോടൊപ്പം ഹുവാങ് കാറിലേക്ക് താമസം മാറ്റി. കഴിഞ്ഞ വേനൽക്കാലത്ത് ഉണ്ടായ ഒരു പ്രാദേശിക വെള്ളപ്പൊക്കത്തിൽ തന്‍റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടതോടെയാണ് ഹുവാങ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തത്.
140 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രാദേശിക വെള്ളപ്പൊക്കത്തിലായിരുന്നു ഹുവാങിന്‍റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ടത്. അവശേഷിക്കുന്ന സമ്പാദ്യം ഉപയോഗിച്ച് ഒരു വീട് പണിയാമെന്ന് വച്ചാല്‍ കാമുകിയെ കാണാനുള്ള യാത്ര ഒഴിവാക്കേണ്ടിവരും. ഇതോടെ ഹുവാങിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.
പ്രണയത്തിന് വേണ്ടി എന്തും ഉപേക്ഷിക്കാന്‍ തയ്യാറാണെന്നാണ് ഹുവാങിന്‍റെ പക്ഷമെന്ന് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
#meet #girlfriend #500 #km #away; #young #man #left #rented #house #moved #car