#viral | അമ്മ ലഞ്ച് ബോക്സിൽ 'ഐ ലവ് യൂ' എന്നെഴുതി വച്ചു, ​​ഗേൾഫ്രണ്ട് പിണങ്ങിപ്പോയി എന്ന് കുട്ടി

#viral | അമ്മ ലഞ്ച് ബോക്സിൽ 'ഐ ലവ് യൂ' എന്നെഴുതി വച്ചു, ​​ഗേൾഫ്രണ്ട് പിണങ്ങിപ്പോയി എന്ന് കുട്ടി
May 16, 2024 08:46 PM | By Athira V

കുട്ടികളുടെ പലതരത്തിലുമുള്ള വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ചിലതൊക്കെ കാണുമ്പോൾ നമ്മൾ അമ്പരന്ന് പോകും. ഈ കുഞ്ഞുങ്ങൾക്ക് എങ്ങനെ ഇത്രയൊക്കെ പറയാൻ സാധിക്കുന്നു എന്നായിരിക്കും നമ്മുടെ അമ്പരപ്പ്. അതുപോലെ ഒരു വീഡിയോയാണ് ഇതും.

വീഡിയോയിലുള്ള കുട്ടിയെ കാണുമ്പോൾ കിന്റർ ​ഗാർട്ടനിൽ പോകുന്ന ഒരു കുട്ടിയാണ് എന്നാണ് തോന്നുന്നത്. എന്നാൽ, അവന്റെ പരാതി അല്പം സീരിയസാണ്. ഈ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രേമവും ​ഗേൾഫ്രണ്ടും ഒക്കെ കാണുമോ എന്ന് കുറച്ച് കാലം മുമ്പ് വരെ നമുക്ക് സംശയം തോന്നുമായിരുന്നു അല്ലേ? എന്നാൽ ഇപ്പോൾ കുട്ടികൾ ​പ്രീ സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ​ഗേൾഫ്രണ്ടിനെ കുറിച്ചൊക്കെ സംസാരിക്കാറുണ്ട്.

https://www.instagram.com/reel/C5Q20gZuM7Z/?utm_source=ig_web_copy_link

അതുപോലെ തന്നെയാണ് വീഡിയോയിൽ കാണുന്ന കുട്ടിയുടെ കാര്യവും. വീഡിയോയിൽ കുട്ടിയുടെ അമ്മ അവനോട് 'നീ ഉച്ചയ്ക്ക് കഴിക്കാൻ കൊണ്ടുപോയ ഭക്ഷണം മുഴുവനും കഴിച്ചില്ലേ' എന്നാണ് ചോദിക്കുന്നത്. 'ഇല്ല' എന്നാണ് അവന്റെ മറുപടി. എന്നാൽ, അതിനുള്ള കാരണമാണ് ആളുകളെ ചിരിപ്പിക്കുന്നത്.

കുട്ടിയുടെ ലഞ്ച് ബോക്സിൽ അമ്മ 'ഐ ലവ് യൂ ബേബി' എന്ന് എഴുതിയ നോട്ട് വച്ചിരുന്നു. അതുകണ്ടപ്പോൾ തന്റെ അടുത്തിരിക്കുകയായിരുന്ന തന്റെ ​ഗേൾഫ്രണ്ടിന് ദേഷ്യം വന്നു എന്നാണ് അവൻ പറയുന്നത്. അതുകേട്ടപ്പോൾ അമ്മയ്ക്കും അതിശയം തോന്നി. അവർ ഒന്നുകൂടി ആവർത്തിച്ച് ചോദിക്കുന്നു. അപ്പോഴും കുട്ടി ​ഗേൾഫ്രണ്ട് പിണങ്ങി എന്ന് ഉറപ്പിച്ച് പറയുകയാണ്. എന്തായാലും വീഡിയോ വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. നിരവധിപ്പേർ വീഡ‍ിയോയ്ക്ക് രസകരമായ കമന്റുകളും നൽകി.

'കള്ളമല്ല, ഇതുപോലൊരു സാഹചര്യം എനിക്കും ഉണ്ടായിട്ടുണ്ട്. എൻ്റെ മകന് 7 വയസ്സാണ്, ഞാൻ അവന് ഉച്ചഭക്ഷണം അയച്ചതിൽ ഹൃദയചിഹ്നമുള്ള ഒരു സ്റ്റിക്കർ ഒട്ടിച്ചതിന് അവന്റെ കുഞ്ഞുകാമുകി വളരെ അസ്വസ്ഥയായി. ദിവസങ്ങളോളം അവന് എന്നോട് ദേഷ്യമായിരുന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയത്.

#mothers #love #you #note #lunch #box #boy #said #girlfriend #mad #him #video

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

https://moviemax.in/-