#viral | മൊത്തം ട്വിസ്റ്റ്, 26 കൊല്ലം മുമ്പ് കാണാതായ യുവാവ് തൊട്ടപ്പുറത്തെ വീട്ടിൽ ജീവനോടെ..! സംഭവമിങ്ങനെ..

#viral | മൊത്തം ട്വിസ്റ്റ്, 26 കൊല്ലം മുമ്പ് കാണാതായ യുവാവ് തൊട്ടപ്പുറത്തെ വീട്ടിൽ ജീവനോടെ..! സംഭവമിങ്ങനെ..
May 16, 2024 12:11 PM | By Athira V

ആളുകളെ കാണാതാവുകയും വർഷങ്ങൾക്ക് ശേഷം കണ്ടെത്തുകയും ചെയ്യുന്ന സംഭവങ്ങൾ ലോകത്ത് പുതിയതല്ല. അതുപോലെ കാണാതായ ചിലരെ മരിച്ചതായി കണ്ടെത്താറുണ്ട്. കാണാതായവർക്ക് വേണ്ടി വർഷങ്ങൾ കാത്തിരിക്കുകയും ഒടുവിൽ അവർ തിരികെ വരാതാകുമ്പോൾ ആ പ്രതീക്ഷയറ്റു പോകുന്നവരും ഉണ്ട്. എന്നാൽ, അൾജീരിയയിൽ സംഭവിച്ച ഒരു വിചിത്രമായ സംഭവമാണ് ഇപ്പോൾ വാർത്തയാവുന്നത്.

രണ്ട് പതിറ്റാണ്ട് മുമ്പ് കാണാതായ യുവാവിനെയാണ് ഇപ്പോൾ വെറും 200 മീറ്റർ അപ്പുറത്തെ അയൽക്കാരന്റെ വീട്ടിൽ ജീവനോടെ കണ്ടെത്തിയിരിക്കുന്നത്. 1998 -ൽ അൾജീരിയൻ ആഭ്യന്തരയുദ്ധ കാലത്താണ് ഒമർ ബി എന്ന 19 വയസ്സുകാരനെ കാണാതാകുന്നത്.

അവനെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചതാവട്ടെ അയൽക്കാരനും. യു​ദ്ധം നടക്കുന്ന സമയമായതിനാൽ തന്നെ ഒമറിനെ ആരോ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് വീട്ടുകാർ വിശ്വസിച്ചിരുന്നത്.

സംഭവം നടന്ന് 26 വർഷമായതിനാൽ തന്നെ വീട്ടുകാർ ഏറെക്കുറെ ഒമറിനെ കുറിച്ച് മറന്ന് തുടങ്ങിയിരുന്നു. അപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് അയാളെ കണ്ടെത്തിയിരിക്കുന്നത്.

26 വർഷം മുമ്പ് കാണാതായ ഒമറിനെ കണ്ടെത്തിയതായി അൾജീരിയൻ നീതിന്യായ മന്ത്രാലയം ചൊവ്വാഴ്ച അറിയിക്കുകയായിരുന്നു. വെറും മിനിറ്റുകൾ മാത്രം നടന്നാൽ എത്തുന്ന വീട്ടിലായിരുന്നു ഇക്കാലമത്രയും ഒമറിനെ തടവിൽ പാർപ്പിച്ചിരുന്നത് എന്ന വിവരമാണ് എല്ലാവരേയും ഞെട്ടിച്ചത്.

ഇപ്പോൾ ഒമറിന് 45 വയസ്സാണ് പ്രായം. അടുത്തുള്ള പട്ടണമായ എൽ ഗുഡിഡിലെ മുനിസിപ്പാലിറ്റി കാവൽജോലിക്കാരനായ 61 -കാരനാണ് 26 വർഷങ്ങൾക്ക് മുമ്പ് ഒമറിനെ തട്ടിക്കൊണ്ടുപോയത്.

പിന്നീട്, തന്റെ വീട്ടിൽ ഇയാളെ തടവിൽ പാർപ്പിക്കുകയായിരുന്നത്രെ. ഇയാളും സഹോദരനും തമ്മിലുള്ള സ്വത്ത് തർക്കത്തിനിടെ സഹോദരനാണ് ഈ വിവരം പുറത്തറിയിച്ചത്. സോഷ്യൽമീഡിയയിലാണ് ഇയാൾ ഈ വിവരം പറഞ്ഞത്. പിന്നാലെ, പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാൽ, എന്തിനാണ് ഇയാൾ ഒമറിനെ തട്ടിക്കൊണ്ടുപോയത് എന്നോ എന്തുകൊണ്ട് ഇത്രയും വർഷമായിട്ടും ഒമറിന് രക്ഷപ്പെടാൻ സാധിച്ചില്ല എന്നോ വ്യക്തമല്ല. ഒമർ പറയുന്നത് തന്നെ തട്ടിക്കൊണ്ടുപോയിരുന്നയാൾ തനിക്കുമേലെ മന്ത്രവാദം പ്രയോ​ഗിച്ചു, അതാണ് തനിക്ക് രക്ഷപ്പെടാൻ സാധിക്കാത്തതിന് കാരണം എന്നാണ്.

#omar #b #19 #year #old #missing #26 #years #found #alive #neighbours #house #algeria

Next TV

Related Stories
എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി;  വൈറലായി രക്ഷാപ്രവർത്തന വീഡിയോ

Jul 22, 2025 03:13 PM

എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി; വൈറലായി രക്ഷാപ്രവർത്തന വീഡിയോ

ചോങ്‌ക്വിങ്ങിൽ എസ്‌കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി...

Read More >>
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall