#ksudhakaran |മമ്മൂട്ടിയെയും ഷാഫി പറമ്പിലിനേയും ജനം ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സി.പി.എമ്മും ബി.ജെ.പിയും മനസിലാക്കണം - കെ.സുധാകരൻ

#ksudhakaran |മമ്മൂട്ടിയെയും ഷാഫി പറമ്പിലിനേയും ജനം ഹൃദയത്തിലേറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സി.പി.എമ്മും ബി.ജെ.പിയും മനസിലാക്കണം - കെ.സുധാകരൻ
May 15, 2024 05:14 PM | By Susmitha Surendran

ഷാഫി പറമ്പിലും മമ്മൂട്ടിയും മതത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നത് ലോകത്തിനു മുന്നിൽ കേരളത്തെ നാണം കെടുത്തുന്നതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.

വടകരയിൽ മത്സരിച്ചതിന്റെ പേരിൽ ഷാഫിക്കെതിരെ സി.പി.എം നടത്തുന്ന വർഗീയ പ്രചാരണങ്ങളും സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേരിൽ മമ്മൂട്ടിക്കെതിരെ സംഘപരിവാർ നടത്തുന്ന വർഗീയ പ്രചാരണങ്ങളും ഒരുപോലെ തള്ളിക്കളയേണ്ടതുണ്ട്.

സി.പി.എം മുസ് ലീം വിരുദ്ധത പടർത്തിക്കൊണ്ടിരിക്കുന്ന അതേ കേരളത്തിലേക്ക് തന്നെയാണ് സംഘപരിവാർ ശക്തികൾ മമ്മൂട്ടിക്കെതിരെയുള്ള അനാവശ്യ പ്രചാരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും കെ. സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഷാഫി പറമ്പിലും മമ്മൂട്ടിയും മതത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നത് ലോകത്തിനു മുന്നിൽ കേരളത്തെ നാണം കെടുത്തുകയാണ്. വടകരയിൽ മത്സരിച്ചതിന്റെ പേരിൽ ഷാഫിക്കെതിരെ സി പി എം നടത്തുന്ന വർഗ്ഗീയ പ്രചാരണങ്ങളും സിനിമയിലെ ഒരു കഥാപാത്രത്തിന്റെ പേരിൽ മമ്മൂട്ടിക്കെതിരെ സംഘപരിവാർ നടത്തുന്ന വർഗ്ഗീയ പ്രചാരണങ്ങളും ഒരുപോലെ തള്ളിക്കളയേണ്ടതുണ്ട്.

മുസ്ലിം സമുദായത്തിൽപെട്ട ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കാൻ പാടില്ല എന്ന രീതിയിൽ തന്നെയാണ് സിപിഎം പരോക്ഷമായി വർഗ്ഗീയ പ്രചാരണം അഴിച്ചുവിട്ടത്.

സൗഹാർദപരമായ അന്തരീക്ഷത്തെ തകർക്കുന്ന രീതിയിൽ സിപിഎം നടത്തിയ വർഗ്ഗീയത സമൂഹത്തെ ഭയപ്പെടുത്തുന്നുണ്ട്. അത്തരത്തിൽ സിപിഎം മുസ്ലിം വിരുദ്ധത പടർത്തിക്കൊണ്ടിരിക്കുന്ന അതേ കേരളത്തിലേക്ക് തന്നെയാണ് സംഘപരിവാർ ശക്തികൾ മമ്മൂട്ടിക്കെതിരെയുള്ള അനാവശ്യ പ്രചാരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

മമ്മൂട്ടിയെയും ഷാഫിയെയും ജനം ഹൃദയത്തിൽ ഏറ്റുന്നത് മതത്തിന്റെ പേരിൽ അല്ലെന്ന് സിപിഎമ്മും ബിജെപിയും മനസ്സിലാക്കിയാൽ കൊള്ളാം.

ഒരു കാര്യം വ്യക്തമാക്കാം, സംഘപരിവാറും സിപിഎമ്മും എത്രയൊക്കെ വർഗീയ വിഷം വമിപ്പിച്ചാലും വടകരയിൽ കെ കെ ശൈലജയും സിപിഎമ്മും നടത്തിയ സകല വ്യാജപ്രചാരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ഷാഫി പറമ്പിൽ വിജയിച്ചിരിക്കും.

അതുപോലെതന്നെ മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി ഇനിയും ഒരുപാട് കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ നിറഞ്ഞാടും. ആ കഥാപാത്രങ്ങളെ സിനിമ പ്രേമികൾ നെഞ്ചിലേറ്റുകയും ചെയ്യും.

#CPM #BJP #understand #Mammootty #ShafiParambil #not #loved #people #because #religion #KSudhakaran

Next TV

Related Stories
ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

Nov 15, 2025 12:05 PM

ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

മായാവി റീ-റിലീസ് , മമ്മൂട്ടി സൂപ്പർഹിറ്റ് ആക്ഷൻ-കോമഡി...

Read More >>
'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

Nov 14, 2025 04:51 PM

'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

ഹാൽ,ഹൈക്കോടതി, സെന്‍സര്‍ ബോര്‍ഡ്, ഷെയ്ൻ നിഗം...

Read More >>
വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ!  ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

Nov 14, 2025 02:06 PM

വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ! ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

L365 മൂവി, മോഹൻലാൽ, ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ്, പോലീസ് വേഷം...

Read More >>
Top Stories










News Roundup






https://moviemax.in/-