#viral |30 വര്‍ഷം മുമ്പ് മരിച്ച മകള്‍ക്ക് 'പ്രേത വരനെ' തേടി പത്രത്തില്‍ 'വിവാഹ പരസ്യം'

#viral |30 വര്‍ഷം മുമ്പ് മരിച്ച മകള്‍ക്ക് 'പ്രേത വരനെ' തേടി പത്രത്തില്‍ 'വിവാഹ പരസ്യം'
May 13, 2024 01:42 PM | By Susmitha Surendran

അസാധാരണമായ പല കാര്യങ്ങളും നമ്മുക്ക് ചുറ്റും നടക്കുന്നു. മഴ പെയ്യാനായി തവളകളെ കൊണ്ട് വിവാഹം കഴിപ്പിക്കുക. ദോഷം മാറാനായി മനുഷ്യരെ മൃഗങ്ങളെക്കൊണ്ട് വിവാഹം കഴിപ്പിക്കുക ഇത്തരത്തിലുള്ള വിചിത്രമായ പല കാര്യങ്ങളും ഇന്ത്യയിന്‍ ഗ്രാമങ്ങളില്‍ നിന്ന് പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടട്ടുണ്ട്.

എന്നാല്‍, കഴിഞ്ഞ ദിവസം അസാധാരണമായ ഒരു പരസ്യം കര്‍ണ്ണാടകയിലെ പത്രങ്ങളില്‍ വന്നു. പരസ്യം കണ്ടവര്‍ കണ്ടവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

30 വര്‍ഷം മുമ്പ് മരിച്ച് പോയ മകള്‍ക്ക് വേണ്ടി മരിച്ച് പോയ യുവാക്കളില്‍ നിന്നും വിവാഹാലോചന ക്ഷണിച്ച് കൊണ്ടുള്ളതായിരുന്നു പരസ്യം.

ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നിന്നുള്ള ഒരു കുടുംബമാണ് തങ്ങളുടെ മുപ്പത് വർഷം മുമ്പ് മരിച്ച മകൾക്ക് 'കുലേ മദിമേ' (Kule Madime) അഥവാ 'പ്രേത മധുവെ' (Pretha Maduve) എന്നറിയപ്പെടുന്ന പരമ്പരാഗത ചടങ്ങ് നടത്താൻ അനുയോജ്യനായ വരനെ തേടി പ്രാദേശിക പത്രത്തിൽ അസാധാരണമായ പരസ്യം നൽകിയത്.

കുലേ മദിമേ, ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും തീരദേശ ജില്ലകളായ തുളുനാട്ടിൽ പ്രചാരത്തിലുള്ള ഒരു ആചാരമാണ്. ജീവിച്ചിരിക്കുന്നവരുടെ ദോഷം തീര്‍ക്കാന്‍ മരിച്ചവരുടെ ആത്മാക്കൾ തമ്മില്‍ നടത്തുന്ന വിവാഹമാണിത്.

ഒരാഴ്ച മുമ്പാണ് പത്രത്തില്‍ പരസ്യം പ്രസിദ്ധീകരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'കുലേ മദിമേ' ചടങ്ങിന് വേണ്ടി മുപ്പത് വർഷം മുമ്പ് മരിച്ച ബംഗേര ഗോത്രത്തിലും കുലാൽ ജാതിയിലും പെട്ട ഒരു ആൺകുട്ടിയെ തേടിയാണ് പത്രപരസ്യം.

"കുലാൽ ജാതിയിൽ നിന്നും ബംഗേരയിൽ നിന്നുമുള്ള (ഗോത്രം) ഒരു പെൺകുട്ടിക്ക് വേണ്ടി ആൺകുട്ടിയെ അന്വേഷിക്കുന്നു. 30 വർഷം മുമ്പാണ് കുട്ടി മരിച്ചത്.

30 വർഷം മുമ്പ് മരിച്ച അതേ ജാതിയിൽപ്പെട്ട മറ്റൊരു ബാരിയിൽ പെട്ട ഒരു ആൺകുട്ടിയുണ്ടെങ്കിൽ, കുടുംബം 'പ്രേത മധുവെ' നടത്താന്‍ തയ്യാറാണെങ്കിൽ താഴെയുള്ള വിലാസത്തില്‍ ബന്ധപ്പെടുക, ” പരസ്യം പെട്ടെന്ന് തന്നെ വൈറലായി.

ഇതിനകം 50 ഓളം പേര്‍ ചടങ്ങ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് കുടുംബത്തെ ബന്ധപ്പെട്ടെന്നും പെണ്‍കുട്ടിയുടെ കുടുംബക്കാര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി മരിച്ച മകളുടെ ജാതകത്തിന് ചേര്‍ന്ന ആളെ തേടി നടക്കുകയാണെന്നും അവര്‍ പറഞ്ഞു.

#Marriage #add #newspaper #seeking #ghost #groom #daughter #who #died #30years #ago

Next TV

Related Stories
എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി;  വൈറലായി രക്ഷാപ്രവർത്തന വീഡിയോ

Jul 22, 2025 03:13 PM

എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി; വൈറലായി രക്ഷാപ്രവർത്തന വീഡിയോ

ചോങ്‌ക്വിങ്ങിൽ എസ്‌കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി...

Read More >>
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall