#Friendshipmarriage | വിവാഹമാണ്, പക്ഷേ പ്രണയമോ ലൈംഗിക ബന്ധമോ ഇല്ല; പുതിയ ട്രെൻഡായി ഫ്രന്‍റ്ഷിപ്പ് മാര്യേജ്

#Friendshipmarriage | വിവാഹമാണ്, പക്ഷേ പ്രണയമോ ലൈംഗിക ബന്ധമോ ഇല്ല; പുതിയ ട്രെൻഡായി ഫ്രന്‍റ്ഷിപ്പ് മാര്യേജ്
May 10, 2024 05:33 PM | By VIPIN P V

'ഫ്രന്‍റ്ഷിപ്പ് മാര്യേജ്' എന്ന പുതിയ റിലേഷൻഷിപ്പ് ട്രെൻഡിനോട് പ്രിയമേറുന്നു. ഈ വൈവാഹിക ബന്ധത്തിൽ, സ്ത്രീയും പുരുഷനും തമ്മിൽ പ്രണയമോ ലൈംഗിക ബന്ധമോ ഇല്ല.

സൗഹൃദമാണ് ബന്ധങ്ങളുടെ അടിസ്ഥാനം. ജപ്പാനിലെ യുവതീ യുവാക്കൾക്കിടയിലാണ് പരമ്പരാഗത വൈവാഹിക സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്ന പുതിയ രീതി തരംഗമാകുന്നത്.

അവരവരുടെ മൂല്യങ്ങളും താൽപ്പര്യങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ് ഇത്തരം ബന്ധങ്ങള്‍‌. പരമ്പരാഗത വിവാഹത്തിൽ താത്പര്യമില്ലാത്തവരും ലൈംഗിക ബന്ധത്തിൽ താത്പര്യമില്ലാത്തവരുമെല്ലാം ഈ വഴി തെരഞ്ഞെടുക്കുന്നു എന്നാണ് റിപ്പോർട്ട്.

അതിൽ സ്വവർഗാനുരാഗികളെന്നോ അല്ലാത്തവരെന്നോ ഉള്ള വ്യത്യാസമില്ല. കൊളറസ് എന്ന ഏജൻസിയാണ് ഈ പുതിയ ട്രെൻഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചത്.

2015 മാർച്ചിന് ശേഷം ജപ്പാനിൽ ഏകദേശം 500 പേർ ഇത്തരത്തിൽ വിവാഹിതരായെന്നാണ് കൊളറസിന്‍റെ റിപ്പോർട്ട്. ജപ്പാനിലെ 12 കോടി ജനസംഖ്യയുടെ ഏകദേശം ഒരു ശതമാനത്തിന് സൗഹൃദ കല്യാണത്തോട് താത്പര്യമുണ്ട് എന്നാണ് റിപ്പോർട്ട്.

പങ്കാളികൾ നിയമപരമായി വിവാഹിതരാവുമെങ്കിലും പ്രണയമോ ലൈംഗിക ബന്ധമോ ഇവർക്കിടയിൽ ഉണ്ടാവില്ല എന്നതാണ് ഫ്രന്‍റ്ഷിപ്പ് വിവാഹത്തിന്‍റെ പ്രത്യേകത. ചിലർ കൃത്രിമ ബീജസങ്കലനത്തിലൂടെ കുട്ടികള്‍ക്ക് ജന്മം നൽകുന്നു.

ഇവരിൽ ചിലർ പരസ്പരം സമ്മതത്തോടെ മറ്റ് ആളുകളുമായി പ്രണയത്തിലാവുകയും ചെയ്യാറുണ്ട്. ഫ്രന്‍റ്ഷിപ്പ് മാര്യേജ് എന്നാൽ സമാന താൽപ്പര്യങ്ങളുള്ള ഒരു റൂം മേറ്റിനെ കണ്ടെത്തുന്നത് പോലെയാണ് എന്നാണ് ഇത്തരമൊരു ബന്ധത്തിലേർപ്പെട്ട ഒരു യുവതിയുടെ അഭിപ്രായം.

കാമുകി എന്ന നിലയിൽ അല്ലാതെ നല്ലൊരു സുഹൃത്തായി ഒരാള്‍ക്കൊപ്പം ജീവിക്കാനും ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനും സന്തോഷിക്കാനും കഴിയുമെന്ന് യുവതി പറയുന്നു.

വീട്ടുചെലവുകൾ എങ്ങനെ വിഭജിക്കണം, ഒരുമിച്ച് താമസിക്കണോ, ഒരുമിച്ച് ഭക്ഷണം പാകം ചെയ്യണോ എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ച് ദിവസങ്ങളോളം വിശദമായി സംസാരിച്ച് തീരുമാനിച്ച ശേഷമാണ് പലരും ഇത്തരം ബന്ധങ്ങളിലേക്ക് കടക്കുന്നത്.

ഫ്രന്‍റ് ഷിപ്പ് വിവാഹത്തോട് താത്പര്യം കാണിക്കുന്ന വ്യക്തികളുടെ ശരാശരി പ്രായം 32 വയസ്സാണെന്നാണ് പഠനം. സാമ്പത്തികനില ഭദ്രമായിട്ടുള്ളവരാണ് ഈ ബന്ധങ്ങളിലേക്ക് കടക്കുന്നവരിൽ ഭൂരിപക്ഷവുമെന്ന് റിപ്പോർട്ട് പറയുന്നു.

ഫ്രന്‍റ്ഷിപ്പ് മാര്യേജും മറ്റ് വിവാഹങ്ങളെ പോലെ ചിലപ്പോൾ വിവാഹ മോചനത്തിൽ അവസാനിക്കാറുണ്ടെന്നും കൊളറസിന്‍റെ റിപ്പോർട്ട് പറയുന്നു.

#marriage, #but #no #love #intercourse; #Friendshipmarriage #new #trend

Next TV

Related Stories
എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി;  വൈറലായി രക്ഷാപ്രവർത്തന വീഡിയോ

Jul 22, 2025 03:13 PM

എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി; വൈറലായി രക്ഷാപ്രവർത്തന വീഡിയോ

ചോങ്‌ക്വിങ്ങിൽ എസ്‌കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി...

Read More >>
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall