#viral | വിവാഹദിവസം യുവതി പ്രസവിച്ചു, ജന്മം നൽകിയത് ആൺകുഞ്ഞിന്, ആഘോഷം പിന്നെയെന്ന് ഭാര്യയും ഭര്‍ത്താവും

#viral | വിവാഹദിവസം യുവതി പ്രസവിച്ചു, ജന്മം നൽകിയത് ആൺകുഞ്ഞിന്, ആഘോഷം പിന്നെയെന്ന് ഭാര്യയും ഭര്‍ത്താവും
May 9, 2024 03:07 PM | By Athira V

വിവാഹദിനം എന്നത് എല്ലാവർക്കും ഏറെ പ്രതീക്ഷയും സ്വപ്നങ്ങളും ഒക്കെ ഉള്ള ദിനമാണ്. അന്നത്തെ ദിവസം എങ്ങനെയായിരിക്കണം കളറാക്കേണ്ടത് എന്ന് സംബന്ധിച്ച് ഓരോരുത്തർക്കും അവരുടേതായ സങ്കല്പങ്ങളുമുണ്ടാകും. എന്നാൽ, ഫ്ലോറിഡയിൽ നിന്നുള്ള ഒരു യുവതി തന്റെ വിവാഹദിനത്തിൽ തന്നെ പ്രസവിച്ചു.

ഫ്ലോറിഡയിൽ നിന്നുള്ള ബ്രിയാന ലൂക്ക-സെറെസോ എട്ട് മാസം ഗർഭിണിയായിരുന്നു. ആ സമയത്താണ് അവളുടെ വിവാഹം നിശ്ചയിക്കുന്നത്. വിവാഹത്തിന് ഒരു ദിവസം മുമ്പ് അവൾക്ക് പക്ഷേ വയ്യാതാവുകയും ആശുപത്രിയിൽ പോകേണ്ടി വരികയും ചെയ്തു. ആശുപത്രിയിൽ വച്ച് അവൾക്ക് റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (ആർഎസ്‍വി) ഉണ്ടെന്ന് കണ്ടെത്തി.

കൂടുതൽ എന്തെങ്കിലും സങ്കീർണതകളുണ്ടാകുന്നതിന് മുമ്പ് പ്രസവം നടത്തുക എന്നതായിരുന്നു ഡോക്ടർമാരുടെ തീരുമാനം. എന്നാൽ, അടുത്ത ദിവസം സിറ്റി ഹാളിൽ വച്ചായിരുന്നു അവളുടെയും ലൂയിസ് സെറെസോയുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. ബ്രിയാനയും ലൂയിസും ലേബർ റൂമിന്റെ മുന്നിലെത്തിയപ്പോൾ നഴ്സ് അവരോട് സാധാരണ എല്ലാവരോടും ചോദിക്കുന്ന ചോദ്യങ്ങൾ ചോദിച്ചു.

അതിൽ വിവാഹിതരാണോ എന്ന ചോദ്യവും ഉണ്ടായിരുന്നു. അപ്പോഴാണ് അടുത്ത ദിവസം തങ്ങളുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ് എന്ന് ഇരുവരും പറയുന്നത്. ഇതറിഞ്ഞ ആശുപത്രിയിലെ ജീവനക്കാരും അധികൃതരും അവരുടെ വിവാഹം മുടങ്ങരുത് എന്ന് തീരുമാനിക്കുകയായിരുന്നു.

അങ്ങനെ നഴ്സുമാരൊക്കെ ചേർന്ന് അവരുടെ വിവാഹം നടത്താൻ തീരുമാനിച്ചു. ഒരു നഴ്സ് ഒരു പുരോഹിതനെയും തയ്യാറാക്കി. അങ്ങനെ നിശ്ചയിച്ച ദിവസം തന്നെ ആശുപത്രിയിൽ ഇരുവരുടേയും വിവാഹം നടന്നു. വിവാഹത്തിന്റെ ചടങ്ങുകളൊക്കെ കഴിഞ്ഞ്, വിവാഹത്തിന്റെ കേക്കും കഴിച്ച് ഏതാനും മണിക്കൂറുകൾ കഴിഞ്ഞതേയുള്ളൂ.

അപ്പോഴേക്കും ബ്രിയാന ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ലാൻഡൺ ഇർവിൻ എന്നാണ് ദമ്പതികൾ കുഞ്ഞിന് പേര് നൽകിയത്. ആശുപത്രിയിലെ ജീവനക്കാരും മറ്റും തങ്ങളെ അവരുടെ കുടുംബം പോലെ തന്നെയാണ് കണ്ടത് എന്ന് ബ്രിയാന പറയുന്നു. ആശുപത്രിയിൽ വച്ച് വിവാഹിതരായെങ്കിലും ഭാവിയിൽ ഒരു വിവാഹ റിസപ്ഷൻ ചടങ്ങ് വലുതായി നടത്തണം എന്നാണ് ബ്രിയാനയുടെയും ഭർത്താവ് ലൂയിസും തീരുമാനിച്ചിരിക്കുന്നത്.

#woman #given #birth #baby #boy #on #her #wedding #day

Next TV

Related Stories
എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി;  വൈറലായി രക്ഷാപ്രവർത്തന വീഡിയോ

Jul 22, 2025 03:13 PM

എസ്കലേറ്ററിനും ചുമരിനും ഇടയിൽ കുട്ടിയുടെ തല കുടുങ്ങി; വൈറലായി രക്ഷാപ്രവർത്തന വീഡിയോ

ചോങ്‌ക്വിങ്ങിൽ എസ്‌കലേറ്ററിനും ഭിത്തിക്കും ഇടയിൽ തല കുടുങ്ങിയ കുട്ടിയെ അത്ഭുതകരമായി...

Read More >>
ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ,  കൈയടിച്ച് സോഷ്യൽ മീഡിയ

Jul 19, 2025 12:04 PM

ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾ മാറ്റിപിടിച്ച് മോഹൻലാൽ, കൈയടിച്ച് സോഷ്യൽ മീഡിയ

മലയാളത്തിന്റെ മോഹൻലാൽ അഭിനയിച്ച് പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗം...

Read More >>
മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന്  പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

Jul 18, 2025 04:06 PM

മാർക്കില്ലെങ്കിൽ വീടില്ല; ഫോണിൽ കളിച്ചിരുന്ന് പരീക്ഷയിൽ മാർക്ക് കുറഞ്ഞ മകനെ വീട്ടിൽ നിന്ന് പുറത്താക്കി

ചൈനയിൽ ഹൈസ്കൂൾ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷാ ഫലത്തിൽ മാർക്ക് കുറഞ്ഞുവെന്ന് ആരോപിച്ച് മാതാപിതാക്കൾ വീട്ടിൽ നിന്നും...

Read More >>
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall