#viral | ഭര്‍ത്താവ് ജോയന്‍റ് അക്കൌണ്ടില്‍ നിന്നും വിവാഹ മോതിരം വാങ്ങിയെന്ന് ഭാര്യയുടെ കുറിപ്പ്, പിന്നെ സംഭവിച്ചത്!

#viral | ഭര്‍ത്താവ് ജോയന്‍റ് അക്കൌണ്ടില്‍ നിന്നും വിവാഹ മോതിരം വാങ്ങിയെന്ന് ഭാര്യയുടെ കുറിപ്പ്, പിന്നെ സംഭവിച്ചത്!
May 9, 2024 12:55 PM | By Athira V

വൈകാരികവും വ്യക്തിപരവുമായ കാര്യങ്ങള്‍ ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് സാധാരണമാണ്. അത്തരമൊരു വ്യക്തിപരമായ കാര്യം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തില്‍ കുറിക്കപ്പെട്ടപ്പോള്‍ അത്, പെട്ടെന്ന് തന്നെ വൈറലായി. ഭര്‍ത്താവ് തനിക്ക് വിവാഹമോതിരം വാങ്ങാനായി ജോയന്‍റ് അക്കൌണ്ടില്‍ നിന്നും പണം പിന്‍വലിച്ചുവെന്നതായിരുന്നു ഭാര്യയുടെ വിശദമായ കുറിപ്പ്.

പിന്നാലെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. 8000 ഡോളര്‍ (ഏകദേശം 6 ലക്ഷം രൂപ) വിലയുള്ള രണ്ട് ക്യാരറ്റ് വിവാഹ മോതിരമാണ് ഭര്‍ത്താവ് സമ്മാനിച്ചതെന്നും 28 കാരിയായ ഭാര്യ കുറിച്ചു. പരസ്പര ബന്ധം വളര്‍ത്തേണ്ടതെങ്ങനെയാണെന്നും ഭാര്യയും ഭര്‍ത്താവും ആയിരിക്കെ ഏങ്ങനെ പരസ്പര ബഹുമാനത്തോടെ വ്യക്തിയായി കാണാമെന്നും അവര്‍ റെഡ്ഡിറ്റ് സാമൂഹിക മാധ്യമത്തിലെഴുതി.

https://www.reddit.com/r/AITAH/comments/1cklyp2/aita_for_demanding_my_husband_returns_my/?utm_source=share&utm_medium=web3x&utm_name=web3xcss&utm_term=1&utm_content=share_button

വിവാഹത്തിന് പിന്നാലെ തങ്ങളുടെ ബാങ്ക് അക്കൌണ്ടുകള്‍ ജോയന്‍റ് അക്കൌണ്ടുകളാക്കി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ മോതിരത്തിന്‍റെ പണം നല്‍കാനായി 30 കാരനായ തന്‍റെ ഭര്‍ത്താവ് അക്കൌണ്ടില്‍ നിന്നും പണം പിന്‍വലിച്ചതെന്നാണ് ഭാര്യയുടെ പരാതി.

തനിക്ക് സമ്മാനിച്ച മോതിരത്തിന് ജോയന്‍റ് അക്കൌണ്ടില്‍ നിന്നുള്ള പണം എടുത്തത് ശരിയാണോ എന്നായിരുന്നു യുവതി റെഡ്ഡിറ്റിലൂടെ ചോദിച്ചത്. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും യുവതി തുറന്നെഴുതി.

മോതിരം ഒരു വിവാഹ ചെലവാണെന്നും അതിനായി ജോയന്‍റ് അക്കൌണ്ടിലെ പണം എടുക്കുന്നതില്‍ തെറ്റില്ലെന്നാണ് തന്‍റെ ഭര്‍ത്താവിന്‍റെ വാദമെന്നും ഇതിന് പിന്നാലെ ഭര്‍ത്താവിനെ തനിക്ക് തെറി വിളിക്കേണ്ടിവന്നതായും ഇതിനകം രണ്ട് തവണകളായി വിവാഹ മോതിരത്തിനായി താനും പണം നല്‍കിയെന്നും നിലവിൽ മോതിരത്തിന്‍റെ ഭാഗിക ഉടമയാണ് താനെന്നും യുവതി എഴുതി.

ഇന്നും ആധുനീക സമൂഹങ്ങളില്‍ വിവാഹനിശ്ചയ മോതിരം ഒരു സമ്മാനമാണ്. അതൊരു സാംസ്കാരി പ്രതീക്ഷ മാത്രമാണ്. മോതിരം വാങ്ങാന്‍ പണം ചോദിച്ചിരുന്നെങ്കില്‍ താന്‍ മോതിരം തന്നെ വേണ്ടെന്ന് വച്ചേനെയെന്നും യുവതി കുറിച്ചു. ഒരു ആസ്തിയിൽ നിക്ഷേപിക്കാൻ ദമ്പതിമാര്‍ തീരുമാനിക്കുമ്പോൾ അതിന് പരസ്പര സമ്മതം അത്യാവശ്യമാണെന്നും യുവതി എഴുതി.

സമ്മാനങ്ങള്‍ കൈമാറുന്നതിന് താനെതിരല്ലെന്നും എന്നാല്‍ ആ സമ്മാനത്തിന്‍റെ പണം താനും കൂടി നല്‍കണമെന്ന് ഭര്‍ത്താവ് വാശി പിടിച്ചതിലാണ് തനിക്ക് പ്രശ്നമെന്നും യുവതി എഴുതി. നിരവധി പേരാണ് യുവതിയുടെ പോസ്റ്റിന് കുറിപ്പെഴുതാനെത്തിയത്. പലരും പക്ഷേ, പറഞ്ഞത് ഇരുവരുടെയും ദമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടെന്നായിരുന്നു.

എന്തിനാണ് ഇത്തരമൊരാളെ വിവാഹം കഴിച്ചതെന്ന് പോലും ചിലര്‍ ചോദിച്ചു. മറ്റ് ചിലര്‍‌ ജോയന്‍റ് അക്കൌണ്ടില്‍ നിന്ന് പണം പിന്‍വലിച്ച് ആ പണം കൊണ്ട് വാങ്ങിയ വസ്തു ഒരാള്‍ മറ്റേയാള്‍ക്ക് സമ്മാനിച്ചാല്‍ അതെങ്ങനെ സമ്മാനമാകുമെന്നും അത് ഇരുവരുടെയും സ്വത്ത് മാത്രമാണെന്നും കുറിച്ചു.

#husband #bought #wedding #ring #joint #account #wife #post #goes #viral

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall