#guinnesspakru |രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍

#guinnesspakru |രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
Apr 19, 2024 12:46 PM | By Susmitha Surendran

മലയാളികള്‍ക്ക് സുപരിചിതനും പ്രിയങ്കരനുമാണ് അജയകുമാര്‍. പൊക്കമില്ലായ്മയാണെന്റെ പൊക്കം എന്ന് ലോകത്തിന് കാണിച്ചു തന്ന പ്രതിഭ. മിമിക്രി വേദികളിലൂടെ ടെലിവിഷനിലെത്തി.

അവിടെ നിന്നും സിനിമയിലേക്കും. കോമഡിയിലൂടെയായിരുന്നു തുടക്കം. പിന്നീട് നായകനായും വില്ലനായും കയ്യടി നേടി. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും നിര്‍മ്മാണത്തിലുമെല്ലാം അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 


ഗിന്നസിലടക്കം ഇടം നേടി മലയാളികള്‍ക്ക് അഭിമാനമായി മാറിയ താരമാണ് അദ്ദേഹം. മലയാളത്തില്‍ മാത്രമല്ല തമിഴിലടക്കം അഭിനയിച്ച് കയ്യടി നേടാനും അവാര്‍ഡുകള്‍ നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 

ഈയ്യടുത്താണ് അജയനും ഗായത്രിയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. മൂത്ത മകള്‍ ദീപ്ത കീര്‍ത്തി മലയാളികള്‍ക്ക് സുപരിചിതയാണ്. ദ്വിജ കീര്‍ത്തി എന്നാണ് ദീത്ത എന്ന് വിളിക്കുന്ന ദീപ്തയുടെ അനിയത്തിയുടെ പേര്. ഇപ്പോഴിതാ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് അജയകുമാര്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ദീത്തു കുഞ്ഞായിരുന്നപ്പോള്‍ പാവക്കുട്ടികളെയൊന്നും വേണ്ടായിരുന്നു. അവള്‍ ഡോക്ടറാകുമ്പോള്‍ രോഗിയാകുന്നതും അമ്മയാകുമ്പോള്‍ കുട്ടിയാകുന്നതും ഞാനായിരുന്നു. ജീവനുള്ള കളിപ്പാട്ടമായി അച്ഛന്‍ തന്നെ അരികിലുള്ള സ്ഥിതിയ്ക്കു വേറെ കളിപ്പാട്ടമെന്തിനാണ്.

ദീത്തു ഉണ്ടായ ശേഷം നല്ല ഗ്യാപ്പ് വന്നതു കൊണ്ട് അന്നത്തെ കളികളൊക്കെ മറന്നു പോയിരുന്നു. ഇപ്പോഴെല്ലാം പൊടി തട്ടിയെടുത്തുവെന്നാണ് അജയകുമാര്‍ പറയുന്നത്. ഇത്രയും പ്രായ വ്യത്യാസമുള്ളതു കൊണ്ട് രണ്ടാമത്തെ കുട്ടിക്കു വേണ്ടി ചികിത്സ ചെയ്‌തോ എന്നെല്ലാം ആളുകള്‍ ചോദിച്ചു.

അടുത്ത കുട്ടി വേണമെന്നോ വേണ്ടെന്നോ പ്ലാന്‍ ചെയ്തിരുന്നില്ല. ദീത്തു മാത്രം മതി എന്നായിരുന്നു താല്‍പര്യമെന്നാണ് അജയകുമാര്‍ പറയുന്നത്. പക്ഷെ ദീത്തുവിന് എപ്പോഴോ അനിയത്തി വേണം എന്നൊരു ആഗ്രഹം തുടങ്ങിയെന്നാണ് താരം പറയുന്നത്. 

ദിച്ചു വന്നതോടെ ദീത്തു അവളുടെ ചേച്ചിയമ്മയായി. വലിയൊരു സമ്മാനം കിട്ടിയ പ്രതീതിയാണ് ദീത്തുവിനെന്നും അജയകുമാര്‍ പറയുന്നു. കുഞ്ഞായിരുന്നപ്പോള്‍ അച്ഛനെയാണോ അമ്മയെയാണോ ഇഷ്ടം എന്നു ചോദിച്ചാല്‍ വളരെ ഡിപ്ലോമാറ്റിക് ആയി രണ്ടു പേരെ എന്നൊക്കെ പറഞ്ഞോണ്ടിയിരുന്നാല്‍ ഇപ്പോള്‍ ഒറ്റയടിക്ക് വാവയെ എന്നാണ് പറയുന്നതെന്നും അജയകുമാര്‍ പറയുന്നു.

അതേസമയം കുഞ്ഞ് വന്നതോടെ 15 വര്‍ഷം പുറകിലേക്ക് തങ്ങള്‍ പോയെന്നാണ് താരം പറയുന്നത്. പ്രായം കുറഞ്ഞതു പോലെ. തങ്ങള്‍ അന്നത്തേക്കാള്‍ ഫ്രീയാണെന്നും കുഞ്ഞിനെ നോക്കാന്‍ ചേച്ചിയമ്മയുണ്ടല്ലോ എന്നും താരം പറയുന്നുണ്ട്. പിന്നാലെ തന്നിലെ അച്ഛനെക്കുറിച്ചും അജയകുമാര്‍ സംസാരിക്കുന്നുണ്ട്. 

എനിക്കു കുഞ്ഞിനെ എടുക്കാനാകുമെങ്കിലും എടുത്തു കൊണ്ടു നടക്കാന്‍ കഴിയില്ല. ആരെങ്കിലും എടുത്തു കയ്യില്‍ തന്നാല്‍ വച്ചു കൊണ്ടിരിക്കാന്‍ പറ്റുമെന്നാണ് അജയകുമാര്‍ പറയുന്നത്. ദീത്തുവിനെ എടുക്കല്‍ എളുപ്പമായിരുന്നു. ഇളയവള്‍ അടങ്ങിയിരിക്കാത്ത പ്രകൃതമായതിനാല്‍ എടുക്കാന്‍ പ്രയാസമാണ്.

പ്രകൃതം കണ്ടിട്ട് അവള്‍ താമസിയാതെ എന്നെയെടുത്തു തലകുത്തി നിര്‍ത്തും എന്നാണ് തോന്നുന്നതെന്നും താരം പറയുന്നു. അതേസമയം ദീത്തുവിന്റേയും ദിച്ചുവിന്റേയും പവര്‍ഫുള്‍ അച്ഛന്‍ തന്നെയാണ്. ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കുകയും അഭിപ്രായങ്ങള്‍ ശക്തമായി പറയുകയും ചെയ്യുന്ന അച്ഛനാണ് താനെന്നും താരം വ്യക്തമാക്കുന്നു. 

#Asked #treatment #done #second #child #can't #take #baby #walk #Ajayakumar

Next TV

Related Stories
Top Stories










News Roundup






GCC News






News from Regional Network





https://moviemax.in/-