തിയേറ്ററുകളിലും പ്രേക്ഷകരിലും ഏറെ ആവേശം നിറച്ച് കൊണ്ടിരിക്കുകയാണ് ഫഹദ് ഫാസിൽ നായകനായ ആവേശം.
റിലീസ് ദിവസം മുതൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ഒരാഴ്ച കൊണ്ട് ആവേശം നേടിയ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുകയാണ്.
ആഗോളതലത്തില്‍ 60 കോടി ആണ് ചിത്രം നേടിയിരിക്കുന്നത് . ഓപ്പണിംഗില്‍ മികച്ച കളക്ഷൻ നേടുന്ന ചിത്രത്തിന്റെ പട്ടികയിൽ മൂന്നാമതാണ് ആവേശം.മലൈക്കോട്ടൈ വാലിബൻ, ആടുജീവിതം എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.
ഓസ്‍ലര്‍ നാലാമതും മഞ്ഞുമ്മല്‍ ബോയ്‍സ് അഞ്ചാമതും ഭ്രമയുഗം ആറാം സ്ഥാനത്തുമാണ്. ജീത്തു മാധവന്റെ സംവിധാനത്തിൽ ഇറങ്ങിയ ആവേശത്തിൽ ഫഹദ് ഫാസിലിന്റെ തകർപ്പൻ പ്രകടനമാണ് കാണാൻ കഴിയുന്നത്.
ഏറെ നാളുകൾക്ക് ശേഷം ഫഹദിന്റെ ഈ തകർക്കാൻ പ്രകടനം കണ്ട് കാണികൾ ഒന്നാകെ ആവേശത്തിലാണ്.
ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്.
അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നസ്രിയ നസീം എന്നിവരാണ് നിര്‍മാണം.
'#Etamone' #excitement' #do #not #diminish #One #week #collection