#janmonidas | ഉറക്കത്തില്‍ ഞാൻ അത് ചെയ്യും, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! തുറന്ന് പറഞ്ഞ് ജാന്‍മണി

#janmonidas | ഉറക്കത്തില്‍ ഞാൻ അത് ചെയ്യും, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! തുറന്ന് പറഞ്ഞ് ജാന്‍മണി
Apr 16, 2024 01:45 PM | By Athira V

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കേരളത്തില്‍ അറിയപ്പെടുന്ന താരമാണ് ജാന്‍മണി ദാസ്. ട്രാന്‍സ്‌ജെന്‍ഡര്‍ കൂടിയായ ജാന്‍മണി ഇപ്പോള്‍ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയാണ്. ഷോയിലേക്ക് വന്നതിന് ശേഷമാണ് താരത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്.

തന്റെ സ്വദേശം എവിടെയാണെന്നും താന്‍ കേരളത്തിലേക്ക് വന്നതെങ്ങനെയാണെന്നും ജാന്‍മണി വെളിപ്പെടുത്തി. എന്നാല്‍ സഹ മത്സരാര്‍ത്ഥികളെ ശപിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് താരത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. കഴിഞ്ഞ ദിവസങ്ങളില്‍ അവതാരകനായ മോഹന്‍ലാലില്‍ നിന്നും താക്കീതും ജാന്‍മണിയ്ക്ക് ലഭിച്ചിരുന്നു. 

ഇപ്പോഴിതാ തന്റെ ജീവിതത്തെ പറ്റിയും കല്യാണത്തെ കുറിച്ചുമൊക്കെ ജാന്‍മണി തന്നെ പറഞ്ഞിട്ടുള്ള ചില കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. മുന്‍പൊരിക്കല്‍ മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയൊരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. 

എന്റെ കുടുംബവും കൂട്ടുകാരുമൊക്കെ സന്തോഷത്തിലാണെങ്കില്‍ ഞാനും സന്തോഷിക്കും. ഒറ്റയ്ക്ക് സന്തോഷിക്കാതെ അത് ഷെയര്‍ ചെയ്യാനും ആള് വേണമെന്നാണ് ജാൻമണി പറയുന്നത്. അങ്ങനെ ഒരാളെ ഇതുവരെ കിട്ടിയിട്ടില്ല. ഇതിനെ പറ്റി ഞാന്‍ മഞ്ജു ചേച്ചിയോടും പറഞ്ഞിട്ടുണ്ട്. എനിക്കൊരു വിദേശിയെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. 

വലിയൊരു വീടും മുറ്റത്ത് മൂന്നുനാല് കാറുകളുമൊക്കെ വേണം. രാവിലെ ഉറക്കമെഴുന്നേറ്റ് ഗൗണൊക്കെ വിരിച്ച് പിടിച്ച് ഇറങ്ങി വരും. എന്നിട്ട് ഒരു കാറില്‍ കയറി ഷോപ്പിങ്ങിന് പോകും. ഒത്തിരി സാധനങ്ങള്‍ വാങ്ങിയിട്ട് അതിന്റെ ബില്‍ എന്റെ ഭര്‍ത്താവിന് കൊടുക്കാനായി പറയും. എന്റെ പൈസ എന്റേതാണ്. അതുപോലെ നിങ്ങളുടെ പൈസയും എന്റേതാണെന്ന് ഭര്‍ത്താവിനോട് പറയും. അതൊക്കെയാണ് എന്റെ മോഹങ്ങളെന്നും പറയുന്നു.

മാത്രമല്ല എനിക്കൊരു റിലേഷന്‍ ഉണ്ടായിരുന്നു. ആസാമിലുള്ള നടനാണ് പുള്ളി. കുറേ വര്‍ഷങ്ങള്‍ റിലേഷനായിരുന്നെങ്കിലും പിരിഞ്ഞു. കഴിഞ്ഞ വര്‍ഷം അദ്ദേഹം വേറൊരു വിവാഹം കഴിച്ചു. എന്നാലും തങ്ങള്‍ സുഹൃത്തുക്കളാണെന്നാണ് ജാന്‍മണി പറയുന്നത്.

കല്യാണം എന്ന് പറയുന്നത് ഒരു ബഹുമാനം കൊടുക്കേണ്ട കാര്യമാണ്. എന്നാല്‍ ഇപ്പോഴത്തെ വിവാഹങ്ങളില്‍ ഒത്തിരി പ്രശ്‌നങ്ങളാണ് സംഭവിക്കുന്നത്. വിവാഹമെന്ന് പറഞ്ഞാല്‍ ചെറിയൊരു കാര്യമല്ല. ഞങ്ങള്‍ വിവാഹം കഴിച്ചുവെന്ന് മീഡിയയില്‍ പറയാം. എന്നാല്‍ അത് മുന്നോട്ട് കൊണ്ട് പോകാനുള്ള ഗട്ട്‌സ് വേണം. സൂര്യയോടും ഇഷാനോടും എനിക്കതില്‍ ബഹുമാനമുണ്ട്. അവര്‍ കറക്ട് രീതിയിലാണ് ബന്ധം കൊണ്ട് പോയത്. അതുപോലെ ആയിരിക്കണമെന്നൊരു ആഗ്രഹമുണ്ട്. 

എനിക്ക് ഭയങ്കര പേടിയുണ്ട്. മാത്രമല്ല പ്രധാന പ്രശ്‌നം എല്ലാം ഷെയര്‍ ചെയ്യാന്‍ എനിക്ക് സാധിക്കില്ലെന്നുള്ളതാണ്. അതില്‍ പ്രധാനം എന്റെ കട്ടില്‍ ഞാന്‍ ഷെയര്‍ ചെയ്യില്ല. വേറെ ഒരാള്‍ എന്റെ മുറിയില്‍ കിടക്കാന്‍ പാടില്ല. അതുകൊണ്ട് എന്നെ ആര് വിവാഹം കഴിക്കാനാണ്. കഴിച്ചാല്‍ തന്നെ പിറ്റേന്ന് ഇറങ്ങി പോടീ എന്ന് പറയും. 

സുഹൃത്തുക്കളാണെങ്കില്‍ കുഴപ്പമില്ല. അവരുമായി ഷെയര്‍ ചെയ്യും. എന്നാല്‍ കല്യാണം കഴിഞ്ഞാല്‍ വേറെ ഒരാളുടെ കൂടെ റൂം ഷെയര്‍ ചെയ്യാന്‍ എനിക്ക് സാധിക്കില്ല. എനിക്ക് രാത്രി ഉറക്കത്തില്‍ ഉരുണ്ട് വീഴുന്ന സ്വഭാവം ഉണ്ട്. പില്ലോ ചുറ്റിനും വെച്ചിട്ടാണ് കിടക്കുന്നത്. ഒരീസം രഞ്ജുവിന്റെ വീട്ടില്‍ നിന്നും ഞാന്‍ ജനലിലൂടെ താഴേക്ക് വീണ സംഭവവും ഉണ്ടായിട്ടുണ്ടെന്നും ജാന്‍മണി പറയുന്നു. 

പിന്നെ കല്യാണം കഴിഞ്ഞാല്‍ സ്വര്‍ണക്കടയില്‍ എപ്പോള്‍ പോവണമെന്ന് പറയുന്നോ അപ്പോള്‍ എന്നെ കൊണ്ട് പോകണം. ഇല്ലെങ്കില്‍ ഞാന്‍ പ്രശ്‌നമാക്കും. എനിക്ക് സാരിയും ജ്വല്ലറിയും വേണം. അതൊന്നും കിട്ടിയിട്ടില്ലെങ്കില്‍ പ്രശ്‌നമുണ്ടാക്കും. ഞാന്‍ കാര്യമായി ഒന്നും ധരിക്കാറില്ല. എന്നാല്‍ അതൊക്കെ കളക്ട് ചെയ്ത് വെക്കുന്നതാണ് ഹോബിയെന്നും ജാന്‍മണി പറയുന്നു. 

#biggboss #malayalam #season #6 #fame #janmonidas #opens #up #about #her #marriage

Next TV

Related Stories
#BiggBoss | ഒന്നാം സ്ഥാനത്ത് ആരെത്തും? ബി​ഗ് ബോസില്‍ റാങ്കിം​ഗ് ടാസ്‍ക് ആരംഭിച്ചു

May 20, 2024 09:24 AM

#BiggBoss | ഒന്നാം സ്ഥാനത്ത് ആരെത്തും? ബി​ഗ് ബോസില്‍ റാങ്കിം​ഗ് ടാസ്‍ക് ആരംഭിച്ചു

ആദ്യ സ്ഥാനങ്ങള്‍ക്ക് കടുത്ത മത്സരം നടക്കുന്ന ടാസ്ക് ആണിത്. ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ക്കായൊക്കെ നിരവധി പേര്‍ അവകാശവാദം ഉന്നയിക്കുമെന്നതിനാല്‍...

Read More >>
#biggboss | 'അത്ത റെയ്ഡ്' ജാസ്മിന്‍റെ കഴുത്തില്‍ നിന്നും 'ഗബ്രി മാല' അഴിച്ചുമാറ്റി പിതാവ്; നാടകീയ രംഗങ്ങള്‍

May 19, 2024 12:33 PM

#biggboss | 'അത്ത റെയ്ഡ്' ജാസ്മിന്‍റെ കഴുത്തില്‍ നിന്നും 'ഗബ്രി മാല' അഴിച്ചുമാറ്റി പിതാവ്; നാടകീയ രംഗങ്ങള്‍

'അത്ത റെയ്ഡ്' എന്നാണ് കഴിഞ്ഞ ദിവസം ഇതിന്‍റെ പ്രമോ ഇറങ്ങിയത് മുതല്‍ ചില പ്രേക്ഷകര്‍ ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ ഇതിനെ...

Read More >>
#gopikaanil |  'സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല'; ആരാധകരെ ഞെട്ടിച്ച് ഗോപിക!

May 17, 2024 07:24 AM

#gopikaanil | 'സാന്ത്വനം രണ്ടാം ഭാഗത്തിൽ ഞങ്ങൾ ആരുമില്ല'; ആരാധകരെ ഞെട്ടിച്ച് ഗോപിക!

ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് സാന്ത്വനം രണ്ടാം ഭാഗം വരാൻ പോകുകയാണ് എന്ന വാർത്ത ആണ് ഇപ്പോൾ...

Read More >>
#rakshadellu | ദേവിയേടത്തിയെ കാണാൻ ഓടിയെത്തി അപ്പു: സാന്ത്വനം 2 വിന്‍റെ വരവ് വന്‍ ചർച്ചയാക്കി താരങ്ങൾ

May 16, 2024 10:41 AM

#rakshadellu | ദേവിയേടത്തിയെ കാണാൻ ഓടിയെത്തി അപ്പു: സാന്ത്വനം 2 വിന്‍റെ വരവ് വന്‍ ചർച്ചയാക്കി താരങ്ങൾ

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കുവാൻ മുന്തിരിത്തോപ്പുകൾ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ നായികയാണ് രക്ഷ രാജ്. ആ സീരിയലിന്...

Read More >>
#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

May 15, 2024 10:46 PM

#BiggBoss |'നിനക്ക് രാത്രി ഉറക്കമില്ല', ശ്രീതുവിനോട് കടുപ്പിച്ച് അമ്മ, 'നിങ്ങള്‍ നല്ല കോമ്പോ'യെന്ന് അർജുന്റെ വീട്ടുകാർ

അർജുൻ കുറച്ച് കൂടി ആക്ടീവ് ആകണമെന്ന് അമ്മ ശ്യാമള പറയുന്നുണ്ട്. നിനക്ക് എപ്പോഴും ദുഃഖമാണെന്നും ഇവർ അർജുനോട് പറയുന്നുണ്ട്....

Read More >>
Top Stories


News Roundup